...
Home Entertainments വീണ്ടും രാജ്യാന്തര അംഗീകാരവുമായി ‘ജോജി’

വീണ്ടും രാജ്യാന്തര അംഗീകാരവുമായി ‘ജോജി’

74

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ബാഴ്‌സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള പുരസ്‌കാരമാണ് ഇക്കുറി ചിത്രം സ്വന്തമാക്കിയത്.

സംവിധായകനായ ദിലീഷ് പോത്തനും നായകൻ ഫഹദുമാണ് ഇക്കാര്യം തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നിലവിൽ ഈ പുരസ്‌കാരത്തോടെ മൂന്ന് രാജ്യാന്തര പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കുന്നത്.

ഇതിന് മുൻപ് വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി സ്വന്തമാക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.