മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മീര വീണ്ടും എത്തുന്നത്. തന്റെ തിരിച്ചുവരവ് ആളുകൾ ആഗ്രഹിക്കുന്നുണ്ട് എന്ന് കേൾക്കുന്നതാണ് തന്റെ സന്തോഷമെന്നും അതാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും പറയുകയാണ് മീര ജാസ്മിൻ. യു.എ.ഇ ഗോൾഡൻ വിസ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് താരം സംസാരിച്ചത്.

‘കുറച്ചുനാൾ ഞാൻ സിനിമയിൽ മാറിനിന്നു. ഇപ്പോൾ ഞാൻ തയ്യാറാണ്. ഇനി സജീവമായിട്ട് തന്നെ സിനിമയിൽ ഉണ്ടാവും. എന്നാൽ സെലക്ടീവായിട്ട് തന്നെ സിനിമകൾ തെരഞ്ഞെടുക്കാനാണ് തീരുമാനം. സത്യൻ അങ്കിളിന്റെ കൂടെ നാല് സിനിമകൾ ചെയ്തു. അഞ്ചാമത്തെ സിനിമയാണ് ഇത്. വളരെ സന്തോഷമുണ്ട്.

സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കിൽ കണ്ടന്റിനാണ് ഇപ്പോൾ ഏറ്റവും പ്രാധാന്യം. എല്ലാ കലാകാരൻമാർക്കും അത് ഗുണം ചെയ്യുന്നുമുണ്ട്. ഏത് ഏജ് ഗ്രൂപ്പിലായാലും ഏത് ജന്റർ ആയാലും നല്ല റോളുകൾ അവർക്ക് ലഭിക്കുന്നു.

മാത്രമല്ല ഇപ്പോൾ ഒരുപാട് ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ ഉണ്ട്. ഇന്ത്യൻ സിനിമയെ പോലും ഇപ്പോൾ റെപ്രസന്റ് ചെയ്യുന്നത് മലയാള സിനിമയാണ്. ബോളിവുഡ് പോലും ഇപ്പോൾ മലയാള സിനിമയെ നോക്കി പഠിക്കുന്നതു. അതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ പ്രേക്ഷകർക്കാണ് അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത്. അവർ ഇന്റലിജന്റാണ്. ആവറേജ് മെറ്റീരിയൽ കൊടുത്ത് അവരെ നമുക്ക് തൃപ്തിപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ളത് കൊടുക്കണം. അവരാണ് ഈ അംഗീകാരത്തിന് അർഹർ,’ മീര ജാസ്മിൻ പറഞ്ഞു.

സംവിധായകൻ ലോഹിതദാസിനെ കുറിച്ചും മീര മനസുതുറന്നു. ലോഹിയങ്കിളിന്റെ നഷ്ടം മലയാള സിനിമയുടെ നഷ്ടം തന്നെയാണെന്നും മമ്മൂട്ടിയെപ്പോലെയും മോഹൻലാലിനെപ്പോലെയുമുള്ള വലിയ താരങ്ങൾക്കും തന്നെപ്പോലുള്ള പല നടിമാർക്കും മികച്ച റോളുകൾ നൽകിയിട്ടുള്ള സംവിധായകനാണ് അദ്ദേഹമെന്നും തനിക്ക് മാത്രമല്ല എല്ലാവർക്കും അദ്ദേഹത്തിന്റെ വിയോഗം നഷ്ടം തന്നെയാണെന്നും മീര പറഞ്ഞു. ലോഹിയങ്കിളിനേയും പത്മരാജൻ അങ്കിളിനേയും പോലുള്ളവർ ഉണ്ടാക്കിയ അടിത്തറയിലാണ് ഇന്ന് മലയാള സിനിമ നിലകൊള്ളുന്നതെന്നും മീര പറഞ്ഞു.

രസതന്ത്രവും അച്ചുവിന്റെ അമ്മയുമായും പുതിയ ചിത്രത്തെ താരതമ്യപ്പെടുത്തരുതെന്നും ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണെന്നുമായിരുന്നു മീര പറഞ്ഞത്. ഇതൊരു നല്ല തുടക്കമാകട്ടെയെന്ന് കരുതുന്നു. ഇതിൽ നിന്നും ഇനിയും നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെയെന്നും താരം പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം...

ഗ്രാമീണ പശ്ചാത്തലത്തിൽ ക്രൈം ഡ്രാമ; ഒടിടിയിലെത്തി ‘ലെനിൻ പാണ്ഡ്യൻ’

ഗ്രാമീണ ജീവിതവും മണൽ മാഫിയയുടെ അതിക്രമങ്ങളും സാധാരണക്കാരുടെ പോരാട്ടവും പ്രമേയമാക്കി ബാലചന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ലെനിൻ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ...

ശരീരം കൂടുതൽ കാണിക്കുന്ന വേഷങ്ങളോട് താൽപര്യമില്ല; സിനിമയിലെ വസ്ത്രധാരണ പരിധികളെക്കുറിച്ച് രശ്മിക മന്ദാന

സിനിമകളിലെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ ചില പരിധികളുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ...

എല്ലാ മുഷ്ടികളും രസകരമല്ല; ‘സ്ട്രീറ്റ് ഫൈറ്റർ’ അവലോകനം

ഹോളിവുഡിലേക്കുള്ള ചുവടുവെപ്പിൽ ശ്രദ്ധേയ സാന്നിധ്യമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയായ ‘സ്ട്രീറ്റ് ഫൈറ്ററി’നെ...

ഇന്ത്യയുടെ ‘ആഗോള സംഗീത നിമിഷ’ത്തെ സ്‌പോട്ടിഫൈ ലക്ഷ്യമിടുന്നു

ന്യൂഡൽഹി: ആഗോള സംഗീത സ്ട്രീമിങ് വിപണിയിൽ ഇന്ത്യൻ കലാകാരന്മാരുടെ സ്വാധീനം വർധിക്കുന്നു. ലോകമെമ്പാടുമായി ഇന്ത്യൻ കലാകാരന്മാരുടെ സംഗീതം ഏകദേശം...

ബോളിവുഡിൽ ഹിന്ദുവിരുദ്ധത വേരൂന്നിയെന്ന് ഏക്താ കപൂർ

ബോളിവുഡ് സിനിമാ വ്യവസായത്തിൽ ഹിന്ദുവിരുദ്ധത ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പ്രശസ്ത നിർമാതാവ് ഏക്താ കപൂർ. പാശ്ചാത്യ ഫാന്റസി, ആനിമേഷൻ സിനിമകളെ...

സൽമാൻ റുഷ്ദിയായി നസീറുദ്ദീൻ ഷാ; ’27 സെക്കൻഡ്’ നാടകം ഒരുങ്ങുന്നു

ന്യൂഡൽഹി: വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വേഷത്തിൽ വേദിയിലെത്താൻ മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. റുഷ്ദിയുടെ ജീവിതത്തിലെ നടുക്കുന്ന...