18 March 2026

സ്വകാര്യ കമ്പനികൾ വൻ ലാഭമുണ്ടാക്കും; സ്മാർട് മീറ്ററിനെതിരെ സിപിഎം പിബി

നേരത്തെ ഇടതുമുന്നണി യോഗത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സ്മാർട്ട് മീറ്റർ നിർദേശിച്ചപ്പോൾ സിപിഐ എതിർത്തിരുന്നു. എങ്കിലും പദ്ധതിക്കായി ശ്രമം തുടരുന്ന രീതിയാണ് മന്ത്രി സ്വീകരിച്ചത്.

കേന്ദ്രസർക്കാരിന്റെ സ്മാർട്ട് മീറ്റർ പദ്ധതി രാജ്യത്ത് ഒരിടത്തും നടപ്പാക്കേണ്ടതില്ലെന്ന നിലപാടുമായി സിപിഎം പൊളിറ്റ് ബ്യൂറോ. പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിച്ച കേരളത്തിലെ ഇടതു സർക്കാർ ഇതോടെ വെട്ടിലായി. മോദി സർക്കാർ കൊണ്ടുവന്ന സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാൻ പല സംസ്ഥാനങ്ങളും നിർബന്ധിതരായെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമുള്ള പരസ്യ നിലപാടാണ് പിബി സ്വീകരിച്ചത്.

ക്രമേണ വൈദ്യുതി വിതരണത്തിൽ നിന്ന് സംസ്ഥാന സർക്കാരുകളെ ഒഴിവാക്കി പകരം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. അതിലൂടെ സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കുകയും സാധാരണക്കാരുടെയും കർഷകരുടെയും ദുരിതം ഇരട്ടിപ്പിക്കുകയും ചെയ്യും. സ്മാർട് മീറ്റർ പദ്ധതി ഉടൻ റദ്ദാക്കണം’-സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.

കേരളത്തിൽ ജനതാദൾ (എസ്) വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സ്‌മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ ശ്രമം നടക്കുമ്പോൾ വിപരീത നയമാണ് സി.പി.എം. കേരള നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് പിബി നയം വ്യക്തമാക്കാനാണ് സാധ്യത. സ്മാർട് മീറ്ററിനെതിരെ പിബി തന്നെ തിരിഞ്ഞതോടെ കേരളത്തിൽ നടപ്പാക്കാനുള്ള സാധ്യത കുറഞ്ഞു.

നേരത്തെ ഇടതുമുന്നണി യോഗത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സ്മാർട്ട് മീറ്റർ നിർദേശിച്ചപ്പോൾ സിപിഐ എതിർത്തിരുന്നു. എങ്കിലും പദ്ധതിക്കായി ശ്രമം തുടരുന്ന രീതിയാണ് മന്ത്രി സ്വീകരിച്ചത്. കേരളത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെ വൈദ്യുതി ബോർഡിലെ ഭരണ-പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടായി എതിർക്കുകയാണ്. സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുകയും പിരിച്ചുവിടലിലേക്ക് നയിക്കുകയും ചെയ്യുന്ന സ്മാർട്ട് മീറ്ററുകൾ തൊഴിലാളി വിരുദ്ധമാണെന്ന് യൂണിയനുകൾ ആരോപിച്ചു.

Share

More Stories

രാജ്യത്തുടനീളം എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടികൾ

0
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക ലഭ്യതയെ കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ, എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു. ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു...

നെതന്യാഹു മരിച്ചോ? ആറ് വിരലുകളും എഐ ഗൂഢാലോചനയും: ലോകം നേരിടുന്ന പുതിയ സത്യപ്രതിസന്ധി

0
| വാമിക ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും, നിലവിൽ പുറത്തുവരുന്നത് നിർമിതബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച ദീപ് ഫേക്കുകളാണെന്നുമുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയയിൽ പടരുകയാണ്. യഥാർഥ്യമെന്ന് തോന്നിപ്പിക്കും വിധം...

‘കാഫിർ’ ടാറ്റൂവും തീവ്ര നിലപാടുകളും; അമേരിക്കയുടെ ‘വാർ സെക്രട്ടറി’ പീറ്റ് ഹെഗ്‌സെത്ത്

0
ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായ പീറ്റ് ഹെഗ്‌സെത്തിന്റെ പ്രസ്താവനകൾ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഗൗരവമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ ഭാഷയ്ക്ക് പകരം അങ്ങേയറ്റം രൗദ്രവും യുദ്ധോത്സുകവുമായ വാക്കുകളാണ്...

ഇറാനെതിരെ യുദ്ധത്തിൽ പ്രതിഷേധവും ദേശീയ ഭീകരവിരുദ്ധ കേന്ദ്രം മേധാവി ജോസഫ് കെന്റിൻ്റെ രാജിയും

0
ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ പ്രതിഷേധിച്ച് യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെൻ്റെർ (എൻസിടിസി) ഡയറക്ടർ ജോസഫ് കെന്റ് ഉടൻ പ്രാബല്യത്തിൽ വന്നതോടെ രാജിവച്ചു. ഇറാൻ നയത്തോടും യുദ്ധ സാഹചര്യത്തോടും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച്...

പശ്ചിമേഷ്യൻ യുദ്ധത്തിൽ ചൈന പരസ്യമായി സംസാരിച്ചു, ഈ രാജ്യങ്ങൾക്ക് മാനുഷിക സഹായം പ്രഖ്യാപിച്ചു

0
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും യുഎസ്, ഇസ്രായേൽ, ഇറാൻ തമ്മിലുള്ള സംഘർഷത്തിനും ഇടയിൽ, ചൈന ഒരു പ്രധാന മാനുഷിക നടപടി സ്വീകരിച്ചു. ഇറാൻ, ലെബനൻ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് അടിയന്തര മാനുഷിക സഹായം...

സ്ഥാനാർഥി നിർണയം രണ്ടാംഘട്ടം വേഗത്തിലാക്കാൻ കോൺഗ്രസ്

0
രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ബുധനാഴ്‌ച ചേരും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചേക്കും. അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് കോൺ​ഗ്രസ് ആദ്യഘട്ട...

Featured

More News