23 November 2024

വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് വീട്ടിൽ പ്രസവം; ദമ്പതികൾക്കെതിരെ പൊലീസ് കേസ്

നവംബർ 17-നാണ് സുകന്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മനോഹരൻ തന്നെ പ്രസവത്തിന്റെ ചുമതല ഏറ്റെടുത്തു.

ചെന്നൈ സ്വദേശികളായ ദമ്പതികൾ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് വീട്ടിൽ പ്രസവം നടത്തിയത് വിവാദമായി. ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ എന്ന ഗ്രൂപ്പിന്റെ നിർദ്ദേശം അനുസരിച്ച് മനോഹരൻ എന്ന ജെസിബി ഓപ്പറേറ്റർ ഭാര്യ സുകന്യയുടെ പ്രസവം വീട്ടിലായിരുന്നു നടത്തിയത്. ഡോക്ടറെ കാണിക്കാതെയും ആവശ്യമായ പരിശോധനകൾ നടത്താതെയുമായിരുന്നു ഈ നടപടി.

വൈദ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദ്രത്തൂർ പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മനോഹരൻ വൈദ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നും അമ്മയും കുഞ്ഞും ഗുരുതരമായ അപകടത്തിലായിരിക്കാനിടയുണ്ടായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

36 വയസുകാരനായ മനോഹരനെ ചോദ്യം ചെയ്തതോടെ ആയിരത്തോളം അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ പങ്ക് പുറത്ത് വന്നു. മുമ്പ് രണ്ട് കുഞ്ഞുങ്ങളുടെ പ്രസവം ആശുപത്രിയിൽ നടത്തിയിരുന്ന ഇവർ, മൂന്നാമത്തെ പ്രസവം ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഗർഭധാരണ സമയത്ത് രോഗനിർണയ പരിശോധനകളും ചികിത്സയും ഒഴിവാക്കി.

നവംബർ 17-നാണ് സുകന്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മനോഹരൻ തന്നെ പ്രസവത്തിന്റെ ചുമതല ഏറ്റെടുത്തു. സംഭവത്തിൽ പരാതിക്ക് പിന്നാലെ മാതാവിനും കുഞ്ഞിനും ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുമെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. അനധികൃതവും അപകടകരവുമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Share

More Stories

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികളിലേക്ക് തിരിഞ്ഞു

0
ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികൾ വിൽക്കുന്നതിലേക്ക് ശ്രദ്ധ മാറ്റി. പുതിയ സറണ്ടർ മൂല്യ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ഉൽപ്പന്നങ്ങളും പുറത്തിറക്കാനുള്ള...

നിയമ വഴിയിൽ കുരുങ്ങി അദാനി; ഇന്ത്യയും അമേരിക്കയും പ്രതികളെ പരസ്‌പരം കൈമാറാൻ കരാറുണ്ട്

0
അമേരിക്കൻ കോടതിയിൽ നിന്ന്‌ അറസ്റ്റ്‌ വാറണ്ട്‌ നേരിടുന്ന ഗൗതം അദാനിക്ക്‌ നിയമ വഴിയിൽ പ്രതിസന്ധികൾ ഏറെയുണ്ട്. അമേരിക്കൻ നിയമപ്രകാരം കുറ്റപത്രം വായിച്ചു കേൾക്കാനായി കോടതിയിൽ ഹാജരാകേണ്ടി വരും. സൗരോർജ പദ്ധതി കോഴക്കേസിലാണ് അദാനിക്ക്...

‘തണ്ടേൽ’ ആദ്യ ഗാനവും നാഗ ചൈതന്യയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും എത്തി

0
ഗീത ആർട്‌സിൻ്റെ ബാനറിൽ നാഗ ചൈതന്യയെ നായകനാക്കി ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘തണ്ടേൽ’ ആദ്യ ഗാനം പുറത്തിറക്കി. അതിനൊപ്പം നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചു...

സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിവയ്ക്കായി വിദഗ്ധരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യൻ സൈന്യം

0
പുതിയ കാലഘട്ടത്തിൽ യുദ്ധത്തിൻ്റെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ, സൈബർ ഭീഷണികളെ നേരിടാൻ ഇന്ത്യൻ സൈന്യം സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിങ്ങിനെ മൂന്ന് തരത്തിലുള്ള ഡൊമെയ്ൻ വിദഗ്ധരെ നിയമിക്കാൻ നോക്കുന്നു. ആധുനിക സാങ്കേതികവിദ്യ...

Featured

More News