ചരിത്ര സിനിമ മാമാങ്കത്തിന് ശേഷം നിർമാതാവ് വേണു കുന്നപ്പിള്ളിയും മമ്മൂട്ടിയും വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നു. നിർമാതാവ് ആന്റോ ജോസഫാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ മമ്മൂട്ടിയുമായി നടത്തുന്നതിനായി എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമായെത്തിയ മാമാങ്കം സംവിധാനം ചെയ്തത് എം. പദ്മകുമാറായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം , രതീന സംവിധാനം ചെയ്യുന്ന പുഴു, സിബിഐ അഞ്ചാം ഭാഗം തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.



