...
Home Entertainments സംവിധായകന്റെയും നിർമാതാവിന്റെയും വിദ്വേഷ അജണ്ട ഒളിച്ചുകടത്തുന്ന മേപ്പടിയാൻ

സംവിധായകന്റെയും നിർമാതാവിന്റെയും വിദ്വേഷ അജണ്ട ഒളിച്ചുകടത്തുന്ന മേപ്പടിയാൻ

ഭക്തനും നിഷ്‌കു-നെന്മകോംബോ പ്രൊഡക്റ്റുമായ ഹിന്ദുജുവാവിനെ തഞ്ചം കിട്ടിയാൽ വഞ്ചിക്കാനും ചവുട്ടിതാഴ്ത്താനും തക്കം പാർത്തുനിൽക്കുകയാണ് ഇവിടുത്തെ ഇതരസമുദായങ്ങൾ എന്ന കരളലിയിപ്പിക്കുന്ന കദനസത്യമാണ് സിനിമ മുന്നോട്ട് വെക്കുന്നത്.

354

| ശൈലൻ

പ്രേക്ഷകന് എളുപ്പത്തിൽ റിലേറ്റ് ചെയ്യാവുന്ന വിഷയമാണ് മേപ്പടിയാന്റെത്.. നവാഗതനാണെങ്കിലും പണി അറിയുന്ന സംവിധായകനാണ് വിഷ്ണുമോഹൻ എന്നതും എടുത്തുപറയാം. സ്ക്രിപ്റ്റും മേക്കിംഗും ഒക്കെ 100% engaging.. തുടക്കം മുതലേ ഓരോ ഘട്ടത്തിലും ആവശ്യമായ conflicts വിന്യസിച്ചുകൊണ്ട് കൃത്യമായ ടെൻഷൻക്രിയേറ്റ് ചെയ്യുന്നതിലും ആ പിരിമുറുക്കം അവസാനം വരെ നിലനിർത്തുന്നതിലും സിനിമ വിജയിക്കുന്നുണ്ട്.

പക്ഷെ, ആ കഴിവ് മുഴുവൻ സംവിധായകന്റെയും നിർമാതാവിന്റെയും വിദ്വേഷ അജണ്ട ഒളിച്ചുകടത്തുവാൻ വിനിയോഗിക്കുന്നതിലൂടെ പരിഹാസ്യമായി മാറുന്ന അനുഭവം ആണ് ടോട്ടാലിറ്റിയിൽ മേപ്പടിയാൻ സമ്മാനിക്കുന്നത്. ഒളിച്ചുകടത്തുക എന്നൊന്നും പറയാൻ പറ്റില്ല പരസ്യമായി തന്നെയാണ് കടത്തുന്നത്. ഭക്തനും നിഷ്‌കു-നെന്മകോംബോ പ്രൊഡക്റ്റുമായ ഹിന്ദുജുവാവിനെ തഞ്ചം കിട്ടിയാൽ വഞ്ചിക്കാനും ചവുട്ടിതാഴ്ത്താനും തക്കം പാർത്തുനിൽക്കുകയാണ് ഇവിടുത്തെ ഇതരസമുദായങ്ങൾ എന്ന കരളലിയിപ്പിക്കുന്ന കദനസത്യമാണ് സിനിമ മുന്നോട്ട് വെക്കുന്നത്.

ഇങ്ങോട്ട് വച്ച പാരയേക്കാൾ വലിയ ചതി തിരിച്ചു കൊടുക്കാൻ, അയ്യപ്പസ്വാമി നായകന് തുണയാകും എന്ന മഹദ്സന്ദേശവും മേപ്പടിയാൻ ഉയർത്തിപ്പിടിക്കുന്നു.. not the point, തിരിച്ച് ചതിക്കാൻ ഭക്തിയോ നന്മയോ നിഷ്കളങ്കതയോ അയ്യപ്പസ്വാമിയോ ഒന്നും പ്രതിബന്ധമല്ല, ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്..
രാഷ്ട്രീയമോ പലപ്പോഴും പുറത്തു ചാടുന്ന വിവരമില്ലായ്മയോ ഒന്നും നോക്കാതെ ഉണ്ണി മുകുന്ദൻ എന്ന നടനെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഉണ്ണിയുടെ സിനിമകൾക്ക് ഞാൻ ഇട്ട റിവ്യൂകൾ സാക്ഷ്യം. മാസ്റ്റർ പീസിൽ ഉണ്ണിയാണ് ഷോസ്റ്റീലർ എന്ന് ഫിൽമീബീറ്റിൽ എഴുതിയതിന് ഇക്കാഫാൻസ് എന്നെ മയമില്ലാത്ത തെറി വിളിച്ചിട്ടുണ്ട്. വിക്രമാദിത്യനും സ്റ്റൈലും ഒക്കെ ടിവിയിൽ വരുമ്പോൾ ആസ്വദിക്കാൻ എനിക്ക് ഇപ്പോഴും ഒരു ബുദ്ധിമുട്ടും ഇല്ല.

അതേ സ്നേഹവും കൊണ്ടാണ് , ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച മേപ്പടിയാൻ കാണാൻ ഏറെ താല്പര്യത്തോടെ കേറിയതും. പക്ഷെ, പൊന്നനിയാ ഉണ്ണിക്കുട്ടാ, ഇജ്‌ജാതി വിദ്വേഷവും ചൊറിച്ചിലുകളും ഉള്ളിൽ വച്ച് അതിന്റെ പ്രചരണാർത്ഥം ആണ് സിനിമാ നിർമ്മാണത്തിന് ഇറങ്ങിയത് എങ്കിൽ അനിയനെ അയ്യപ്പസ്വാമി രക്ഷിക്കട്ടെ. നിന്റെയൊക്കെ വർഗീയച്ചൊറി ഏറ്റുപിടിച്ച്, നിനക്കൊക്കെ കലിപ്പുള്ളവർക്ക് പണി കൊടുക്കുന്ന കൊട്ടേഷൻവർക്കാണു മൂപ്പര്ക്ക് എന്ന ഉത്തമബോധ്യം മുന്നോട്ട് നയിക്കട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.