മ്യാൻമർ വിഷയത്തിൽ തങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് റോഹിങ്ക്യൻ മുസ്ലിങ്ങൾ ഫേസ് ബുക്കിനെതിരെ കേസ് ഫയൽ ചെയ്തു . അമേരിക്കയിലെയും യുകെയിലെയും റോഹിങ്ക്യൻ അഭയാർത്ഥികൾ ഫേസ്ബുക്കിനെതിരെ 150 ബില്യൺ ഡോളറിന്റെ കേസ് ആണ് ഫയൽ ചെയ്തത്.
തങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിക്കാൻ ഫേസ്ബുക്ക് അനുവദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ ഫേസ് ബുക്ക് അക്രമവും വിദ്വേഷ പ്രസംഗവും പ്രോത്സാഹിപ്പിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു .
റോഹിങ്ക്യൻ അഭയാർത്ഥികളെ പ്രതിനിധീകരിക്കുന്ന ഒരു ബ്രിട്ടീഷ് നിയമ സ്ഥാപനമാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിന് കത്തെഴുതിയത്.
ഫേസ് ബുക്കിന്റെ അൽഗോരിതം വർദ്ധിച്ചെന്നും റോഹിങ്ക്യകൾക്കെതിരായ വിദ്വേഷ പ്രസംഗം കൂടുതൽ പ്രചരിപ്പിച്ചെന്നും കത്തിൽ ആരോപിക്കുന്നു. മ്യാന്‍മറിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുമ്പൊഴോ അത് സംബന്ധിച്ച പോസ്റ്റുകള്‍ വരുമ്പോഴോ ഫേസ്ബുക്ക് ഫാക്ട് ചെക്കിങ് സേവനം ഉപയോഗിച്ചില്ലെന്ന ഗുരുതര ആരോപണവും കത്തില്‍ പറയുന്നുണ്ട്.
അതേസമയം, റോഹിങ്ക്യകള്‍ക്കെതിരായ അക്രമത്തിലേയ്ക്ക് നയിക്കാവുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുകയോ അതിനെതിരായ നടപടിയെടുക്കുകയോ ഫേസ്ബുക്ക് ശ്രമിച്ചില്ലെന്നും പറയുന്നു. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലും ഫേസ്ബുക്കിനെതിരെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ ഫേസ്ബുക്കോ മാതൃകമ്പനിയായ മെറ്റയോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



