14 December 2024

ഫോൺ ചോർത്തൽ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി

സ്വർണക്കടത്ത്, കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടു വരാനാണ് ഫോൺ ചോർത്തിയെന്നാണ് പിവി അൻവർ പറഞ്ഞത്

കൊച്ചി: പൊലീസ് ഉദ്യോ​ഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെയുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ നിർദേശം നൽകി ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നോട്ടീസ് അയക്കാനാണ് ഹൈക്കോടയി നിർദേശം നൽകിയത്.

ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത്, കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടു വരാനാണ് ഫോൺ ചോർത്തിയെന്നാണ് പിവി അൻവർ പറഞ്ഞത്. വൻതുക മുടക്കി അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആണ് ഫോൺ ചോർത്തിയത്.

ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും അടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്, തൻ്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഏജൻസികൾക്ക് വിദഗ്‌ധ സംഘം വഴി അന്വേഷണം നടത്താനുള്ള ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.

Share

More Stories

രാജ് കപൂർ@100; ദി വുമൺസ് ഡയറക്ടർ, ദി ഷോമാൻ

0
സ്വർണ്ണമുടിയും വെള്ളിത്തിര സ്വപ്‌നവുമുള്ള നീലക്കണ്ണുള്ള കരിസ്‌മാറ്റിക് ബാലൻ മുതൽ ഒരു സൂപ്പർസ്റ്റാറും ഷോമാനും വരെ തൻ്റേതായ ശൈലി സൃഷ്‌ടിച്ചും സോഷ്യലിസ്റ്റ് കഥകൾ പറഞ്ഞും പ്രൗഢി പുനർനിർവചിച്ചും സിനിമകളിലും ചലച്ചിത്ര നിർമ്മാണത്തിലും വിപ്ലവം സൃഷ്‌ടിച്ചു....

ഝാൻസിയിൽ എൻഐഎ സംഘത്തെ ആക്രമിച്ച 111 പേർക്കെതിരെ കേസെടുത്തു

0
ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത പുരോഹിതനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചെന്ന് ആരോപിച്ച് 111 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വിദേശ ഫണ്ടിംഗ് കേസിൽ എൻഐഎ സംഘം വ്യാഴാഴ്‌ച മുഫ്‌തി ഖാലിദിൻ്റെ വീട്ടിൽ...

ഗതാഗത നിയമലംഘന പിഴയ്ക്ക് 50% ഇളവ്: വിവിധ എമിറേറ്റുകളിൽ പൊലീസ് അറിയിപ്പ്

0
ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് പ്രയോജനപ്പെടുത്തണമെന്ന് ഷാർജ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളിലെ പൊലീസ് അറിയിച്ചു. വാഹനങ്ങൾ പിടിച്ചെടുത്തതിനും ബ്ലാക്ക് പോയിന്‍റുകൾക്കുമുളള പിഴകൾക്കും ഈ ഇളവ് ബാധകമാണ്. ഉപഭോക്തൃ...

സ്വന്തം മരണം വ്യാജമായി ഉണ്ടാക്കിയതിന് അറസ്റ്റ്; വിവാഹ മോചനത്തിന് ഭാര്യയുടെ അപേക്ഷ

0
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കിഴക്കൻ യൂറോപ്പിലെ ഒരു സ്ത്രീയെ കാണാനായി സ്വന്തം മുങ്ങിമരണം വ്യാജമായി ചമച്ച റയാൻ ബോർഗ്വാർഡ് അറസ്റ്റിലായി. സംഭവത്തെ തുടർന്ന് ഭാര്യ അവരുടെ വിവാഹം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച കോടതിയിൽ രേഖകൾ...

യുഎഇയില്‍ 2026 മുതല്‍ പറക്കും ടാക്സി സേവനം; പ്രഖ്യാപനവുമായി ഫാൽക്കൺ ഏവിയേഷന്‍ സിഇഒ

0
യുഎഇയില്‍ 2026 മുതല്‍ പറക്കും ടാക്സി സേവനം ആരംഭിക്കുമെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാൽക്കൺ ഏവിയേഷന്‍ സര്‍വീസസ് സിഇഒ രമണ്‍ദീപ് ഒബ്റോയ് വ്യക്തമാക്കി. യുഎസ് ആസ്ഥാനമായ ഇലക്ട്രിക് ഫ്ളയിങ് ടാക്സി നിര്‍മാതാക്കളായ ആർച്ചര്‍...

ഒരേസമയം തിരഞ്ഞെടുപ്പ് പദ്ധതി; സർക്കാർ ബിൽ വിശദീകരിക്കുന്നത് എന്താണ്?

0
'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന അതിമോഹ പദ്ധതി നടപ്പിലാക്കാൻ കൊണ്ടുവരുന്ന നിർദ്ദിഷ്ട ബിൽ അനുസരിച്ച് കാരണങ്ങളാൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പുകൾ ചെലവേറിയതും സമയമെടുക്കുന്നതും ആയതിനാലും വിവിധ കരണങ്ങളാലുമാണ്. തിങ്കളാഴ്‌ച ലോക്‌സഭയിൽ...

Featured

More News