...
Home Entertainments പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദ് റെയ്‌സിൽ സായ് പല്ലവിയും

പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദ് റെയ്‌സിൽ സായ് പല്ലവിയും

ആദ്യഭാഗത്തിൽ ഉണ്ടായിരുന്ന ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവർ രണ്ടാം ഭാഗത്തിലും സാന്നിദ്ധ്യമാവുന്നു. ഈ ചിത്രത്തിനായി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവച്ചിരിക്കുന്നത്.

177

അല്ലു അർജുൻ നായകനായ സൂപ്പർഹിറ്റ്‌ ചിത്രം പുഷ്‌പ 2വിൽ സായ്‌ പല്ലവിയും അഭിനയിക്കുന്നു . ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ സായ‌് അവതരിപ്പിക്കുന്നത്. വരുന്ന ഒക്‌ടോബർ 1ന് പുഷ്പ 2വിന്റെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

ദേശീയതലത്തിൽ തന്നെ മികച്ച വിജയം നേടിയ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദ് റെയ്‌സ് ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്.

ആദ്യഭാഗത്തിൽ ഉണ്ടായിരുന്ന ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവർ രണ്ടാം ഭാഗത്തിലും സാന്നിദ്ധ്യമാവുന്നു. ഈ ചിത്രത്തിനായി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവച്ചിരിക്കുന്നത്. ബോളിവുഡ് താരം മലൈക അറോറയുടെ ഐറ്റം നമ്പർ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.