Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മമ്മൂട്ടിയും വിന്‍സിയും പുരസ്‌ക്കാര നേട്ടത്തിലേക്ക് സഞ്ചരിച്ച വഴികൾ | Nalamidam
18 September 2026
Home Entertainments മമ്മൂട്ടിയും വിന്‍സിയും പുരസ്‌ക്കാര നേട്ടത്തിലേക്ക് സഞ്ചരിച്ച വഴികൾ

മമ്മൂട്ടിയും വിന്‍സിയും പുരസ്‌ക്കാര നേട്ടത്തിലേക്ക് സഞ്ചരിച്ച വഴികൾ

മലയാള സിനിമാ അഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്‌കാര മികവാണ് മമ്മൂട്ടിയെ ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ജൂറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

212

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചപ്പോൾ മമ്മൂട്ടിയാണ് മികച്ച നടന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍ പകല്‍ നേരത്തെ മയക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലെ യുവനിരയിൽ ശ്രദ്ധേയയായ വിന്‍സി അലോഷ്യസാണ് മികച്ച നടി. ‘രേഖ’ എന്ന സിനിമയിലെ അഭിനയമാണ് വിൻസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

മലയാള സിനിമാ അഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്‌കാര മികവാണ് മമ്മൂട്ടിയെ ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ജൂറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വളരെ വിഭിന്നമായ സ്വഭാവ വിശേഷണമുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദഭാവങ്ങളെ അതിസൂഷ്മവും നിയന്ത്രിതവുമായ ശരീര ഭാഷയില്‍ പകര്‍ന്നാടിയ അഭിനയത്തികവ്, ജയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍ രണ്ട് ഭാഷകള്‍, രണ്ട് സംസ്‌കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, രേഖയിലെ അഭിനയമാണ് വിന്‍സി അലോഷ്യസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. വടക്കൻ കേരളത്തിലെ ഒരു നാട്ടിന്‍പുറത്തുകാരിയുടെ പ്രാദേശിക തനിമയാര്‍ന്ന സ്വഭാവ വിശേഷങ്ങളും പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിനാണ് പുരസ്‌കാരം എന്ന് കുറിപ്പിൽ പറയുന്നു.