...
Home Sports ഇന്ത്യൻ ക്രിക്കറ്റിന് ബാറ്റിംഗിൽ മിതാലി എന്നപോലെ ബൗളിംഗിൽ ഇവൾ ഉണ്ടായിരുന്നു- ജൂലൻ ഗോസ്വാമി

ഇന്ത്യൻ ക്രിക്കറ്റിന് ബാറ്റിംഗിൽ മിതാലി എന്നപോലെ ബൗളിംഗിൽ ഇവൾ ഉണ്ടായിരുന്നു- ജൂലൻ ഗോസ്വാമി

152

.എം സുകുമാരൻ ലാൽ

വനിതാ ക്രിക്കറ്റിലെ ആസ്ട്രേലിയൻ ആധിപത്യം ഇന്ത്യയുടെ മിതാലിയും കൂട്ടുകാരികളും ആസ്ട്രേലിയൻ മണ്ണിൽ അവസാനിപ്പിക്കുമ്പോൾ വലിയ പടങ്ങൾ മാധ്യമങ്ങൾ ഒരുക്കി വയ്ക്കുന്നത് മിതാലി രാജിനും സ്മൃതി മന്ദാനയ്ക്കും ഒക്കെയാകും. എന്നും കളിയഴകിനെക്കാൾ ഗ്ലാമർ കാഴ്ച്ച വസ്തുവായ വനിതാ ക്രിക്കറ്റിൽ പ്രതിഭകൊണ്ട് ഏത് കളിക്കാർക്കും മുകളിലായ, കഴിഞ്ഞ രണ്ടു ദശാബ്ദത്തോളം ഇന്ത്യൻ ക്രിക്കറ്റിന് ബാറ്റിംഗിൽ മിതാലി എന്നപോലെ ബൗളിംഗിൽ ഇവൾ ഉണ്ടായിരുന്നു.- ജൂലൻ ഗോസ്വാമി.

വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ജൂലൻ ഗോസ്വാമി ഈ മുപ്പത്തിയെട്ടാം വയസ്സിൽ ഇന്ത്യയ്ക്ക് പകരംവെക്കാനില്ലാത്ത വനിതാ ഫാസ്റ്റ് ബൗളറായി നിലകൊള്ളുന്നത് അതുകൊണ്ട് തന്നെയാണ്.
ഓസ്ട്രേലിയയെ തുടർച്ചയായ 26 ജയത്തിനുശേഷം ഇന്ത്യ തോൽപ്പിക്കുമ്പോൾ വട്ടം വളഞ്ഞു നിന്ന ഫീൽഡർമാർക്ക്‌ മുകളിലൂടെ ബൗണ്ടറിയിലേക്ക് പറന്ന പന്ത് അടിച്ച് പറത്തിയത് ജുലൻ ഗോസ്വാമി ആയിരുന്നു.

കഴിഞ്ഞ കളിയിൽ അവസാന ഓവറിൽ നോബോൾ എറിഞ്ഞതിന്റെ പഴികേട്ട ജൂലൻ അത്രമേൽ ആഗ്രഹിച്ചിരിക്കണം ഈ വിജയം. യാസികാ ഭട്ടിയയും ഷഫാലിയും പിന്നെ സ്നേഹ റാണയും വഴിതെളിച്ച ഇന്ത്യൻ ക്രിക്കറ്റിലെ ഈ ഉജ്ജ്വലവിജയം ജുലൻ ഗോസ്വാമിയുടെ ബൗണ്ടറിയിലൂടെയെന്നതാണ് ആനന്ദം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.