അല്ലു അർജ്ജുൻ ഒരു മോശം നടനല്ല

അല്ലുവിന്റെ പുഷ്പയാണോ ജോജുവിന്റെ മണിയനാണോ മികച്ചതെന്ന് ചോദിച്ചാല്‍, മണിയനെ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് സ്വഭാവിക ബുദ്ധിവച്ചാണ്. അക്ഷയ് കുമാറിനെ പോലെ, അല്ലു അര്‍ജുനും ഒരു മോശം നടനല്ല.

| രാകേഷ് സനൽ

കാട്ടുകുതിര സിനിമയാക്കാന്‍ എസ് എല്‍ പുരത്തെ പലരും സമീപിച്ചിരുന്നു. കൊച്ചുവാവയായി മമ്മൂട്ടിയും തിലകനുമൊക്കെ മുന്നില്‍ വന്നെങ്കിലും എസ് എല്‍ പുരത്തിന്റെ മനസിലൊരു മോഹമുണ്ടായിരുന്നു. മമ്മൂട്ടിയും തിലകനും കൊച്ചുവാവയെ അസ്സലായി അവതരിപ്പിക്കും, ഒരു സംശയവുമില്ല, പക്ഷെ എന്റെയാഗ്രഹം കൊച്ചുവാവയായി മോഹന്‍ലാലിനെ കാണണം എന്നാണ്. കാരണം, എനിക്ക് മറ്റൊരു കൊച്ചുവാവയെ ലാലിലൂടെ കാണാം’ ഇതായിരുന്നു എസ് എല്‍ പുരം സദാനന്ദന്റെ മോഹം.

എഴുത്തുകാരനോ സംവിധായകനോ മനസില്‍ കാണുന്നതിനേക്കാള്‍ മികവോടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു നടനു കഴിയുമ്പോഴാണ് അയാള്‍ നല്ല നടനാകുന്നത്. ഒരു നല്ല നടനാണ് എപ്പോഴും അംഗീകരിക്കപ്പെടേണ്ടത്; പുരസ്‌കാരങ്ങള്‍ കൊണ്ടാണെങ്കിലും. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നതുകൊണ്ടു മാത്രം ഒരു നടന്‍ നല്ല നടനാകുന്നില്ല.

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍, മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ട് ജൂറി അല്ലു അര്‍ജുന് കൊടുത്ത വിശേഷണങ്ങള്‍; അസാധാരണമായ പ്രകടനം, സമാനതകളില്ലാത്ത ഡയലോഗ് ഡെലിവറി, സ്വാഗ്, പ്രേക്ഷകരെ മയക്കുന്ന നായക പരിവേഷം എന്നിങ്ങനെയൊക്കെയാണ്.

പുഷ്പ ഒരു വലിയ പണംവാരിപ്പടമായിരുന്നു. കൊമേഴ്‌സ്യല്‍ ചേരുവകള്‍ പാകത്തില്‍ വേവിച്ചെടുത്ത സിനിമ. അല്ലു അര്‍ജുന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രം, അതുവരെ അയാള്‍ ചെയ്ത നായകന്മാരെ അപേക്ഷിച്ച് വ്യത്യസ്തനാണ്. ആ നടന്റെ ഇതുവരെയുള്ള പെര്‍ഫോമന്‍സുകളുമായി ഉരച്ചു നോക്കുമ്പോള്‍ പുഷ്പയിലെ പെര്‍ഫോമന്‍സ് അസാധാരണമാണ്. മികച്ച നടനുള്ള പട്ടികയില്‍ ഉണ്ടായിരുന്ന മറ്റ് നടന്മാരുമായി താരതമ്യം ചെയ്താല്‍ അത് സാധാരണം മാത്രമാണ്.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍- ആര്‍ആര്‍ആര്‍, സൂര്യ-ജയ് ഭീം, ധനുഷ്-കര്‍ണന്‍, ചിമ്പു- മാന്നാട്, ആര്യ-സര്‍പ്പാട്ടൈ പരമ്പര, ജോജു-നായാട്ട്. ഈ പട്ടികയില്‍ നിന്നാണ് അല്ലു അര്‍ജുന്‍ മികച്ച നടനാകുന്നത്. ഈ പട്ടിക കാണുമ്പോള്‍, 2017-ലെ ദേശീയ പുരസ്‌കാരമാണ് ഓര്‍മ വരുന്നത്. ആ വര്‍ഷം(64-മത് ദേശീയ പുരസ്‌കാരം) മികച്ച നടനായത് അക്ഷയ് കുമാര്‍ ആയിരുന്നു. ചിത്രം-റുസ്തം. എടുത്തുപറയട്ടെ, അന്നത്തെ ജൂറി ചെയര്‍മാന്റെ പേര് പ്രിയദര്‍ശന്‍ എന്നായിരുന്നു.

2017-ല്‍ മികച്ച നടന്മാരുടെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്, അക്ഷയ് കുമാറിനെ കൂടാതെ മനോജ് ബാജ്‌പേയ്, അമിതാഭ് ബച്ചന്‍, നവാസുദ്ദീന്‍ സിദ്ദിഖീ, ഗുരു സോമസുന്ദരം, വിനായകന്‍ എന്നിവരായിരുന്നു. രമണ്‍ രാഘവില്‍ സിദ്ദീഖി ചെയ്തതിനേക്കാള്‍, ജോക്കറില്‍ സോമസുന്ദരം ചെയ്തതിനേക്കാള്‍, അലിഗഡില്‍ മനോജ് ചെയ്തതിനേക്കാള്‍ കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്തതിനേക്കാള്‍ മികച്ചതായിരുന്നോ റുസ്തത്തില്‍ അക്ഷയ്? പക്ഷേ, അവാര്‍ഡ് കൈക്കലാക്കിയത് അയാളായിരുന്നു.

അലിഗഡും, രമണ്‍ രാഘവും കമ്മട്ടിപ്പാടവും ജോക്കറും കണ്ടവര്‍ക്ക് അക്ഷയ് കുമാര്‍ കൊണ്ടുപോയ അവാര്‍ഡ് ദഹിക്കില്ല. അല്ലുവിന്റെ പുഷ്പയാണോ ജോജുവിന്റെ മണിയനാണോ മികച്ചതെന്ന് ചോദിച്ചാല്‍, മണിയനെ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് സ്വഭാവിക ബുദ്ധിവച്ചാണ്. അക്ഷയ് കുമാറിനെ പോലെ, അല്ലു അര്‍ജുനും ഒരു മോശം നടനല്ല.

ദേശീയ അവാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ എങ്ങനെയാണെന്ന് അറിയില്ല. ഒരാളെ നല്ല നടനായി തെരഞ്ഞെടുക്കുമ്പോള്‍, അയാള്‍ മറ്റുള്ളവരെക്കാളൊക്കെ നന്നായി നടിച്ചതു കൊണ്ടാകണം, അല്ലാതെ സ്വാഗും ഔറയും നോക്കിയായിരിക്കരുത്. അല്ലു ഒരു മോശം നടനല്ലാതിരിക്കുമ്പോഴും, സൂര്യക്കും, ധനുഷിനും ജോജുവിനും മേലെ അയാള്‍ പോയിട്ടില്ലെന്നു തന്നെ പറയും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

| ബഷീർ വള്ളിക്കുന്ന് ഇടതുപക്ഷം ഒരുകാലത്തും കളിക്കാൻ പാടില്ലാത്ത വർഗ്ഗീയ കാർഡാണ് വെള്ളാപ്പള്ളിയോടൊപ്പം കൂടി പിണറായി കളിച്ചത്. പത്ത് വർഷത്തെ സ്വന്തം ഭരണത്തിന്റെ നേട്ടങ്ങളെക്കാൾ അദ്ദേഹത്തിന് വിശ്വാസം വെള്ളാപ്പള്ളി ഒഴുക്കിയ കൊടും വിഷത്തിലായിരുന്നു. അതിനെ ആശ്രയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തുടക്കം മുതൽ ആസൂത്രണം ചെയ്തത്. എക്സിറ്റ് പോൾ ഫലം വരുന്നതിന് മുമ്പ് എഴുതിയ കുറിപ്പിലെ വരികൾ...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...