...
Home Entertainments ജയ് ഭീം; ഇതൊരു സിനിമയല്ല; വർത്തമാന കാല ഇന്ത്യയിൽ ഇന്നും നടക്കുന്ന, അപരവൽക്കരിക്കപ്പെട്ടവരുടെ ജീവിതമാണ്

ജയ് ഭീം; ഇതൊരു സിനിമയല്ല; വർത്തമാന കാല ഇന്ത്യയിൽ ഇന്നും നടക്കുന്ന, അപരവൽക്കരിക്കപ്പെട്ടവരുടെ ജീവിതമാണ്

എടുത്ത് പൊക്കി സൂപ്പർസ്റ്റാർ പദവി കൊടുത്ത് നമ്മൾ ആഘോഷിക്കുന്ന സ്ത്രീ അഭിനേതാക്കളിൽക്കിടയിൽ ഈ മുഖം നമുക്ക് അത്‍ഭുതമായി തോന്നും.

194

. ഷിജി ബാബു

അമിതപ്രതീക്ഷയുടെ ഭാരമൊന്നുമില്ലാതെ കണ്ടു തുടങ്ങിയതാണ്. സൂര്യയുടെ മാസ് പ്രേകടനം കാണാനിരുന്ന എന്റെ മുമ്പിൽ സ്‌ക്രീനിൽ നിറഞ്ഞ കുറെ പച്ചമനുഷ്യർ. അരികുവൽക്കരിക്കപ്പെട്ട, ഭൂപടത്തിൽ ജീവിച്ചിരിക്കുന്നു എന്ന അടയാളം പോലും അവശേഷിപ്പിക്കാത്ത വിധം,മേൽവിലാസമില്ലാത്ത, അനാഥരായ കുറെ ജീവനുകളുടെ മേൽ, ആ മനുഷ്യരുടെ അവകാശങ്ങളും ജീവിതം തന്നെയും സംരക്ഷിക്കേണ്ട പോലീസ് സംവിധാനം നടത്തുന്ന ക്രൂരതയുടെ, നീതി നിഷേധങ്ങളുടെ നേർക്കാഴ്ച.

വിസാരണയും ആർട്ടിക്കിൾ 15നും കണ്ടു കൊണ്ടിരുന്നപ്പോൾ ഇതെന്റെ രാജ്യത്ത് നടക്കുന്ന കഥയാണല്ലോ എന്നോർത്തു തരിച്ചിരുന്ന പോലെ, ഈ സിനിമയും വേദനിപ്പിക്കുന്ന, മരവിപ്പിക്കുന്ന കുറെ നിമിഷങ്ങൾ പകർന്നു തന്നുകൊണ്ട് നെഞ്ചുലച്ചു കളഞ്ഞു. ഒപ്പം ചേർത്ത് പറയേണ്ടത് സൂര്യയെ കാണാൻ ഇരിക്കുന്നവർക്ക് മുമ്പിൽ നിറഞ്ഞു നിൽക്കുന്നത് സെങ്കനിയാണ്.

ലിജോ മോൾ എന്ന നടി നടിക്കുകയല്ല ജീവിക്കുകയാണ് ഈ സിനിമയിൽ.. എടുത്ത് പൊക്കി സൂപ്പർസ്റ്റാർ പദവി കൊടുത്ത് നമ്മൾ ആഘോഷിക്കുന്ന സ്ത്രീഅഭിനേതാക്കളിൽക്കിടയിൽ ഈ മുഖം നമുക്ക് അത്‍ഭുതമായി തോന്നും.. മാര്‍ക്‌സിന്റെ, അംബേദ്കറിന്റെ പെരിയാറിന്റെ….!

അവകാശപോരാട്ടങ്ങളുമായി ചേർത്ത് കാണാൻ സൂര്യയുടെ ‘ജയ് ഭീം’. ഈ സിനിമ കാഴ്ച നിശ്ചയമായും നഷ്ടപ്പെടുത്താതിരിക്കുക..
കാരണം ഇതൊരു സിനിമയല്ല..വർത്തമാന കാല ഇന്ത്യയിൽ ഇന്നും നടക്കുന്ന, അപരവൽക്കരിക്കപ്പെട്ടവരുടെ ജീവിതമാണ്..

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.