...
Home Entertainments സ്റ്റോറിസ് സോഷ്യലിന്റെ സ്ഥാപക സംഗീത ജനചന്ദ്രന്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്

സ്റ്റോറിസ് സോഷ്യലിന്റെ സ്ഥാപക സംഗീത ജനചന്ദ്രന്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്

ഗര്‍ കി മുര്‍ഗി, നെറ്റ്ഫ്‌ലിക്സിന്റെ ആന്തോളജി അന്‍കഹി കഹാനിയാ , ബ്രേക്ക് പോയിന്റ് അതുപോലെ വരാനിരിക്കുന്ന ഹര്‍ല, ബവാല്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ നിര്‍മിച്ച എര്‍ത്ത് സ്‌കൈ പിക്ചേഴ്സുമായി ചേര്‍ന്നാണ് പുതിയ നീക്കം.

290

കൊച്ചി ആസ്ഥാനമായ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഏജൻസി ‘സ്റ്റോറിസ് സോഷ്യൽ’ സ്ഥാപക സംഗീത ജനചന്ദ്രന്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് . ഗര്‍ കി മുര്‍ഗി, നെറ്റ്ഫ്‌ലിക്സിന്റെ ആന്തോളജി അന്‍കഹി കഹാനിയാ , ബ്രേക്ക് പോയിന്റ് അതുപോലെ വരാനിരിക്കുന്ന ഹര്‍ല, ബവാല്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ നിര്‍മിച്ച എര്‍ത്ത് സ്‌കൈ പിക്ചേഴ്സുമായി ചേര്‍ന്നാണ് പുതിയ നീക്കം.

മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘മിന്നല്‍ മുരളി’യുടെ സഹ-എഴുത്തുകാരന്‍ ജസ്റ്റിന്‍ മാത്യുവും വരാനിരിക്കുന്ന ‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്ന പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സോഷ്യല്‍ കോമഡി വിഭാഗത്തിലുള്ളതായിരിക്കും.

മികച്ച വിജയം നേടിയ ഉയരെ, നായാട്ട്, വൈറസ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 , കള , ആര്‍ക്കറിയാം, ഒരുത്തി, പുഴു എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളുടെ ഔദ്യോഗിക മാര്‍ക്കറ്റിംഗ് പങ്കാളിയായിരുന്ന സ്റ്റോറീസ് സോഷ്യലിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.