അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്ത് ആദ്യ വനിത എത്തി. നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനാണ്ഈ അപൂര്‍വ്വ ബഹുമതി സ്വന്തമായത്. പ്രസിഡന്റ് ജോ ബൈഡന്‍ ആരോഗ്യ കാരണങ്ങളാൽ ചികിത്സയിലായിരുന്ന സമയത്താണ് അധികാരം വൈസ് പ്രസിഡന്റിന് കൈമാറിയത്.
രാജ്യത്തിന്റെ അണ്വായുധങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ നിയന്ത്രണമാണ് ഒന്നരമണിക്കൂര്‍ നേരം കമല കൈകാര്യം ചെയ്തത്. യുഎസ് ചരിത്രത്തിലെ ഏറ്റവം പ്രായം കൂടിയ പ്രസിഡന്റാണ് ഇപ്പോഴുള്ള ജോ ബൈഡന്‍. സാധാരണയുള്ള പരിശോധനകളുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനായ സമയത്തേക്കാണ് ബൈഡന്‍ സ്ഥാനം കൈമാറിയത്.
സമയം കുറവെങ്കിലും അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റാകുന്ന വനിതയും അമേരിക്കന്‍ വംശജയല്ലാത്ത വ്യക്തിയും ദക്ഷിണേഷ്യക്കാരിയും കമലയാണ്. നേരത്തെ
2002ലും 2007ലും മുന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ഡബ്യു ബുഷും ഇതേപോലെ അധികാരം കൈമാറിയിരുന്നു.



