കാഴ്ചകളുടെ നിറവസന്തം; പ്രകൃതിവിരുന്നൊരുക്കുന്ന പാഞ്ചാലിമേട്

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മനസിലാക്കി പരിഹാരമായി വിനോദസഞ്ചാരവകുപ്പ് പാഞ്ചാലിമേട് ഏറ്റെടുക്കുകയും 2018 ല്‍ വികസനപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

| അനു ദേവസ്യ

കാഴ്ചകളുടെ നിറവസന്തം തീർത്താണ് ഇടുക്കി എന്നും വിനോദസഞ്ചാരികൾക്ക് പ്രിയങ്കരിയാവുന്നത്. മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ജില്ലയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മലനിരകളും കോടയും വിസ്മയം ഒരുക്കുന്ന നിരവധി സ്ഥലങ്ങൾ… കോടമഞ്ഞിൽ കുളിച്ചുണരുന്ന പാഞ്ചാലിമേട് സഞ്ചാരികൾക്കെന്നും പ്രിയങ്കരിയാണ്. പുലർകാലം പ്രകൃതിയുടെ ചാരുത മൂടൽമഞ്ഞിന്റെ ആവരണത്തിൽ ലയിക്കുന്ന ഒരു മാസ്മരിക രംഗം സമ്മാനിക്കുന്നു.

ഐതിഹ്യങ്ങളുടെ നാട്….

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട് പേരിൽ തന്നെ കഥകളും ഐതിഹ്യവും കൊണ്ടുനടക്കുന്നു. പുരാണത്തിലെ പാഞ്ചാലിയും പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് ഈ ഐതിഹ്യം. വനവാസക്കാലത്ത് പാണ്ഡവർ തങ്ങളുടെ ഭാര്യയായ പാഞ്ചാലിക്കൊപ്പം ഇവിടെ എത്തിയെന്നും ഏറെ നാൾ ഇവിടെ താമസിച്ചുവെന്നുമാണ് ഐതിഹ്യം. ഈ ഐതിഹ്യമാണ് പാഞ്ചാലിമേട് എന്ന പേരിന് പിന്നിലും. പാഞ്ചാലിയുടെയും പാണ്ഡവരുടെയും വനവാസകാലത്തെ സാധൂകരിക്കുന്ന നിരവധി കാഴ്ചകളും പാഞ്ചാലിമേട്ടിലുണ്ട്.

പാഞ്ചാലിക്കുളം, ആനക്കല്ല്, അടുപ്പുകല്ലുകൾ എന്നിങ്ങനെ പാണ്ഡവരുടെയും പാഞ്ചാലിയുടെയും വനവാസക്കാലത്തെ ബന്ധപ്പെടുത്തുന്ന അനവധി കാഴ്ചകളാണ് ഇവിടെ ഉള്ളത്. പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച കല്ലുകളാണ് അടുപ്പു കല്ലുകൾ എന്നറിയപ്പെടുന്നത്. പാഞ്ചാലിക്ക് കുളിക്കുവാനായി ഭീമൻ നിർമ്മിച്ച കുളമാണ് പാഞ്ചാലിക്കുളം. തന്നെ ഉപദ്രവിക്കുവാനായി ഓടിയെത്തിയ ഒരാനയെ പാഞ്ചാലി ശപിച്ച് കല്ലാക്കി മാറ്റിയതാണ് ആനക്കല്ല്. സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ അതിമനോഹരമായി ഇവയെ പരിപാലിക്കുമായാണ് ഡി ടി പി സി.

വികസന പാതയിൽ പാഞ്ചാലിമേട്

കോടമഞ്ഞുള്ള പുൽമേടുകളിൽ ഇരുന്ന് വിശ്രമിക്കുകയും പ്രകൃതിരമണീയത ആവോളം ആസ്വദിക്കുകയും ചെയ്യാമെന്നതാണ് സഞ്ചാരികളെ പാഞ്ചാലിമേട്ടിലേക്ക് ആകർഷിക്കുന്നത്. പാറകൾ പാകിയ നടപ്പാത സ്വീകരണം ഒരുക്കുന്നു. മലമുകളിലേക്കുള്ള വഴിയിൽ ധാരാളം ഇരിപ്പിടങ്ങളും വശങ്ങളിൽ കല്മണ്ഡപങ്ങളും കാണാം.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മനസിലാക്കി പരിഹാരമായി വിനോദസഞ്ചാരവകുപ്പ് പാഞ്ചാലിമേട് ഏറ്റെടുക്കുകയും 2018 ല്‍ വികസനപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, അമിനിറ്റി സെന്റര്‍, നടപ്പാത, കഫറ്റീരിയ, സോളാര്‍ വിളക്കുകൾ, ഇരിപ്പിടങ്ങൾ, ഏറുമാടം, ടോയ്‌ലറ്റ് സംവിധാനം, എന്നിവയുടെ നിർമാണം പൂർത്തീകരിച്ചതോടെ പാഞ്ചാലിമേടിൻെറ മുഖച്ഛായ മാറി സഞ്ചാരസൗഹൃദമായി മാറി. ടോയ്‌ലറ്റ്, കഫറ്റീരിയ എന്നിവ ഭിന്നശേഷി സൗഹൃദമായി കൂടിയാണ് ഒരുക്കിയിട്ടുള്ളത്.

2020 സെപ്റ്റംബറിലാണ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പാഞ്ചാലിക്കുളം നവീകരണം, ചെക്ക് ഡാം നിര്‍മാണം, അഡ്വഞ്ചര്‍ സോണ്‍ എന്നിവയാണ് രണ്ടാംഘട്ടത്തിൽ നിർമാണം പൂർത്തീകരണത്തിൽ എത്തിനിൽക്കുന്നത്. മൂന്നാം ഘട്ടത്തിൽ മഹാഭാരത ഗ്രന്ഥത്തിലെ മൂന്നാമത്തെ അദ്ധ്യായമായ ആരണ്യ പർവ്വത്തെ അടിസ്ഥാനമാക്കി പാഞ്ചാലിക്കുളത്തിൽ നിന്നും കല്യാണ സൗഗന്ധികവുമായി കുളിച്ചു കയറിവരുന്ന പാഞ്ചാലിയുടെയും പഞ്ചപാണ്ഡവരുടെയും പ്രതിമകൾ നിർമ്മിക്കും.

മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം

മകരസംക്രാന്തി ഉത്സവ വേളയിൽ, മകരജ്യോതി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് പാഞ്ചാലിമേട്ടിൽ എത്താറുള്ളത്. പാഞ്ചാലിമേട്ടിലെ ഒരു കുന്നില്‍ സ്ഥിതി ചെയ്യുന്ന ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നിൽ സ്ഥിതി ചെയ്യുന്ന കുരിശുമലയും മതസൗഹാര്‍ദ്ദത്തിന്റെ സാക്ഷ്യമായി മാറുന്നു.

എങ്ങനെ പാഞ്ചാലിമേട്ടിലേക്ക് വരാം

ഇടുക്കി ജില്ലയിൽ കുട്ടിക്കാനത്തിന് അടുത്തായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയം – കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം-തെക്കേമല വഴിയും ഇടുക്കി ഭാഗത്തു നിന്നു വരുമ്പോൾ കുട്ടിക്കാനത്തുനിന്നും വരാം. കോട്ടയത്തു നിന്നും 60 കിലോമീറ്ററും കുട്ടിക്കാനത്തു നിന്നു പത്തു കിലോമീറ്ററുമാണ് ദൂരം.

എത്ര നേരം ചിലവഴിച്ചാലും മടുക്കാത്ത കാഴ്ചകളാണ് പാഞ്ചാലിമേട് സമ്മാനിക്കുന്നത്. സൂര്യോദയം കാണുവാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. ഉച്ചസമയത്ത് വെയിൽ ഉണ്ടെങ്കിലും അവിചാരിതമായി കോട മഞ്ഞ് നിറയും. വൈകുന്നേരം നാലു മണിയോടു കൂടി സായാഹ്ന കാഴ്ചകൾക്കായി എത്തുന്ന സഞ്ചാരികളും നിരവധിയാണ്. രാവിലെ 6.00 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശന സമയം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

| ബഷീർ വള്ളിക്കുന്ന് ഇടതുപക്ഷം ഒരുകാലത്തും കളിക്കാൻ പാടില്ലാത്ത വർഗ്ഗീയ കാർഡാണ് വെള്ളാപ്പള്ളിയോടൊപ്പം കൂടി പിണറായി കളിച്ചത്. പത്ത് വർഷത്തെ സ്വന്തം ഭരണത്തിന്റെ നേട്ടങ്ങളെക്കാൾ അദ്ദേഹത്തിന് വിശ്വാസം വെള്ളാപ്പള്ളി ഒഴുക്കിയ കൊടും വിഷത്തിലായിരുന്നു. അതിനെ ആശ്രയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തുടക്കം മുതൽ ആസൂത്രണം ചെയ്തത്. എക്സിറ്റ് പോൾ ഫലം വരുന്നതിന് മുമ്പ് എഴുതിയ കുറിപ്പിലെ വരികൾ...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...