ഹൈക്കോടതി ജഡ്‌ജിക്കെതിരെ ആരോപണം; കെ എം ഷാജഹാന്റെ മാപ്പപേക്ഷ അംഗീകരിച്ചില്ല

മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം മാത്രം നൽകിയാൽ പോരെന്നും യുട്യൂബ്‌ ചാനലിലൂടെ മാപ്പ്‌ പറയണമെന്നും അതിന്റെ പകർപ്പ്‌ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

സോഷ്യൽ മീഡിയയിൽ തന്റെ യുട്യൂബ്‌ ചാനലിലൂടെ കേരളാ ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ കെ എം ഷാജഹാൻ സമർപ്പിച്ച മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല.

ഷാജഹാൻ നൽകിയ സത്യവാങ്‌മൂലം ഈ വിഷയത്തിൽ നിരുപാധികമായുള്ള മാപ്പായി കണക്കാക്കാനാകില്ലെന്ന്‌ കോടതി വിലയിരുത്തി. മാത്രമല്ല, ഇതിൽ ജഡ്‌ജിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന്‌ മാപ്പ്‌ നൽകണമെന്നും വ്യക്തമായി പറഞ്ഞിട്ടില്ല.

ഇതിനെ തുടർന്ന് നിരുപാധികം മാപ്പ്‌ അപേക്ഷിച്ച്‌ മറ്റൊരു സത്യവാങ്‌മൂലം കോടതിയിൽ വീണ്ടും നൽകാമെന്ന്‌ ഷാജഹാൻ അറിയിച്ചു. എന്നാൽ, മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം മാത്രം നൽകിയാൽ പോരെന്നും യുട്യൂബ്‌ ചാനലിലൂടെ മാപ്പ്‌ പറയണമെന്നും അതിന്റെ പകർപ്പ്‌ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

ഈ നടപടികൾ എല്ലാം തന്നെ പൂർത്തിയാക്കിയാലേ നിരുപാധികം മാപ്പ്‌ അപേക്ഷിച്ചതായി കണക്കാക്കാനാകൂവെന്നും ജസ്‌റ്റിസ്‌ പി ബി സുരേഷ്‌കുമാർ, ജസ്‌റ്റിസ്‌ സി എസ്‌ സുധ എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്തമാക്കി.

അതേസമയം, ജഡ്‌ജിമാർക്ക്‌ നൽകാനെന്ന പേരിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്റ്‌ അഡ്വ. സൈബി ജോസ്‌ കിടങ്ങൂർ കക്ഷികളിൽനിന്ന്‌ കൈക്കൂലി വാങ്ങിയെന്ന സംഭവവുമായി ബന്ധപ്പെട്ടാണ്‌ ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഷാജഹാൻ ആരോപണം ഉന്നയിച്ചത്‌. ഈ വിഷയത്തിലാണ് കോടതിയലക്ഷ്യത്തിന്‌ കേസെടുത്തത്‌.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...