8 March 2026

ആർഎസ് എസിന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയൻ്റെ കേരളത്തിലാണ്

ആർ.എസ്.എസ് ൻ്റെ പുറം തടവുന്ന, കേരള പോലീസിനെ പോലും നിലക്കു നിർത്താൻ കഴിയാത്ത കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയൻ

| പികെ അബ്ദുറബ്

ആർ.എസ്.എസ് പ്രതികളായി വരുന്ന എല്ലാ കേസുകളിലും ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന് പറഞ്ഞു രംഗത്തു വരുന്നത് കെ.കെ.ഷാഹിനയടക്കമുള്ള ഇടത് സൈബർ പ്രൊഫൈലുകളാണ്. കൊന്നും, കൊലവിളിച്ചും നടക്കുന്ന സംഘി തീവ്രവാദികൾക്കു മുമ്പിൽ പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് എന്നും മുട്ടു മടക്കുക തന്നെയാണ്. കഴിഞ്ഞ അഞ്ചാറു വർഷമായി കേരളത്തിൽ ആർ.എസ്.എസ് നടത്തിയ ഏതു കൊലപാതകങ്ങളിലാണ് പ്രതികൾ യഥാസമയം പിടികൂടപ്പെട്ടത്? കേരള പോലീസ് അന്വേഷിച്ച ഏതു കേസുകളിലാണ് അവർ അർഹിക്കുന്ന രീതിയിൽ ശിക്ഷിക്കപ്പെട്ടത്?

കഴിഞ്ഞ ദിവസം സന്ദീപ് എന്ന ഡിവൈഎഫ്ഐ ക്കാരൻ കൊല ചെയ്യപ്പെട്ട കേസിൽ പോലും ആർ.എസ്.എസ് നെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലീസിന് അമിതമായ താൽപ്പര്യം. സഖാവ് കുഞ്ഞിരാമൻ പള്ളിക്കു കാവലിരുന്നു എന്ന് പറയുന്ന തലശ്ശേരിയിലാണ് ‘അഞ്ചു നേരം നിസ്കരിക്കാൻ, പള്ളികളൊന്നും കാണില്ല’ എന്ന്തീവ്ര മുദ്രാവാക്യങ്ങൾ വിളിച്ച് ആർ.എസ്.എസ്റാലി നടത്തിയത്. ആർ.എസ്.എസ് ൻ്റെ റാലിയിൽ പ്രതിഷേധിച്ചു റാലി നടത്തിയ ലീഗ് നേതാക്കൾക്കെതിരെ എത്ര പെട്ടന്നാണ് പിണറായി പോലീസ് കേസെടുത്തത്.

നിരോധനാജ്ഞ ലംഘിച്ചും 300 ഓളം ആർ.എസ്.എസ് കാരാണ് ഇന്നലെ തലശ്ശേരിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് വീണ്ടും റാലി നടത്തിയിരിക്കുന്നത്. 144 നിലവിലിരിക്കെ നാലാൾ കൂടിയാൽ ലാത്തിയും തോക്കുമെടുക്കുന്ന പോലീസാണ് ആർ.എസ്.എസ് കാർക്ക് റാലി നടത്താൻ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നത്. അതെ; ആർ.എസ്.എസ്ന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയൻ്റെ കേരളത്തിലാണ്.

ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചതിന് കേസിലകപ്പെട്ട ആർ.എസ്.എസ് കാരെ വെറുതെ വിട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച അതേ സർക്കാരാണ് പൗരത്വ ബില്ലിനെതിരെ റാലി നടത്തിയവർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച ഇക്കൂട്ടരാണ് വഖഫ് വിഷയത്തിലും ഇപ്പോൾ കുറുക്കൻ കളിക്കുന്നത്, സത്യവിശ്വാസികളെ ഒരേ മാളത്തിൽ നിന്നും രണ്ടു തവണ പാമ്പു കടിക്കില്ലെന്ന വിശുദ്ധ വചനം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.

ആർ.എസ്.എസ് ൻ്റെ പുറം തടവുന്ന, കേരള പോലീസിനെ പോലും നിലക്കു നിർത്താൻ കഴിയാത്ത കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയൻ, ഇടതു സൈബർ പോരാളികൾ പോലും സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയ കാലത്തും ‘പിണറായി വിജയൻ വരും, ആർ.എസ്.എസ്ൽ നിന്നും നമ്മെ രക്ഷിക്കും’ എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News