| ഷൈജു ആർആർഎസ്
വിലക്കുകളൊക്കെ ഭേദിച്ച് മികച്ച ടെക്നിക്കൽ ടീമിനൊപ്പം ചേർന്ന് വിനയൻ സംവിധാനം ചെയ്യുന്ന സിനിമയായത് കൊണ്ടും മികച്ച ട്രെയിലറും പാട്ടുകളും ഒക്കെ കണ്ട പ്രതീക്ഷയിലുമാണ് പടം ആദ്യത്തെ ഷോ തന്നെ കേറി കണ്ടത്. പ്രതീക്ഷ അല്പം പോലും തെറ്റിയില്ല. എല്ലാ മേഖലയിലും 100% ക്വാളിറ്റി പുലർത്തിയ ഗംഭീര ഹിസ്റ്റോറിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം.
തിരുവിതാംകൂറിൽ 1800 കളിലുണ്ടായിരുന്ന ജാതീയമായ വേർതിരിവുകളും കീഴാളരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ആറാട്ടുപുഴ വേലായുധ ചേവകരുടെ ജീവിതവുമൊക്കെ ബ്രഹ്മാണ്ഡമായി തന്നെ അവതരിപ്പിക്കുകയാണ് ഈ സിനിമയിലൂടെ. പെർഫോമൻസിൽ ഞെട്ടിച്ചത് സിജു വിൽസൻ തന്നെയാണ്. ബോഡി ട്രാൻസ്ഫർമേഷൻ ആയാലും ഡയലോഗ് ഡെലിവറി ആയാലും നമുക്ക് ഇന്ന് വരെ അറിയാവുന്ന സിജുവിനെ അല്ല പത്തൊൻപതാം നൂറ്റാണ്ടിൽ കണ്ടത്. ശെരിക്കും ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു സ്ക്രീനിൽ ജീവിക്കുകയായിരുന്നു.
ചെമ്പൻ വിനോദ് , അനൂപ് മേനോൻ , സുരേഷ് ക്രിഷ്ണ , ദീപ്തി സതി , തുടങ്ങിയവരൊക്കെ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ഛായാഗ്രാഹകൻ ഷാജി കുമാർ തന്റെ ജോലി ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഫ്രെയിംസ് എല്ലാം ഒന്നിനൊന്ന് മനോഹരം.
മികച്ച തിരക്കഥ കൊണ്ടും ഗംഭീര മേക്കിങ് കൊണ്ടും വിനയന്റെ ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ് 19 ആം നൂറ്റാണ്ട്. നമ്മുടെ ദേശത്തിന്റെ ചരിത്രം എന്ന നിലയിലും രണ്ടര മണിക്കൂർ എൻജോയ് ചെയ്ത് തന്നെ കാണാവുന്ന ഒരു മികച്ച സിനിമ എന്ന നിലയിലും ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.
( കടപ്പാട്- മൂവി സ്ട്രീറ്റ് )



