14 May 2025

ഗംഗാവരം പോര്‍ട്ട് വില്പന; അദാനി തട്ടിപ്പിന്റെ മറ്റൊരു കഥ കൂടി പുറത്തുവരുന്നു

തന്ത്രപ്രധാനമായ ഒരു പ്രദേശം എന്ന നിലയില്‍ ഗംഗാവരം തുറമുഖത്തിന്റെ ഓഹരികളുടെ 10ശതമാനം ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എനാല്‍ ഉയര്‍ന്നുവന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദാനിക്ക് വില്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

| കെ സഹദേവൻ

ആന്ധ്രപ്രദേശ് ഗവണ്‍മെന്റും അദാനി ഗ്രൂപ്പും ചേര്‍ന്ന് എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് പൊതുമുതല്‍ കൊള്ളയടിക്കാന്‍ നടത്തിയ മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി ചുരുളഴിയുന്നു. കേന്ദ്ര ധനകാര്യ-ഊര്‍ജ്ജ സെക്രട്ടറി തലത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് വിരമിച്ച ഡോ.ഇ.എ.എസ് ശര്‍മ്മയാണ് ഇത് സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് കത്തെഴുതിയിരിക്കുന്നത്.

ചെറുകിട തുറമുഖങ്ങളിലൊന്നായ ഗംഗാവരം പോര്‍ട്ടിന്റെ 10 ശതമാനം ഓഹരികള്‍, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷെയര്‍ ഒന്നിന് 120രൂപ നിരക്കില്‍ 644 കോടി രൂപയ്ക്ക് അദാനിക്ക് വിറ്റു എന്നാണ് പുതിയ ആരോപണം. ഇടപാടുകളിലെ സുതാര്യതയില്ലായ്മ, വില്പനയില്‍ മറ്റുള്ളവരെ ഒഴിവാക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഡോ. ശര്‍മ ചൂണ്ടിക്കാട്ടുന്നു. 2021 മധ്യത്തിലാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ജി സി മുര്‍മുവിന് ഡോ.ശര്‍മ കത്തെഴുതിയിരിക്കുന്നത്.

തന്ത്രപ്രധാനമായ ഒരു പ്രദേശം എന്ന നിലയില്‍ ഗംഗാവരം തുറമുഖത്തിന്റെ ഓഹരികളുടെ 10ശതമാനം ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എനാല്‍ ഉയര്‍ന്നുവന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദാനിക്ക് വില്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. തുറമുഖത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെപ്പോലും ഏര്‍പ്പാട് ചെയ്യാതെ മുന്‍കാല വിലയ്ക്ക് തന്നെ അദാനിക്ക് നേരിട്ട് കൈമാറുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഈയിനത്തില്‍ പൊതു ഖജനാവിന് ഏതാണ്ട് രണ്ടര ഇരട്ടിയുടെ നഷ്ടം സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു. കേന്ദ്ര ഊര്‍ജ്ജ-ധനകാര്യ സെക്രട്ടറി, കേന്ദ്ര ആസൂത്രണ കമ്മീഷന്റെ (ഊര്‍ജ്ജ) ഉപദേശകന്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജിന്റെ തലവന്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോ.ശര്‍മ.

Share

More Stories

എന്തുകൊണ്ടാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ചത്

0
താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ചിരിക്കുകയാണ് . താലിബാൻ അഫ്ഗാനിസ്ഥാൻ നാഷണൽ ചെസ് ഫെഡറേഷനെയും (ANCF) സസ്പെൻഡ് ചെയ്തിട്ടുണ്ട്. മതപരമായ കാരണങ്ങളാൽ ചെസ് കളി പരിശോധനയ്ക്ക് വിധേയമാകുന്നത് ഇതാദ്യമല്ല. "മതപരമായ പരിഗണനകൾ" കാരണം...

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുന്നു; പക്ഷേ ഇത്തവണ സോഷ്യൽ മീഡിയയിൽ

0
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷത്തിന്റെ വക്കിലെത്തിയ ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ, ഇരു രാജ്യങ്ങളിലെയും പൗരന്മാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പൊതുജനങ്ങളുടെ ധാരണകളെ നിയന്ത്രിക്കാൻ മത്സരിക്കുന്നു. ഫേസ്ബുക്ക്, എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ...

ഉക്രൈൻ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ലോക തലസ്ഥാനം: നിക്കോളാസ് മഡുറോ

0
നാസിസത്തിന്റെയും ഫാസിസത്തിന്റെയും ലോക തലസ്ഥാനം എന്ന് വിശേഷിപ്പിച്ച ഉക്രൈനിൽ വിജയദിനം ആഘോഷിച്ചതിന് ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ നേതാക്കളെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അപലപിച്ചു . മെയ് 9 ന്...

പൗരത്വം ലഭിക്കാൻ പത്തുവർഷം കാക്കണം; യുകെയിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

0
രാജ്യത്ത് വിദേശികളുടെ കടന്നുകയറ്റത്തിനെതിരെ വികാരം തിരിയുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സർക്കാർ ധവളപത്രത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്ന പുതിയ നടപടികളിൽ, പൗരത്വത്തിനുള്ള താമസ...

കൂട്ടബലാത്സംഗത്തിന് ഇരയായത് നിരവധി സ്ത്രീകൾ; ഒമ്പത് പ്രതികൾക്കും മരണം വരെ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു

0
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്‌ത കേസിൽ ആറ് വർഷത്തിനിപ്പുറം വിധി വന്നു. ഒമ്പത് പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷയാണ് കോയമ്പത്തൂർ മഹിളാ കോടതി വിധിച്ചത്. പൊള്ളാച്ചി...

ആണവായുധ കേന്ദ്രത്തില്‍ സൂപ്പർ സോണിക് മിസൈല്‍ പതിച്ചാല്‍ എന്താകും?

0
ഒരു ആണവായുധ ശേഖരത്തില്‍ ഒരു സൂപ്പര്‍സോണിക് മിസൈല്‍ പതിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെയൊരു കാര്യം ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും അത് ഒരു ആണവ സ്‌ഫോടനത്തിന് കാരണമാകുമോയെന്നും റേഡിയോ ആക്ടീവ് വസ്‌തുക്കള്‍ സജീവമാക്കുമോയെന്നും...

Featured

More News