രാജ്യത്ത് 55-64 പ്രായം വരെ ഉള്ള സ്ത്രീകളിൽ സ്തനാർബുദം വ്യാപകമായി വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രമുഖ ഡയഗണോസ്റ്റിക് കമ്പനിയായ ഹെല്‍ത്യന്‍സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഈ പ്രായ വിഭാഗത്തില്‍ 16% സ്ത്രീകളില്‍ സ്തനാർബുദം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകമെമ്പാടും സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാന്‍സര്‍ തന്നെയാണ് സ്തനാർബുദം.
രാജസ്ഥാനില്‍ സ്തനാർബുദ രോഗബാധിതരായ സ്ത്രീകളുടെ ശതമാനം ഏറെ കൂടിയതായാണ് റിപ്പോർട്ട്. 55-64 പ്രായം വരുന്ന സ്ത്രീകളിൽ 30% പേരും രാജസ്ഥാനില്‍ സ്തനാർബുദ ബാധിതരാണ്. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും രോഗബാധ കൂടുതലാണ്. ഇവിടങ്ങളിൽ 22% സ്ത്രീകളിലാണ് സ്തനാർബുദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പകൃതമായി കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ രോഗനിരക്ക് വളരെ കുറവാണ്.
സ്തനാർബുദം വർധിക്കാനുള്ള കാരണങ്ങള്‍ സ്തനാർബുദത്തിന് വിവിധ ജീവിതശൈലി ഘടകങ്ങളാണ് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈകിയുള്ള ഗര്‍ഭധാരണം, കുടുംബത്തിലെ പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പുകവലി, ഉയർന്ന സമ്മര്‍ദ്ദം എന്നിവ പ്രധാന കാരണങ്ങളാണ്.
പഠനത്തില്‍ പറയുന്നത്, സ്തനത്തില്‍ ഉണ്ടാകുന്ന മുഴകള്‍, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഉള്ള മാറ്റങ്ങള്‍, ചര്‍മ്മത്തില്‍ വരുന്ന നിറവ്യത്യാസം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രധാനം. ഇവയെ അവഗണിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്തനാർബുദം കണ്ടെത്താനുള്ള പ്രധാനം ടെസ്റ്റുകളായ മാമോഗ്രാമുകള്‍ ഉള്‍പ്പെടെ പ്രായോഗിക പരിശോധനകള്‍ രോഗം നേരത്തെ തിരിച്ചറിയാന്‍ സഹായകരമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ, യുവജനങ്ങളിലേയ്ക്ക് സ്തനാരോഗ്യത്തെക്കുറിച്ചും സ്വയം പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തിയാല്‍ സ്തനാര്‍ബുദം ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്തനാർബുദം മറ്റുള്ള കാന്‍സറുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്, അത് തുടക്കത്തില്‍ത്തന്നെ സ്വയം കണ്ടെത്താൻ സാധിക്കുന്നതുകൊണ്ടാണ്. ആദ്യമായി, കണ്ണാടിയുടെ മുന്നില്‍ നില്‍ക്കെ, മാറിടങ്ങള്‍ നിരീക്ഷിക്കുക. വലിപ്പത്തിലോ ആകൃതിയിലോ നിറത്തിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് നോക്കുക.
കുളിക്കുമ്പോഴും കൈയുടെ പ്രതലം ഉപയോഗിച്ച് ഇരുസ്തനങ്ങളും പരിശോധിക്കാം. വലതുകൈകൊണ്ട് ഇടതുസ്തനവും ഇടതുകൈകൊണ്ട് വലതുസ്തനവും വൃത്താകൃതിയില്‍ ചലിപ്പിച്ച് പരിശോധിക്കുക. മുലക്കണ്ണുകള്‍ അമര്‍ത്തി സ്രവങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കണം.