ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് എത്രപേരെ ജയിലിലടയ്ക്കുമെന്ന നിർണായക ചോദ്യവുമായി സുപ്രീംകോടതി. തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിനെതിരെ യുട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലായിരുന്നു കോടതിയുടെ ചോദ്യം.
കേസിൽ പ്രതിചേർക്കപ്പെട്ട യുട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിമർശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിനു മുൻപ് ജയിലിലടയ്ക്കുമെന്നാണ് സുപ്രീം കോടതി ചോദിച്ചത്.
കേസിൽ യുട്യൂബർക്ക് നൽകിയ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദുരൈമുരുഗൻ തന്റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചതിനു തെളിവില്ലെന്നു കോടതി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിൽ അടയ്ക്കാനാകില്ലെന്നു പറഞ്ഞ കോടതി, യുട്യൂബർ എ.ദുരൈമുരുഗൻ സട്ടായിയുടെ ജാമ്യം പുനഃസ്ഥാപിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്.