12 September 2026
Home Entertainments കാന്താര-2 ; തിരക്കഥ രചനയിലേക്ക് കടന്ന് ഋഷഭ് ഷെട്ടി

കാന്താര-2 ; തിരക്കഥ രചനയിലേക്ക് കടന്ന് ഋഷഭ് ഷെട്ടി

കാന്താര-2 ഒന്നാം കാന്താരയുടെ പിന്‍തുടര്‍ച്ച ആവില്ല. കാന്താരയ്ക്ക് മുന്‍പ് നടക്കുന്ന സംഭവങ്ങള്‍ ചേര്‍ത്തിണക്കിയ പ്രീക്വല്‍ ആവും ഇത്.

218

പാൻ ഇന്ത്യൻ തലത്തിൽ ചരിത്ര വിജയം നേടിയ കാന്താരയുടെ സൃഷ്ടാവായ ഋഷഭ് ഷെട്ടി രണ്ടാം കാന്താരയുടെ തിരക്കഥാ രചനയിലേക്ക് കടന്നതായി നിര്‍മാതാക്കളായ ഹോംബാളെയുടെ സ്ഥാപകനായ വിജയ് കിര്‍ഗണ്ടൂര്‍ വ്യക്തമാക്കി.

അടുത്ത വർഷം ഏപ്രിലിലോ മേയിലോ രാജ്യവ്യാപകമായി റിലീസ് നടത്താനാണ് പദ്ധതി. കാന്താര-2 ഒന്നാം കാന്താരയുടെ പിന്‍തുടര്‍ച്ച ആവില്ല. കാന്താരയ്ക്ക് മുന്‍പ് നടക്കുന്ന സംഭവങ്ങള്‍ ചേര്‍ത്തിണക്കിയ പ്രീക്വല്‍ ആവും ഇത്. കാന്താരയിലെ കഥാപാത്രങ്ങളോടൊപ്പം പുതിയ കഥാപാത്രങ്ങളും സിനിമയുടെ ഭാഗമാകും.

രണ്ടാം ഭാഗത്തിലെ ഏതാനും രംഗങ്ങൾ മഴയിലാണ് ചിത്രീകരിക്കേണ്ടത്. അതുകൊണ്ടുതന്നെ ജൂണില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് ഷെട്ടി ആലോചിക്കുന്നതെന്നും വിജയ് പറഞ്ഞു. കര്‍ണാടകയുടെ തീരപ്രദേശത്തെ വനത്തിലേക്ക് യാത്ര പോയിരിക്കുകയാണ് ഇപ്പോള്‍ ഋഷഭ്. കാന്താരയുടെ കാതലായ വരാഹരൂപം-ഗുളികന്‍ സങ്കല്‍പ്പത്തെക്കുറിച്ചും നാടോടി കഥകളെക്കുറിച്ചും മറ്റും ആഴത്തില്‍ മനസിലാക്കാനാണ് ഈ യാത്ര.