...
Home Entertainments സെലിബ്രിറ്റിയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് അമൃത നായര്‍

സെലിബ്രിറ്റിയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് അമൃത നായര്‍

100

മിനി സ്ക്രീനില്‍ കുടുംബവിളക്ക് പരമ്പരയിലൂടെമലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് അമൃത നായര്‍. പ്രേക്ഷകരുടെ ഇടയില്‍ സ്വന്തം പേരിനെക്കാളും നടിയെ ശീതള്‍ എന്ന പേരിലാണ് നടിയെ അറിയപ്പടുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ അമൃതയെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത്.

ഇതില്‍ ഒരു പ്രമുഖ താരത്തില്‍ നിന്നുണ്ടായ മോശം അനുഭവമാണ് നടി വെളിപ്പെടുത്തിയത്. ഇവരുടെ പേര് പ്രതിപാദിക്കാതെയായിരുന്നു അമൃതയുടെ ഈ തുറന്നുപറച്ചില്‍.തലസ്ഥാനമായ തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു സംഭവം. ആ താരത്തെ ഭയങ്കര ഇഷ്ടമായിരുന്നു . പക്ഷെ അവരോട് ഓടിച്ചെന്ന് മിണ്ടിയപ്പോള്‍ മൈന്റ് പോലും ചെയ്തില്ല. അത് തനിക്ക് വലിയ സങ്കടമായെന്നും അമൃത പറയുന്നു. പിന്നീട് ഒരു ഫോട്ടോ എടുത്തതിന് ശേഷം അവിടെ നിന്ന് പതുക്കെ പോയെന്നും അമൃത ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.