9 March 2026

മലയാളികൾക്കായി ഒരു കടലോളം പാട്ടുകൾ തന്നിട്ടാണ് ബിച്ചു തിരുമല മടങ്ങുന്നത്

വാക പൂമരം ചൂടിയ വാരിളം പൂങ്കുലയിൽ വാടകയ്ക്ക് മുറിയെടുത്ത വടക്കൻ തെന്നലിനെ കുറിച്ച് പാടിയ കാമുകന് വേണ്ടി അതെഴുതിയ ബിച്ചു തിരുമല തന്നെയാണ് പതിറ്റാണ്ടുകൾക്കിപ്പുറം മുഴക്കോല് പോലും കൂടാനെ കാമുകിയെ അളന്നിട്ട കാമുകനുവേണ്ടിയും വരികൾ എഴുതിയത്.

| എസ് ലല്ലു

നൂറോ ഇരുന്നൂറോ പാട്ടുകളല്ല. അയ്യായിരത്തോളം പാട്ടുകൾ.. ഒരു കടലോളം പാട്ടുകൾ തന്നിട്ടാണ് ബിച്ചു തിരുമല മടങ്ങുന്നത്. ഐ വി ശശിക്ക് വേണ്ടി 33 സിനിമകൾക്ക് പാട്ടെഴുതി. ബിച്ചു തിരുമല ശ്യാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാട്ടുകളുടെ പട്ടിക നോക്കു. ഒട്ടുമിക്കതും സൂപ്പർ ഹിറ്റുകളാണ്. കണ്ണും കണ്ണും ,പാവാട വേണം, അങ്ങനെ നീളും ആ നിര.

ബിച്ചു തിരുമല സഹകരിച്ച സംഗീത സംവിധായകരുടെ പട്ടിക നമ്മളെ അത്‌ഭുതപ്പെടുത്തും ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തി സ്വാമിയും തുടങ്ങി ഇളയരാജയും കടന്ന് എ ആർ റഹ്മാൻ അവതരിച്ച യോദ്ധയ്ക്കും വരികൾ എഴുതി.ഇത്രയധികം സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച മറ്റൊറ്റു ഗാനരചയിതാവ് ഉണ്ടാകില്ല.

81 ലെ ആദ്യ സംസ്ഥാന അവാർഡ് കിട്ടിയ പാട്ടുകൾ നോക്കു, തൃഷ്ണയിലേയും തേനും വയമ്പിലേയും പാട്ടുകൾ ഇന്നും സൂപ്പർ ഫേവറിറ്റുകളാണ്. 91 ൽ രണ്ടാം അവാർഡ് കിട്ടിയ കടിഞ്ഞൂൽ കല്യാണത്തിലെ പാട്ടുകളും ഗംഭീരം. രണ്ടേ രണ്ട് സംസ്ഥാന അവാർഡുകൾ. അതിനെല്ലാം അപ്പുറത്താണ് ജനപ്രിയ ഗാനങ്ങൾ എഴുതി വിസ്മയിപ്പിച്ച ബിച്ചു തിരുമലയുടെ സ്ഥാനം.

ഓലത്തുമ്പത്തിരുന്ന് ഊയലാടാത്ത മലയാളിയുണ്ടാകുമോ? വാക പൂമരം ചൂടിയ വാരിളം പൂങ്കുലയിൽ വാടകയ്ക്ക് മുറിയെടുത്ത വടക്കൻ തെന്നലിനെ കുറിച്ച് പാടിയ കാമുകന് വേണ്ടി അതെഴുതിയ ബിച്ചു തിരുമല തന്നെയാണ് പതിറ്റാണ്ടുകൾക്കിപ്പുറം മുഴക്കോല് പോലും കൂടാനെ കാമുകിയെ അളന്നിട്ട കാമുകനുവേണ്ടിയും വരികൾ എഴുതിയത്. അസാധാരണ വൈവിധ്യമായിരുന്നു ബിച്ചു തിരുമല എന്ന ഗാനരചയിതാവിന്റെ കരുത്ത് .

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News