ത്രിൽ ഉറപ്പ് നൽകി ‘ഓസ്‍ലർ’ ട്രെയ്‌ലർ; മമ്മൂട്ടി അതിഥി വേഷത്തിൽ

'അഞ്ചാം പാതിരാ'യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയെന്നത് പ്രതീക്ഷയാണ്.

ഇതരഭാഷാ സിനിമകളിൽ സജീവമായിരുന്ന ജയറാം ‘ഓസ്‍ലറി’ലൂടെ മലയാളത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ. ജനുവരി 11 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആവേശകരമായ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ അതിഥി വേഷം കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകിയാണ് ട്രെയ്‌ലർ അവസാനിക്കുന്നത്.

‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയെന്നത് പ്രതീക്ഷയാണ്. ത്രില്ലർ ഒരുക്കുന്നതിലുള്ള പ്രാവീണ്യം മിഥുന്‍ ഒരിക്കൽകൂടി തെളിയിക്കുമെന്ന തോന്നൽ വിഡീയോ സമ്മാനിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ജയറാമിനെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. ട്രെയ്‌ലറിന് ഒടുവിൽ കേൾക്കുന്ന മമ്മൂട്ടിയുടെ ശബ്ദം താരം പ്രതിനായകനാണെന്ന സംശയവും ബാക്കിയാക്കുകയാണ്.

അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം തിരശീലയിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‌ലറിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എസ്‌പിയോണേജ് ത്രില്ലറുകളിൽ നിന്ന് വ്യത്യസ്‌തമായി, ‘പാട്രിയറ്റ്’ സിനിമ

സൈനിക സ്ഫോടക വസ്‌തുക്കൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഡൈനാമൈറ്റിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിൽ മാത്രം പരാമർശിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആൽഫ്രഡ് നോബൽ തൻ്റെ സമ്പത്തിൻ്റെ സിംഹഭാഗവും നോബൽ സമ്മാനങ്ങൾ സ്ഥാപിക്കാൻ സംഭാവന ചെയ്‌തതിനെ കുറിച്ചുള്ള അപ്പോക്രിഫൽ കഥ കേട്ടാണ് നാമെല്ലാവരും വളർന്നത്. ഈ കഥ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർ അത് തള്ളിക്കളയുന്നുപോലും,...

Keep exploring...

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

More News

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

കോംഗോയിൽ ഇബോള നാശം വിതക്കുന്നു; അയൽ രാജ്യങ്ങൾ ജാഗ്രതയിൽ

ആഫ്രിക്കയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംഘടനയായ ആഫ്രിക്ക സെൻ്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി),...

കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും ഇടംപിടിച്ചു?

യുഡിഎഫ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെച്ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ നൽകിയ പട്ടികയിലാണ് വിവാദം. ആർ.എസ്.എസ് ബന്ധമുള്ളവരും...

വക്കീലന്മാരുടെ ജോലി ഇനി എളുപ്പമാകും; പുത്തൻ പ്ലഗിനുകളുമായി ‘ക്ലോഡ് എഐ’

എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക് (Anthropic), അഭിഭാഷകർക്കും നിയമ വിദ്യാർഥികൾക്കും നിയമ സ്ഥാപനങ്ങൾക്കുമായി പ്രത്യേക പ്ലഗിനുകൾ അവതരിപ്പിച്ചു. നിർമിത ബുദ്ധി...

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു....

വിഡി സതീശൻ തിരുവനന്തപുരത്ത്; ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാന താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാ വർക്കർമാരുടെ സമരസമിതി...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...