മലയാളത്തിലെ ഓൺലൈൻ പത്രമായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതിയിലും തിരിച്ചടി. ഇദ്ദേഹം സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇടതുപക്ഷത്തെ നിന്ന്ള്ള പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് നടപടി.
ഈ കേസ് പോലീസ് രജിസ്റ്റർ ചെയ്തപ്പോൾ മുതൽ ഷാജന്‍ സ്‌കറിയ ദിവസങ്ങളായി ഒളിവിലാണ്. മറ്റൊരു അന്വേഷണത്തിൽ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഷാജന്‍ എത്തിയിരുന്നില്ല.
അതേസമയം, നേരത്തേ ഷാജന്‍ സ്‌കറിയ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാൻ തടസമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തനിക്കെതിരെ തുടർച്ചയായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് മറുനാടൻ മലയാളിക്കെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പൊലീസിനെ സമീപിച്ചത്.ഏതാനും വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു.



