ഒരു സുഖപര്യവസാന പ്രണയ പൂക്കാലം

സിനിമയിലെ മറ്റെന്തിനെക്കാളും എടുത്തു പറയേണ്ടത് നടൻ വിജയരാഘവന്റെ അഭിനയം തന്നെ ആണ്. മനോഹരമായ ചമയത്തിലൂടെ ഗംഭീര മെക്കോവർ നടത്തിയ മേക്കപ്പ് മാനും കയ്യടി അർഹിക്കുന്നു.

| ശ്യാം സോർബ

സംവിധായകൻ ഗണേഷ് രാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭം ആണ് പൂക്കാലം. തിയേറ്ററുകളിൽ നിന്നും സിനിമ OTT യിലേക്ക് എത്തിയിരിക്കുന്നു. പൂർണ്ണമായും ഒരു അതി ഗംഭീര സിനിമ എന്ന് അവകാശപ്പെടാൻ പൂക്കാലത്തിന് സാധിക്കില്ല. ആദ്യ സിനിമയിൽ നിന്നും മേക്കിങ്ങിൽ കാര്യമായ പുരോഗതി വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയം തന്നെയാണ്. എങ്കിലും ഒരു വളർച്ച കാണാൻ ചിലയിടങ്ങളിൽ സാധിക്കുന്നുമുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടൻ വിജയരാഘവനും നടി കെപിഎഐ ലീലയും യഥാക്രമം ഇട്ടൂപ്പും കൊച്ചുത്രേസ്യയും ആയി പ്രധാന വേഷത്തിൽ അവതരിപ്പിക്കപ്പെടുന്നു. ഒപ്പം ബേസിലും, വിനീത് ശ്രീനിവാസനും അന്നു ആന്റണി , ശരത് സഭയും റോഷൻ,അരുൺ ഉൾപ്പെടെ ഒരു യുവ താരനിരയും, ജഗദീഷ്, സുഹാസിനി, അബു സലിം, ജോണി ആന്റണി, സരസ ബാലുശ്ശേരി തുടങ്ങിയ തഴക്കം വന്ന അഭിനേതാക്കളും സിനിമയുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

തൊണ്ണൂറുകളുടെ അവസാനത്തിലും മനോഹരമായി പ്രണയിക്കുന്ന ഇട്ടൂപ്പും കൊച്ചുത്രേസ്യയും അവരുടെ പ്രണയവും ഉൾപ്പെടെ ഉള്ള വികാരനിമിഷങ്ങൾ തന്നെയാണ് പ്രേക്ഷകരെ സിനിമ ഇഷ്ടപ്പെടുത്തുന്നത് എന്ന് പറയേണ്ടി വരും. തികച്ചും പാട്രിയാർക്കൽ ചിന്തക്കാരൻ ആയ ഇട്ടൂപ്പിന് തന്റെ ഭാര്യ കൊച്ചുത്രേസ്യയിൽ വരുന്ന ഒരു സംശയത്തെ ചുറ്റിപറ്റി, കൊച്ചുത്രേസ്യക്ക് അൻപത് വർഷങ്ങൾക്ക് മുൻപ് കിട്ടിയ ഒരു കത്ത് ചുറ്റിപ്പറ്റി ഒക്കെ ആണ് കഥ മുന്നോട്ട് പോകുന്നത്. യുവതലമുറകൾക്ക് അംഗീകരിക്കാൻ ആവാത്ത ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രശ്നങ്ങളുമായി ഇട്ടൂപ്പ് എല്ലാവരെയും ശരിക്കും വട്ടം കറക്കുന്നു എന്ന് തന്നെ പറയാം.

സിനിമയിലെ മറ്റെന്തിനെക്കാളും എടുത്തു പറയേണ്ടത് നടൻ വിജയരാഘവന്റെ അഭിനയം തന്നെ ആണ്. മനോഹരമായ ചമയത്തിലൂടെ ഗംഭീര മെക്കോവർ നടത്തിയ മേക്കപ്പ് മാനും കയ്യടി അർഹിക്കുന്നു. ചില സീനുകളിൽ വളരെ വികാരത്തോടെ കൈവിരലുകൾ മാത്രം ചലിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചില അവതരണങ്ങൾ അതി ഗംഭീരം എന്ന് തന്നെ പറയാം. ശരിക്കും തന്റെ ഇത്രയും വർഷത്തെ അഭിനയജീവിതവും എക്സ്പീരിയൻസും എടുത്തു കാണിക്കുന്നുണ്ട് ഈ അഭിനയത്തിൽ.

സിനിമക്ക് ശേഷവും മനസ്സിൽ നിൽക്കുന്നത് എന്ത് എന്ന ചോദ്യത്തിന് അത് ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യയുടെയും അഭിനയം തന്നെ ആണ് എന്നതാണ് ഉത്തരം. അവർ തന്നെ ആണ് കഥയെക്കാൾ ആ സിനിമയുടെ ആകർഷണവും. വളരെയേറെ നാടകീയത സംഭവിക്കാൻ സാധ്യതയുള്ള കഥാപാത്രം ആണ് കെപിഎസിലീല അവതരിപ്പിച്ച കൊച്ചുത്രേസ്യയുടെ കഥാപാത്രം. ചിലയിടങ്ങളിൽ ഒക്കെ വലിച്ചിൽ തോന്നി എങ്കിൽ കൂടെ പരമാവധി കയ്യടക്കത്തോടെ കഥാപാത്രം അവർ മനോഹരമാക്കി.

തമാശകൾക്ക് വേണ്ടി ചിത്രീകരിച്ച പല രംഗങ്ങളും വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല എന്ന് തോന്നിപോകും. ഒരു ശുദ്ധഹാസ്യം കൃത്യമായ രീതിയിൽ വർക്ക്‌ഔട്ട്‌ ആയിട്ടില്ല എങ്കിൽ കൂടെ ചില ഇടങ്ങളിൽ ഒക്കെ ചിരി പടർത്തുന്നുമുണ്ട്.

ഒരു വലിയ കഥാപാത്രനിര തന്നെ സിനിമയിൽ ഉണ്ട്. ഒരു ഫീൽഗുഡ് സിനിമ ആയി കണ്ടിരിക്കാവുന്ന സിനിമ തന്നെ ആണ് പൂക്കാലം. അഭിനേതാക്കളുടെ പ്രകടനങ്ങൾ, ഇമോഷണൽ ട്രീറ്റ്മെന്റ് എന്നിവയൊക്കെ തന്നെയാണ് സിനിമയിൽ വിജയിച്ചു നിൽക്കുന്നത്. ഒരു ഘട്ടം വരെ സംവിധായകൻ തന്റെ സിനിമയിൽ, അതിന്റെ നിർമാണത്തിൽ വിജയിച്ചു എങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ, അത് വരും സിനിമകളിൽ കാണാൻ ഇടയുണ്ടാവട്ടെ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...