ബിജെപി ആഗ്രഹിച്ചതിനേക്കാൾ വിജയകരമായ പരിപാടി ആയിരുന്നു നോട്ട് നിരോധനം

ഇന്ധ്യയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അഴിമതി ആണ് നോട്ട് നിരോധനം . നിരോധിച്ച നോട്ടുകൾ 99.96 ശതമാനവും തിരിച്ചു വന്നു എന്നാണ് റിസേർവ് ബാങ്ക് 18 മാസം എടുത്ത് എണ്ണി പറഞ്ഞത്- അതായത് കീറിയോ മഴനനഞ്ഞോ പോലും ഒരു കറൻസി ബിൽ പോലും ഇല്ലാണ്ടായില്ല

| അനീഷ് മാത്യു

രണ്ടായിരത്തിന്റെ നോട്ട് ഇന്ന് യാതൊരു കാരണവും പറയാതെ നിർത്തിയാത്തതായിട്ടു അറിയിപ്പ് വന്നിട്ടുണ്ട്. സെപ്റ്റംബറിന് മുമ്പ് മാറ്റി എടുക്കണം എന്നാണ് അറിയുന്നത്. ബിജെപി കഴിഞ്ഞ പത്തു വർഷത്തിൽ ചെയ്ത ഏറ്റവും ബുദ്ധിപരമായ ഏറ്റവും വിജയകരമായ രണ്ടു കാര്യങ്ങൾ ആണ് ഉള്ളത് .

ഒന്നാമത്തേത് പത്തു കോടി അംഗങ്ങളെ മിസ്ഡ് കോൾ വഴി അംഗങ്ങൾ ആക്കിയത് – നമ്മൾ ഒക്കെ വാട്സാപ്പ് അംഗത്വം എന്ന് പറഞ്ഞു കളിയാക്കിക്കൊണ്ടിരുന്നപ്പോൾ അവർ പത്തു കോടി ബിജെപിയുടെ പ്രത്യയശാസ്ത്രത്തോട് ചെറിയ താല്പര്യം എങ്കിലും ഉള്ള ആളുകളുടെ ഡേറ്റ ബേസ് ഉണ്ടാക്കി എടുത്തു.
അവയെ ലക്ഷക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകൾ ആക്കി മാറ്റി കേശവന്മാമ്മർമാർക്ക് ആവശ്യത്തിന് ഊളത്തരവും നാസ – സംസ്‌കൃതം – ആര്ഷഭാരതം തുടങ്ങിയ പരിപാടികളും ഡോസ് ഡോസ് ആയി ഇറക്കി കൊടുത്തു.

കോൺവെൻഷനൽ രാഷ്ട്രീയപ്രവർത്തനങ്ങളുടെ രീതികൾ മുഴുവൻ മാറ്റി – അത് മനസ്സലിക്കാക്കി വരാൻ മറ്റു പാർട്ടികൾ വർഷങ്ങൾ എടുത്തു. രണ്ടാമത്തേത് ആയിരുന്നു ആറു വര്ഷം മുമ്പ് നടപ്പിലാക്കിയ നോട്ട് നിരോധനം. ഭീകരതക്കും കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള പോരാട്ടം – ഡിജിറ്റൽ എക്കൊണോമി ഉണ്ടാക്കൽ എന്നൊക്കെ തള്ളി മറിച്ചു നടപ്പിലാക്കിയ പരിപാടി യഥാർത്ഥത്തിൽ റീറ്റെയ്ൽ അഴിമതിയെ ഏകീകരിക്കാൻ ഉള്ള വലിയ നീക്കം ആയിരുന്നു.

ഇന്ധ്യയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അഴിമതി ആണ് നോട്ട് നിരോധനം . നിരോധിച്ച നോട്ടുകൾ 99.96 ശതമാനവും തിരിച്ചു വന്നു എന്നാണ് റിസേർവ് ബാങ്ക് 18 മാസം എടുത്ത് എണ്ണി പറഞ്ഞത്- അതായത് കീറിയോ മഴനനഞ്ഞോ പോലും ഒരു കറൻസി ബിൽ പോലും ഇല്ലാണ്ടായില്ല. ഇത്ര വമ്പൻ വലിയ അഴിമതിക്ക് കൂട്ടുനില്കാന് പറ്റാഞ്ഞിട്ട് റിസേർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജി വച്ച് പോകുകയും ചെയ്തു.

മൂന്നു കാര്യങ്ങൾ ആണ് അത് വഴി ബിജെപി നേടിയെടുത്തത്.

ഒന്ന് : എല്ലാ കള്ളപ്പണക്കാരെയും കള്ളപ്പണത്തെയും ബിജെപിയുടെ കൺട്രോളിൽ ആക്കുക കൂടി ആണ് ഉണ്ടായത് – അതായതു നിങ്ങളുടെ കൈയിൽ അക്കൗണ്ട് ചെയ്യാൻ പറ്റാത്ത ഒരു കോടി രൂപ പഴയ കറൻസിയിൽ ഉണ്ടായിരുന്നു എന്നിരിക്കട്ടെ – ബിജെപിയുമായി ബന്ധപ്പെട്ട ആൾക്കാർ നിങ്ങളെ സമീപിക്കും എന്നിട്ടു ആ രൂപ ഞങ്ങൾ 80 മുതൽ 85 ലക്ഷം വരെ രൂപയ്ക്കു എടുക്കാം. അത് മാത്രമല്ല ആ പണം വിദേശത്തു നിങ്ങളുടെ പേരിലോ അല്ലെങ്കിൽ നിങ്ങൾക്കു വേണ്ടപ്പെട്ടവരുടെ പേരിലോ നിക്ഷേപിക്കാം , അങ്ങനെ നിങ്ങള്ക്ക് ആവശ്യമുള്ളപ്പോൾ നാട്ടിലേക്ക് കൊണ്ടുവരികയും ആകാം. ഇതാണ് സംഭവിച്ചത്. നാട്ടിലിറങ്ങി ഒരു പത്തു കച്ചവടക്കാരോട് ചോദിക്കു .

രണ്ട് : ബാങ്ക് വഴിയല്ലാതെ പണമായി നടത്തിയിരുന്ന എല്ലാ പരിപാടിപടികളുടെയും കണക്കെടുപ്പും അതോടൊപ്പം മറ്റു രാഷ്ട്രീയപാർട്ടികളുടെ എല്ലാം – അതിപ്പോൾ ബിജെപിയോട് ചേർന്ന് നിന്നവരുടെ അടക്കം ക്യാഷ് ഫ്ളോ ഒറ്റ രാത്രികൊണ്ട് അവസാനിപ്പിചു പൊളിച്ചടുക്കി. ഓരോ സംസ്ഥാനങ്ങളിലും ഓരോ ജില്ലകളിലും ഫ്രാഞ്ചൈസി പോലെ കാക്കാനും വിൽക്കാനും ഉള്ള ഇടപാട് കൊടുത്ത് അതിന്റെ ചെറിയ വീതം മാത്രം ഹൈക്കമാൻഡ് കൈപറ്റി നടത്തിയിരുന്ന കോൺഗ്രസിന്റെ ഫ്യുഡൽ സെറ്റ് അപ്പിന്റെ അവസാനത്തെ ആണിയും അടഞ്ഞു.

നോട്ട് നിരോധനത്തിന് ഒരു വര്ഷം ശേഷം ഉണ്ടാക്കിയ കണക്കെടുപ്പ് ഡേറ്റയിൽ ഉള്ളവരുടെ പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് എന്ന കില്ലപ്പട്ടിയെ അഴിച്ചു വിട്ടു – ഈ ഡി എന്ന സംഭവം ഇത്ര വ്യാപകമായി അലമ്പുണ്ടാക്കുന്നത് ഇതിനു മുമ്പ് ഉണ്ടായിരുന്നോ എന്നാലോചിക്കുക. ചുരുക്കത്തിൽ രാഹുൽ ഗാന്ധിക്ക് ഒരു ബിസിനസ് ക്‌ളാസ് ടികെറ്റ് എടുത്തു കൊടുക്കാൻ സംസ്ഥാനങ്ങളിൽ ഉള്ള മുതലാളിമാർ പേടിക്കുന്നു എന്ന അവസ്ഥയിൽ എത്തി. ( ആ അവസ്ഥ മാറിയത് പിന്നീട് മഹാരാഷ്ട്രയിൽ കൊണ്ഗ്രെസ്സ് ശിവസേനയുടെ കൂടെ ഭരണം ആരംഭിച്ചപ്പോൾ ആണ് – അതായത് ഈ ഡി വന്നാൽ ഈ ഡിയുടെ അപ്പന്റെ വീട്ടിൽ മഹാരാഷ്ട്ര പോലീസ് കയറി നിരങ്ങുന്ന അവസ്ഥ വന്നപ്പോൾ ആണ് രാഹുൽ ഗാന്ധി വീണ്ടും ബിസിനസ് ക്‌ളാസിൽ യാത്ര തുടങ്ങിയത്,)

മൂന്ന് : അതേസമയം ഈ ഡിയെപേടിക്കേണ്ടാത്ത ബിജെപിയിലെ അഞ്ചിന്റെ ബുദ്ദിയില്ലാത്ത നേതാക്കൾ പോലും കോടീശ്വരന്മാർ ആയി. നാലു പശുവും കുറച്ചു ഊളത്തരവും ആയി നടന്നിരുന്ന സുരേന്ദ്രന്റെ ഒക്കെ ഒരു ഏഴു കൊല്ലം മുമ്പുള്ള ഫോട്ടോ നോക്കു -എന്താ വിത്യാസം. അതോടൊപ്പം മുസ്ലീങ്ങളുടെയും ദളിതരുടെയും പാവപ്പെട്ടവരുടെയും ഒക്കെ ചെറുകിട വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും ഒക്കെ നട്ടെല്ല് കൂടി ഒടിഞ്ഞു – ആ ഒടിഞ്ഞ പകുതി ചത്ത മനുഷ്യരുടെ മേൽ കുറെ ഗുജ്ജു കച്ചവടക്കാർ വലിയ ബിസിനെസ്സ് കെട്ടിപ്പടുത്തു.

തീവ്രവാദം അവസാനിച്ചില്ല – കള്ളപ്പണം നിന്നില്ല – അഴിമതി തുടരുന്നു – ഡിജിറ്റൽ എക്കണോമിക്ക് പകരം അഞ്ചാറ് ലക്ഷം കോടി രൂപ കറൻസി ആയി ഇപ്പോൾ നോട്ടു നിരോധനത്തിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ മാർക്കറ്റിൽ ഉണ്ട് എന്നൊക്കെ പറഞ്ഞു നമ്മൾ ഇപ്പോളും നടക്കുമ്പോൾ ബിജെപി സന്തോഷിക്കുക ആണ്.
അഴിമതിയോ തീവ്രവാദമോ അവസാനിപ്പിക്കലോ, ഈ രാജ്യത്തിന്റെ പുരോഗതിയോ അല്ലെങ്കിൽ ഡിജിറ്റലൈസ് ചെയ്യലോ ഒന്നും ആർ എസ് എസിന്റെ അജണ്ട അല്ല.

ബിജെപി ആഗ്രഹിച്ചതിനേക്കാൾ വിജയകരമായ പരിപാടി ആയിരുന്നു നോട്ട് നിരോധനം. അതിന്റെ തുടർ പരിപാടി ആണ് ഇപ്പോൾ നടക്കുന്നത് – മൂന്നരലക്ഷം കോടി രൂപയോ മറ്റോ ആണ് 2000 രൂപയുടെ കറൻസി ആയി ഉള്ളത് എന്ന് വായിച്ചു. നോട്ടു നിരോധനത്തെ തുടർന്നുണ്ടായ അതെ പരിപാടികൾ തന്നെ ഇനിയും നടക്കും – ഇതുകൊണ്ടു ഉണ്ടാകുന്ന പ്രശ്നങ്ങൾ :

ഒന്ന് – ഈ കറൻസി എന്ന് വേണമെങ്കിലും യാതൊരു കാരണവും കാണിക്കാതെ വില ഇല്ലാണ്ടാക്കാൻ സാധ്യത ഉള്ള ഒന്നാണ് എന്ന നില വന്നാൽ കറന്സിക്ക് ഉള്ള വിശ്വസ്വത വലിയ രീതിയിൽ ബാധിക്കും ( ഉദാഹരണത്തിന് ഡോളർ ഒഴിവാക്കി രാജ്യങ്ങൾ തമ്മിലുള്ള കറൻസികൾ ഉപയോഗിച്ചുള്ള കച്ചവടങ്ങൾ വലിയ രീതിയിൽ ലോകമാസകലം ആരംഭിക്കുന്ന ഈ സമയത്തു ഇന്ത്യൻ രൂപ എന്നത് സൂക്ഷിക്കുന്നത് അപകടകരമാണ് എന്ന നില വന്നാൽ ലോകരാജ്യങ്ങൾ രൂപ സൂക്ഷിക്കുന്നതിന് മടിക്കും )

രണ്ടു – കറൻസിയുടെ വിശ്വസ്വതയിൽ ഉണ്ടാകുന്ന ഇടിവ് – അതുമൂലം നമ്മുടെ വരുമാനം/ കൂലിയുടെ നിലയിൽ ഉണ്ടാകാൻ സാധ്യത ഉള്ള ഇടിവ്., സാധാരണക്കാരും പാവപ്പെട്ടവരും കൂടുതൽ ദരിദ്രർ ആകുകയും കറൻസിയുടെ മാനിപുലേഷനുകൾ അറിയാവുന്നവരും ഭരിക്കുന്നവരോട് ചേർന്നുനില്കുന്നവരും മാത്രം കൂടുതൽ പണക്കാർ ആകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും.

മൂന്ന് – രാജ്യത്തിന്റെ എല്ലാ ഇന്സ്ടിട്യൂഷനുകളുടെയും ഒന്നൊന്നായി തകർക്കുക എന്നത് പരിവാരത്തിനു ഭരണം നിലനിർത്താൻ നല്ലത് ആയിരിക്കും – പക്ഷെ അത് ഈ രാജ്യത്തിന്റെ പൊളിറ്റിക്കൽ സ്റ്റെബിലിറ്റിയെ തന്നെ ബാധിക്കുക ആണ് – ഇതെവിടെ ചെന്ന് നിൽക്കുമോ ആവോ ?

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...