...
Home Entertainments ഞെട്ടിക്കുന്ന പ്രകടനങ്ങളുമായി ‘ മാലിക്’ ; മികച്ച നിരൂപണങ്ങൾ സ്വന്തമാക്കി ചിത്രം മുന്നേറുന്നു

ഞെട്ടിക്കുന്ന പ്രകടനങ്ങളുമായി ‘ മാലിക്’ ; മികച്ച നിരൂപണങ്ങൾ സ്വന്തമാക്കി ചിത്രം മുന്നേറുന്നു

219

ഓടിടിയില്‍ എത്തിയ സീയു സൂണിനു ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒരുമിക്കുന്ന സിനിമ എന്ന പ്രത്യേകത കൊണ്ടു തന്നെ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന സിനിമയായിരുന്നു മാലിക്ക്. വളരെ മികച്ച അനുഭവമെന്നാണ് സിനിമയെ പറ്റിയുള്ള പൊതുവേയുള്ള അഭിപ്രായം.

ഇന്നലെ രാത്രിയോടെ തന്നെ പ്രൈമിലെത്തിയ വീഡിയോ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്ന് സിനിമാസ്വാദകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. ഫഹദ് ഫാസിലും നിമിഷ സജയനും ജോജു ജോർജ്ജും മുൻപ് തന്നെ തൻ്റെ അഭിനയപാടവം വ്യക്തമാക്കിയിരുന്നു.

മാലിക്കിലെ ചെറിയ രംഗങ്ങളിൽ പോലും എത്തുന്ന അഭിനേതാക്കളോരോരുത്തരും മികച്ച പ്രകടനം കാഴ്ച വെച്ചെന്നും പ്രേക്ഷകർ പറയുന്നു. ഈ ബിഗ് ബജറ്റ് ചിത്രം ‘മാലിക്’ ‌ ഒരാളുടെ പല കാലഘട്ടങ്ങളിലൂടെയാണ് വികസിക്കുന്നത്. യുവാവായും അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലികായുമൊക്കെ ഫഹദ് ചിത്രത്തിൽ എത്തുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.