പിരിച്ചെടുത്തത് 2 കോടി 25 ലക്ഷം രൂപ; ചാരിറ്റി മാഫിയകളുടെ വൻ തട്ടിപ്പ്

സംഭവം പുറത്തറിഞ്ഞത് പണം പങ്കുവെക്കുന്നതിൽ വീഡിയോ പ്രചരിപ്പിച്ച ചാരിറ്റി തട്ടിപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ. പണം തട്ടിയെടുക്കാൻ ചാരിറ്റിക്കാർ തമ്മിൽ ഭീഷണിയും, തമ്മിൽ തല്ലും.

| അഡ്വ ശ്രീജിത്ത്‌ പെരുമന

പാലക്കാട് ജില്ലയിലാണ് വീണ്ടും കോടികളുടെ ചാരിറ്റി തട്ടിപ്പ് നടന്നത്. വിവാഹം നടത്താൻ സഹായിക്കണം എന്ന പേരിൽ പെൺകുട്ടിയുടെ ദയനീയ വീഡിയോ പ്രചരിപ്പിച്ച് ചാരിറ്റി തട്ടിപ്പുകാർ പിരിച്ചെടുത്തത് 2 കോടി 25 ലക്ഷം രൂപ. ചാരിറ്റി തട്ടിപ്പ് നടന്നത് 150 ആളുകൾ മാത്രം പങ്കെടുക്കുന്ന പരിപാടിയുടെ ചിലവ് കണ്ടെത്താൻ. വിവാഹത്തിന് കാഴ്ചകൾ ബാക്കി നിൽക്കെ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളതെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.

സംഭവം പുറത്തറിഞ്ഞത് പണം പങ്കുവെക്കുന്നതിൽ വീഡിയോ പ്രചരിപ്പിച്ച ചാരിറ്റി തട്ടിപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ. പണം തട്ടിയെടുക്കാൻ ചാരിറ്റിക്കാർ തമ്മിൽ ഭീഷണിയും, തമ്മിൽ തല്ലും. സംഭവം പുറംലോകം അറിഞ്ഞതിനെ തുടർന്ന് പള്ളി മഹല്ല് കമ്മറ്റിയുടെ കത്ത് സംഘടിപ്പിച്ച് ചാരിറ്റി തട്ടിപ്പുകാരുടെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റാൻ നീക്കം. കൂടാതെ പെൺകുട്ടിയുടെ വിവാഹം നടത്തി വീട് വെച്ചു കൊടുക്കാനും ബാക്കി പണം പാവങ്ങൾക്ക് എന്ന പേരിൽ തട്ടിക്കാനും നീക്കം.

വിവാഹത്തിനും, ചികിത്സയ്ക്കുമായി പാലക്കാട് ജില്ലയിൽ മാത്രം കോടികളുടെ തട്ടിപ്പ് നടക്കുന്നതായി തെളിവുകൾ ലഭ്യമായി. സംഭവത്തിൽ വിശദമായ പരാതി മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും, സാമൂഹിക നീതി,ആരോഗ്യ വകുപ്പിനും നേരിട്ട് പരാതി നൽകും. ചാരിറ്റി പ്രവർത്തകർ എന്ന പേരിൽ തട്ടിപ്പ് നടത്തുന്ന മുഴുവൻ ആളുകളുടെയും അക്കൗണ്ടുകളും, ട്രസ്റ്റുകളുടെ വിവരങ്ങളും പരിശോധിക്കണം. സ്വന്തം പേരിൽ ട്രസ്റ്റ്, ഫൗണ്ടേഷൻ ഉപയോഗിച്ച് മറ്റുള്ള ഫണ്ട് സ്വീകരിക്കുന്നത് അടിയന്തിരമായി നിയന്ത്രിക്കണം ചാരിറ്റിക്കാരുടെ ഫോട്ടോ വെച്ചുള്ള പോസ്റ്ററുകൾ നിരോധിക്കണം എന്ന് പരാതിയിൽ ആവശ്യപ്പെടും. പാലക്കാട്‌ പിരിച്ചിടുത്ത തുക ജില്ലാ കളക്ടർ ഇടപെട്ട് ബന്ധപ്പെട്ടവർക്ക് കൈമാറണമെന്ന് ജില്ലാ കളക്ട്ടറോട് ആവശ്യപ്പെടും.

ഫാറൂഖ് ചെറുപ്പളശേരി, റഷീദ് പാലക്കാട് എന്നിവരാണ് ഒരു പെൺകുട്ടിയുടെ വിവാഹ സഹായ അഭ്യർത്ഥന വീഡിയോ ഷൂട്ട്‌ ചെയ്തു പ്രചരിപ്പിച്ചത്. രണ്ടര മിനുട്ടുള്ള ആ വീഡിയോയിൽ ഒരിടത്തും ഇവരാണ് ഇതിന് പിറകിൽ എന്ന ഒരു സൂചന പോലും അവർ വീഡിയോയിൽ കാണിച്ചിട്ടില്ല. കല്യാണ പെണ്ണിനെ കൊണ്ട് തന്നെ മുഖം പോലും മറക്കാതെ വീഡിയോയിൽ സംസാരിപ്പിച്ചത് ഇവരാണ്. കുട്ടിയുടെ ഉമ്മ മുഖം മറക്കണം എന്ന ആവിശ്യം പറഞ്ഞിരുന്നു പക്ഷെ അത് ഇവർ മുഖവിലയ്ക്ക് എടുത്തില്ലഎന്നും മനസിലാകുന്നു.

വീഡിയോ വൈറൽ ആവണം ആവിശ്യതിലധികം ഫണ്ട് കുന്ന് കൂടണം അതിന് എന്തൊക്കെ ചെയ്യാൻ പറ്റും അതൊക്ക കൃത്യമായി ചെയ്തിട്ടുണ്ട്. 15 ദിവസങ്ങൾക്ക് ശേഷം നടക്കേണ്ട വിവാഹത്തിന് ഫണ്ട് ആവിശ്യതിലധികം വരുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് എന്ന തെറ്റായ അവതരണം
മണിക്കൂറുകൾ മാത്രമെ ബാക്കിയുള്ളൂ എന്ന് ജനങ്ങളെയും ബോധ്യപ്പെടുത്താൻ വെള്ളിയാഴ്ച പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ വരുന്ന ഞായറാഴ്ചയാണ് കല്യാണം എന്നാണ് പെൺകുട്ടിയെ കൊണ്ട് ഇവർ പറയിപ്പിച്ചത്.

തിങ്കളാഴ്ച അകൗണ്ട് ക്ളോസ് ചെയ്ത് വന്ന ഫണ്ട് എത്രയാണെന്ന് കാണുമ്പോൾ മാഷാ അല്ലാഹ് എന്നും അൽഹംദുലില്ലാഹ് എന്നും പറയാതെ ആവിശ്യത്തിന് അധികം തുക വന്നു എന്ന് മൊബൈലിൽ തന്നെ കാണാൻ പറ്റാവുന്ന സാഹചര്യം ഉണ്ടായിട്ടും എന്ത് കൊണ്ട് ബേങ്കിൽ പോയ്‌ സ്റ്റേറ്റ്മെന്റ് എടുക്കുന്നത് വരെ കാത്തു നിൽക്കാതെ വന്ന തുക എത്രയാണെന്ന് പബ്ലിക്കിനോട്‌ അറിയിക്കാൻ ഇത്രയും സമയം കാത്തുനിന്നു എന്ന ചോദ്യങ്ങളാണ്‌ ഉയരേണ്ടത്.

വെള്ളിയാഴ്ച വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോൾ വരുന്ന ഞായറാഴ്ചയാണ് കല്യാണം എന്ന് പറയിപ്പിച്ചും മണിക്കൂറുകൾ മാത്റമാണ് ബാക്കിയുള്ളത് എന്ന് തെറ്റിധരിപ്പിച്ചും വീഡിയോ പുറത്ത് വിട്ടപ്പോൾ ഞായറാഴ്ച നടക്കേണ്ട കല്യാണത്തിനുള്ള തുക പിറ്റേന്ന് രണ്ടാം ശനിയാഴ്ചയാണെന്നും അന്നും ഞായറാഴ്ചയും ബാങ്ക് അവധിയാണെന്നും അങ്ങനെയെങ്കിൽ എങ്ങനെ ഞായറാഴ്ചക്ക്‌ ആവിശ്യത്തിനുള്ള പണം കയ്യിലെത്തും എന്നൊന്നും ചിന്തിക്കാൻ മലയാളികൾക്ക് സമയമില്ല എന്നതാണ് ഏറ്റവും സങ്കടം. നിഷ്കളങ്കരായ ജനങ്ങളുടെ നന്മ മനസ്സിനെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്രയും പ്ലാനോട്‌ കൂടി ഈ കളി കളിച്ചത്.


കരഞ്ഞു പറയിച്ചും ബാഗ്ഗ്രൗണ്ട് മ്യൂസിക് നൽകിയും സംസാരത്തിൽ ഇമോഷണൽ ഫീൽ കിട്ടുവാൻ എഡിറ്റ്‌ ചെയ്യുമ്പോൾ സംസാരം സ്ലോ ആക്കിയുമാണ് സിംപതി പിടിച്ചു പറ്റാൻ ഇങ്ങനെ ഒരു രൂപത്തിൽ പെൺകുട്ടിയുടെ മുഖം പോലും മറക്കാതെ വീഡീയോ പുറത്ത് വിട്ടത്.

വീഡിയോയിൽ കൊടുത്ത അവരുടെ ഫോൺ നമ്പറിൽ വരുന്ന കോളുകൾ. മാനേജ് ചെയ്യുന്നത് റഷീദ് ആയിരുന്നത്രെ. പല കോളുകളും അറ്റന്റ് ചെയ്യാതെയും മറ്റും പല തരികിടകളും കാണിച്ചിട്ടുണ്ട് എന്നാണ് അറിവ്. രാവിലെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ അതിൽ വന്ന ക്യാഷ് മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ എന്നൊക്കെ ചെക് ചെയ്തു നോക്കേണ്ടത് അനിവാര്യമാണ്.

( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

| ബഷീർ വള്ളിക്കുന്ന് ഇടതുപക്ഷം ഒരുകാലത്തും കളിക്കാൻ പാടില്ലാത്ത വർഗ്ഗീയ കാർഡാണ് വെള്ളാപ്പള്ളിയോടൊപ്പം കൂടി പിണറായി കളിച്ചത്. പത്ത് വർഷത്തെ സ്വന്തം ഭരണത്തിന്റെ നേട്ടങ്ങളെക്കാൾ അദ്ദേഹത്തിന് വിശ്വാസം വെള്ളാപ്പള്ളി ഒഴുക്കിയ കൊടും വിഷത്തിലായിരുന്നു. അതിനെ ആശ്രയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തുടക്കം മുതൽ ആസൂത്രണം ചെയ്തത്. എക്സിറ്റ് പോൾ ഫലം വരുന്നതിന് മുമ്പ് എഴുതിയ കുറിപ്പിലെ വരികൾ...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...