9 March 2026

ഷാരൂഖ് ഖാൻ ജനപ്രിയ ഇന്ത്യൻ താരം; പട്ടിക പുറത്ത് വിട്ട് ഐഎംഡിബി

ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.

ഐഎംഡിബിയുടെ 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളായ പഠാനും, ജവാനുമാണ് ഷാരൂഖിന് ഈ സ്ഥാനം നേടി കൊടുത്തിരിക്കുന്നത്. ഐഎംഡിബി പേജ് വ്യൂ അടിസ്ഥാനമാക്കിയാണ് വര്‍ഷത്തിലും ഐഎംഡിബി സ്റ്റാര്‍ റാങ്കിംഗ് നിർണ്ണയിക്കുന്നത്.

തെന്നിന്ത്യയിൽ നിന്ന് നയൻ‌താര, വിജയ് സേതുപതി എന്നിവരാണ് ആദ്യത്തെ പത്തിൽ ഇടം നേടിയ താരങ്ങൾ. നയൻ‌താര അഞ്ചാം സ്ഥാനത്തും വിജയ് സേതുപതി പത്താം സ്ഥാനത്തുമാണുള്ളത്. ജവാനിലെ പ്രകടനമാണ് നയന്‍ താരയെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഓസ്‌കാർ അവാര്‍ഡ് നേടിയ ആർആർആർ സിനിമ, നെറ്റ്ഫ്ലിക്സ് ആക്ഷന്‍ ത്രില്ലര്‍ സിനിമ ഹാർട്ട് ഓഫ് സ്റ്റോൺ, കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനി എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ആലിയയ്ക്ക് രണ്ടാം സ്ഥാനം കിട്ടാന്‍ കാരണമാക്കിയത്. പഠാനിലെ വേഷത്തില്‍ തിളങ്ങിയ ദീപിക, ജവാനിലും ക്യാമിയോ റോളില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങളുടെ വന്‍ വിജയം ഐഎംഡിബിയുടെ 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ദീപികയെ മൂന്നാമത് എത്തിച്ചു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ വാമിഖ ഗബ്ബിയാണ് നാലാം സ്ഥാനത്ത്. ഖുഫിയ, ജൂബിലി, കാലി ജോട്ട, മോഡേൺ ലവ് ചെന്നൈ എന്നിവയിലൂടെയാണ് വാമിഖ ഗബ്ബി ശ്രദ്ധേയ ആയത്. ആദ്യമായാണ് താരം ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നതും.

ബുധനാഴ്ചയാണ് പട്ടിക ഐഎംഡിബി പുറത്തുവിട്ടത്. തമന്ന ഭാട്ടിയ, കരീന കപൂർ ഖാൻ, മലയാള ചിത്രം കുറുപ്പ്, തമിഴിലെ പൊന്നിയൻ സെൽവൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശോഭിത ധൂളിപാല, അക്ഷയ് കുമാർ, എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിൽ ഉള്ള മറ്റ് താരങ്ങൾ.

Share

More Stories

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

0
| പിജി പ്രേംലാൽ 40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച...

Featured

More News