...
Home News Kerala മറുനാടൻ മലയാളിയുടെ തിരുവനന്തപുരം ഓഫീസ് ഒരാഴ്ചക്കുള്ളിൽ പൂട്ടണം; നോട്ടീസ് നൽകി നഗരസഭ

മറുനാടൻ മലയാളിയുടെ തിരുവനന്തപുരം ഓഫീസ് ഒരാഴ്ചക്കുള്ളിൽ പൂട്ടണം; നോട്ടീസ് നൽകി നഗരസഭ

മാധ്യമത്തിന്റെ ഓഫീസ് നിൽക്കുന്ന കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണെന്നും നോട്ടീസിൽ പറയുന്നു.

326

മലയാളത്തിലെ ഓൺലൈൻ പത്രമായ മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തുള്ള ഓഫീസ് പൂട്ടണമെന്ന് നോട്ടീസ് നൽകി നഗരസഭ. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ സ്ഥാപനത്തിന് കത്ത് നൽകിയത്.

മാധ്യമത്തിന്റെ ഓഫീസ് നിൽക്കുന്ന കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണെന്നും നോട്ടീസിൽ പറയുന്നു. ഒരാഴ്ചക്കുള്ളിൽ ഓഫീസ് അടച്ചുപൂട്ടി ആ വിവരം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നേരത്തെ നാലാം തിയതി പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം ഷാജൻ സ്കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി അത് യൂടൂബ് വഴി പ്രചരിപ്പിച്ചുവെന്ന് പിവി അൻവർ എംഎൽഎ പരാതി നൽകിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.