അല്ലു അർജ്ജുൻ ഒരു മോശം നടനല്ല

അല്ലുവിന്റെ പുഷ്പയാണോ ജോജുവിന്റെ മണിയനാണോ മികച്ചതെന്ന് ചോദിച്ചാല്‍, മണിയനെ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് സ്വഭാവിക ബുദ്ധിവച്ചാണ്. അക്ഷയ് കുമാറിനെ പോലെ, അല്ലു അര്‍ജുനും ഒരു മോശം നടനല്ല.

| രാകേഷ് സനൽ

കാട്ടുകുതിര സിനിമയാക്കാന്‍ എസ് എല്‍ പുരത്തെ പലരും സമീപിച്ചിരുന്നു. കൊച്ചുവാവയായി മമ്മൂട്ടിയും തിലകനുമൊക്കെ മുന്നില്‍ വന്നെങ്കിലും എസ് എല്‍ പുരത്തിന്റെ മനസിലൊരു മോഹമുണ്ടായിരുന്നു. മമ്മൂട്ടിയും തിലകനും കൊച്ചുവാവയെ അസ്സലായി അവതരിപ്പിക്കും, ഒരു സംശയവുമില്ല, പക്ഷെ എന്റെയാഗ്രഹം കൊച്ചുവാവയായി മോഹന്‍ലാലിനെ കാണണം എന്നാണ്. കാരണം, എനിക്ക് മറ്റൊരു കൊച്ചുവാവയെ ലാലിലൂടെ കാണാം’ ഇതായിരുന്നു എസ് എല്‍ പുരം സദാനന്ദന്റെ മോഹം.

എഴുത്തുകാരനോ സംവിധായകനോ മനസില്‍ കാണുന്നതിനേക്കാള്‍ മികവോടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു നടനു കഴിയുമ്പോഴാണ് അയാള്‍ നല്ല നടനാകുന്നത്. ഒരു നല്ല നടനാണ് എപ്പോഴും അംഗീകരിക്കപ്പെടേണ്ടത്; പുരസ്‌കാരങ്ങള്‍ കൊണ്ടാണെങ്കിലും. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നതുകൊണ്ടു മാത്രം ഒരു നടന്‍ നല്ല നടനാകുന്നില്ല.

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍, മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ട് ജൂറി അല്ലു അര്‍ജുന് കൊടുത്ത വിശേഷണങ്ങള്‍; അസാധാരണമായ പ്രകടനം, സമാനതകളില്ലാത്ത ഡയലോഗ് ഡെലിവറി, സ്വാഗ്, പ്രേക്ഷകരെ മയക്കുന്ന നായക പരിവേഷം എന്നിങ്ങനെയൊക്കെയാണ്.

പുഷ്പ ഒരു വലിയ പണംവാരിപ്പടമായിരുന്നു. കൊമേഴ്‌സ്യല്‍ ചേരുവകള്‍ പാകത്തില്‍ വേവിച്ചെടുത്ത സിനിമ. അല്ലു അര്‍ജുന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രം, അതുവരെ അയാള്‍ ചെയ്ത നായകന്മാരെ അപേക്ഷിച്ച് വ്യത്യസ്തനാണ്. ആ നടന്റെ ഇതുവരെയുള്ള പെര്‍ഫോമന്‍സുകളുമായി ഉരച്ചു നോക്കുമ്പോള്‍ പുഷ്പയിലെ പെര്‍ഫോമന്‍സ് അസാധാരണമാണ്. മികച്ച നടനുള്ള പട്ടികയില്‍ ഉണ്ടായിരുന്ന മറ്റ് നടന്മാരുമായി താരതമ്യം ചെയ്താല്‍ അത് സാധാരണം മാത്രമാണ്.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍- ആര്‍ആര്‍ആര്‍, സൂര്യ-ജയ് ഭീം, ധനുഷ്-കര്‍ണന്‍, ചിമ്പു- മാന്നാട്, ആര്യ-സര്‍പ്പാട്ടൈ പരമ്പര, ജോജു-നായാട്ട്. ഈ പട്ടികയില്‍ നിന്നാണ് അല്ലു അര്‍ജുന്‍ മികച്ച നടനാകുന്നത്. ഈ പട്ടിക കാണുമ്പോള്‍, 2017-ലെ ദേശീയ പുരസ്‌കാരമാണ് ഓര്‍മ വരുന്നത്. ആ വര്‍ഷം(64-മത് ദേശീയ പുരസ്‌കാരം) മികച്ച നടനായത് അക്ഷയ് കുമാര്‍ ആയിരുന്നു. ചിത്രം-റുസ്തം. എടുത്തുപറയട്ടെ, അന്നത്തെ ജൂറി ചെയര്‍മാന്റെ പേര് പ്രിയദര്‍ശന്‍ എന്നായിരുന്നു.

2017-ല്‍ മികച്ച നടന്മാരുടെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്, അക്ഷയ് കുമാറിനെ കൂടാതെ മനോജ് ബാജ്‌പേയ്, അമിതാഭ് ബച്ചന്‍, നവാസുദ്ദീന്‍ സിദ്ദിഖീ, ഗുരു സോമസുന്ദരം, വിനായകന്‍ എന്നിവരായിരുന്നു. രമണ്‍ രാഘവില്‍ സിദ്ദീഖി ചെയ്തതിനേക്കാള്‍, ജോക്കറില്‍ സോമസുന്ദരം ചെയ്തതിനേക്കാള്‍, അലിഗഡില്‍ മനോജ് ചെയ്തതിനേക്കാള്‍ കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്തതിനേക്കാള്‍ മികച്ചതായിരുന്നോ റുസ്തത്തില്‍ അക്ഷയ്? പക്ഷേ, അവാര്‍ഡ് കൈക്കലാക്കിയത് അയാളായിരുന്നു.

അലിഗഡും, രമണ്‍ രാഘവും കമ്മട്ടിപ്പാടവും ജോക്കറും കണ്ടവര്‍ക്ക് അക്ഷയ് കുമാര്‍ കൊണ്ടുപോയ അവാര്‍ഡ് ദഹിക്കില്ല. അല്ലുവിന്റെ പുഷ്പയാണോ ജോജുവിന്റെ മണിയനാണോ മികച്ചതെന്ന് ചോദിച്ചാല്‍, മണിയനെ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് സ്വഭാവിക ബുദ്ധിവച്ചാണ്. അക്ഷയ് കുമാറിനെ പോലെ, അല്ലു അര്‍ജുനും ഒരു മോശം നടനല്ല.

ദേശീയ അവാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ എങ്ങനെയാണെന്ന് അറിയില്ല. ഒരാളെ നല്ല നടനായി തെരഞ്ഞെടുക്കുമ്പോള്‍, അയാള്‍ മറ്റുള്ളവരെക്കാളൊക്കെ നന്നായി നടിച്ചതു കൊണ്ടാകണം, അല്ലാതെ സ്വാഗും ഔറയും നോക്കിയായിരിക്കരുത്. അല്ലു ഒരു മോശം നടനല്ലാതിരിക്കുമ്പോഴും, സൂര്യക്കും, ധനുഷിനും ജോജുവിനും മേലെ അയാള്‍ പോയിട്ടില്ലെന്നു തന്നെ പറയും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ...

ശരീരം കൂടുതൽ കാണിക്കുന്ന വേഷങ്ങളോട് താൽപര്യമില്ല; സിനിമയിലെ വസ്ത്രധാരണ പരിധികളെക്കുറിച്ച് രശ്മിക മന്ദാന

സിനിമകളിലെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ ചില പരിധികളുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ...

‘സിനിമകൾ റൊമാന്റിസൈസ് ചെയ്യുന്ന ടോക്സിക് പ്രണയം’; പീഡകനെ സംരക്ഷകനായി കാണുന്ന ‘ലിമ സിൻഡ്രോം’ എന്താണ്?

പ്രണയം എന്നത് കരുതലിന്റെയും പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും കൂട്ടായ്മയാണ്. എന്നാൽ ചില ബന്ധങ്ങളിൽ സ്നേഹത്തിന്റെ പേരിൽ മാനസികവും ശാരീരികവുമായ...

തീർത്ഥാടകരുടെ കാവൽക്കാരിൽ നിന്ന് സാമ്രാജ്യങ്ങളുടെ പതനത്തിലേക്ക്: ‘നൈറ്റ്സ് ടെംപ്ലർ’ എന്ന രഹസ്യ യോദ്ധാക്കൾ

വിശുദ്ധ നാടായ ജറുസലേമിലേക്ക് തീർത്ഥാടനത്തിന് പുറപ്പെട്ട ക്രിസ്ത്യൻ തീർത്ഥാടകരെ സംരക്ഷിക്കാൻ രൂപീകരിച്ച ഒരു സാധാരണ സന്യാസി സമൂഹം? എ.ഡി....

എല്ലാ മുഷ്ടികളും രസകരമല്ല; ‘സ്ട്രീറ്റ് ഫൈറ്റർ’ അവലോകനം

ഹോളിവുഡിലേക്കുള്ള ചുവടുവെപ്പിൽ ശ്രദ്ധേയ സാന്നിധ്യമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയായ ‘സ്ട്രീറ്റ് ഫൈറ്ററി’നെ...

മരുഭൂമിയിലെ രഹസ്യ വിശുദ്ധിയും മയിൽ മാലാഖയുടെ വിശ്വാസികളും: പീഡനങ്ങളെ അതിജീവിച്ച യാസിദികളുടെ അത്ഭുത ലോകം

| വാമിക വടക്കൻ ഇറാഖിലെ ലാലിഷ് താഴ്‌വരയിലേക്ക് ചെന്നെത്തുന്ന ഏതൊരാളെയും വിസ്മയിപ്പിക്കുന്ന ഒന്നാണ് ശാന്തമായ അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്ന ആ കോൺ...

ഇന്ത്യയുടെ ‘ആഗോള സംഗീത നിമിഷ’ത്തെ സ്‌പോട്ടിഫൈ ലക്ഷ്യമിടുന്നു

ന്യൂഡൽഹി: ആഗോള സംഗീത സ്ട്രീമിങ് വിപണിയിൽ ഇന്ത്യൻ കലാകാരന്മാരുടെ സ്വാധീനം വർധിക്കുന്നു. ലോകമെമ്പാടുമായി ഇന്ത്യൻ കലാകാരന്മാരുടെ സംഗീതം ഏകദേശം...

നേഹ ബോറ രാഹുലിനൊപ്പം; കോൺഗ്രസിൽ ഇടതുപക്ഷ ചായ്‌വിനെച്ചൊല്ലി വീണ്ടും ചർച്ച

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതിയിലേക്കുള്ള റാലിയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സമീപം എഐഎസ്എ ദേശീയ അധ്യക്ഷ നേഹ ബോറ...