...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments ഖുറേഷി അബ്രഹാമിന്റെ വരവിനായുള്ള കാത്തിരിപ്പ്; എമ്പുരാൻ ദീപാവലി അപ്ഡേറ്റ്

ഖുറേഷി അബ്രഹാമിന്റെ വരവിനായുള്ള കാത്തിരിപ്പ്; എമ്പുരാൻ ദീപാവലി അപ്ഡേറ്റ്

വലിയ പോരാട്ടത്തിനൊടുവിൽ വിജയം കൈവരിച്ചതെന്ന് തോന്നുന്ന ഫ്രെയിം ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലേത്.

235
Mohanlal-Prithviraj Team Set to Begin Filming Empuraan in September

‘ലൂസിഫറി’ന്റെ ഗംഭീര വിജയത്തിനിപ്പുറം ഖുറേഷി അബ്രഹാം മടങ്ങി വരുന്നത് കാണാൻ നാല് വർഷമായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. 2019ൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാം ഭാഗം ‘എമ്പുരാൻ’ ഈ വർഷം ഒക്ടോബറിൽ മാത്രമാണ് ചിത്രീകരണം ആരംഭിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വലിയ പോരാട്ടത്തിനൊടുവിൽ വിജയം കൈവരിച്ചതെന്ന് തോന്നുന്ന ഫ്രെയിം ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലേത്. ഫൈറ്റർ വിമാനത്തിന് മുന്നില്‍ തോക്കുമായി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാൽ ആണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തെങ്കിലും മോഹൻലാലിന്റെ മുഖം കാണിക്കാത്തതിലെ പരിഭവവും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ആനന്ദ് രാജേന്ദ്രന്റെ ഇല്യുമിനാർട്ടിസ്റ്റ് കമ്പനിയാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഡൽഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നിലവിൽ ഷെഡ്യൂൾ ബ്രേക്കിലാണ് എമ്പുരാനുള്ളത്. സംവിധായകൻ പൃഥ്വിരാജും സംഘവും ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാൻ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്. നിരവധി വിദേശ താരങ്ങളും വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ താരങ്ങളും എമ്പുരാനിൽ അണിനിരക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.