ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കിഴക്കൻ യൂറോപ്പിലെ ഒരു സ്ത്രീയെ കാണാനായി സ്വന്തം മുങ്ങിമരണം വ്യാജമായി ചമച്ച റയാൻ ബോർഗ്വാർഡ് അറസ്റ്റിലായി. സംഭവത്തെ തുടർന്ന് ഭാര്യ അവരുടെ വിവാഹം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച കോടതിയിൽ രേഖകൾ സമർപ്പിച്ചു.
റയാൻ ബോർഗ്വാർഡിൽ നിന്ന് നിയമപരമായി വേർപിരിയണമെന്ന് ആവശ്യപ്പെട്ട് എമിലി ബോർഗ്വാർഡ് ഡോഡ്‌ജ് കൗണ്ടി സർക്യൂട്ട് കോടതിയിൽ ഒരു ഹർജി സമർപ്പിച്ചതായി കോടതി രേഖകൾ സൂചിപ്പിക്കുന്നു. വിവാഹജീവിതം “തിരിച്ചെടുക്കാൻ ആവാത്തവിധം തകർന്നിരിക്കുന്നു.” എന്നണുള്ളത്. അപേക്ഷയിലെ കൂടുതൽ വിശദംശങ്ങൾ വ്യക്‌തമാക്കുന്നില്ല.
പിതാവും ഭർത്താവുമായ റയാൻ ബൊർഗ്വാർഡ് ഓഗസ്റ്റിൽ ഗ്രീൻ ലേക്കിൽ തൻ്റെ സ്വന്തം മരണം വ്യാജമാക്കി ഒരു സ്ത്രീയെ കാണാൻ കിഴക്കൻ യൂറോപ്പിലേക്ക് പലായനം ചെയ്തുവെന്ന്, കോടതി രേഖകൾ പറയുന്നു. വിപുലമായ പദ്ധതിയിൽ അദ്ദേഹത്തിൻ്റെ കയാക് മറിച്ചിടുക, കാനഡയിലേക്ക് പോകുക, വിദേശ ബാങ്കുകളിലേക്ക് പണം മാറ്റുക എന്നിവ ഉൾപ്പെടുന്നു.
ദമ്പതികൾ 22 വർഷമായി വിവാഹിതരാണെന്നും കൗമാര പ്രായക്കാരായ മൂന്ന് കുട്ടികളുടെ മാത്രം സംരക്ഷണം വേണമെന്നും എമിലി ബൊർഗ്വാർഡ് ആഗ്രഹിക്കുന്നുവെന്നും വേർപിരിയൽ ഹർജിയിൽ പറയുന്നു. വാട്ടർടൗണിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് എമിലി ജോലി ചെയ്യുന്നത്. റയാൻ സ്വയം തൊഴിൽ ചെയ്യുന്നയാളാണ്. നിലവിൽ “അജ്ഞാത വിലാസത്തിൽ” അദ്ദേഹം താമസിക്കുന്നു. കേസിൽ വാദം കേൾക്കുന്നത് ഏപ്രിലിലേക്ക് മാറ്റി.
മിൽവാക്കിയിൽ നിന്ന് ഏകദേശം 100 മൈൽ (160 കിലോമീറ്റർ) വടക്ക് പടിഞ്ഞാറുള്ള ഗ്രീൻ തടാകത്തിൽ കയാക്കിംഗ് നടത്തുകയാണെന്ന് തലേദിവസം രാത്രി ഭാര്യയോട് പറഞ്ഞതിന് ശേഷം 45 കാരനായ റയാൻ ബൊർഗ്വാർഡിനെ ആഗസ്‌ത് 12ന് കാണാതാവുകയായിരുന്നു. അദ്ദേഹത്തിൻ്റെ തിരോധാനം മുങ്ങിമരിക്കാനുള്ള സാധ്യതയായിട്ടാണ് തിരച്ചിൽ നടത്തിയ ഉദ്യോഗസ്ഥർ ആദ്യം കരുതിയത്. എന്നാൽ പിന്നീടുള്ള സൂചനകൾ അയാൽ കാണാതാകുന്നതിന് മൂന്ന് മാസം മുമ്പ് ഒരു പുതിയ പാസ്‌പോർട്ട് നേടിയത് ഉൾപ്പെടെ മധ്യേഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കായ ഉസ്‌ബെക്കിസ്ഥാനിൽ ആശയവിനിമയം നടത്തിയിരുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടാൻ അദ്ദേഹം തൻ്റെ മരണം വ്യാജമാണെന്ന് ഊഹിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു.
അന്വേഷകർ നവംബറിൽ ബോർഗ്വാർഡുമായി ബന്ധപ്പെടുകയും യുഎസിലേക്ക് മടങ്ങാൻ അദ്ദേഹത്തോട് നിർദേശിക്കുകയും ചെയ്‌തു.
ക്രിമിനൽ പരാതി പ്രകാരം ആഗസ്ത് 11ന് വാട്ടർടൗണിലെ തൻ്റെ കുടുംബത്തിൻ്റെ വീട്ടിൽ നിന്ന് ഗ്രീൻ തടാകത്തിലേക്ക് 50 മൈൽ (80 കിലോമീറ്റർ) യാത്ര ചെയ്‌തു. രാത്രിയിൽ കായലിലെ തൻ്റെ കയാക്കിനെ മറിച്ചിട്ട് ഊതിവീർപ്പിച്ച ചങ്ങാടത്തിൽ തിരികെ കരയിലേക്ക് തുഴഞ്ഞു. വഴിയിൽ തടാകത്തിൽ തൻ്റെ തിരിച്ചറിയൽ രേഖ വലിച്ചെറിഞ്ഞു. ഒരു ഇലക്ട്രിക് സൈക്കിളിൽ 70 മൈൽ (112 കിലോമീറ്ററുകൾ) മാഡിസണിലേക്ക് പോയി. അവിടെ നിന്നും അദ്ദേഹം ടൊറൻ്റോയിലേക്ക് ബസ് പിടിച്ചു. പാരീസിലേക്കും തുടർന്ന് കിഴക്കൻ യൂറോപ്പിലെ ഒരു അവ്യക്ത രാജ്യത്തേക്കും പറന്നു.
ജോർജിയയിൽ താമസം തുടങ്ങുന്നതിന് മുമ്പ് ഒരു സ്ത്രീ തന്നെ കൂട്ടിക്കൊണ്ടു പോയെന്നും അവർ ദിവസങ്ങളോളം ഹോട്ടലിൽ ചിലവഴിച്ചെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു, പരാതിയിൽ പറയുന്നു.
ബുധനാഴ്‌ച ഗ്രീൻ ലേക്ക് കൗണ്ടിയിലെ ജയിലിൽ നിന്ന് ഒരു ഒപ്പ് ബോണ്ടിൽ ബോർഗ്വാർഡ് മോചിതനായി. തൻ്റെ വാലറ്റിൽ 20 ഡോളർ മാത്രമുള്ളതിനാൽ താൻ തന്നെ പ്രതിനിധീകരിക്കുമെന്ന് ജഡ്‌ജിയോട് പറഞ്ഞു. കോടതിക്ക് അദ്ദേഹത്തിനായി ഒരു അഭിഭാഷകനെ നിയമിക്കാമെന്ന് ജഡ്‌ജി പറഞ്ഞു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.