...
Home News Kerala ഈ നിറം മാറ്റം സാങ്കേതിക തകരാർ അല്ല

ഈ നിറം മാറ്റം സാങ്കേതിക തകരാർ അല്ല

കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ , ഈ രീതിയൊക്കെ നമ്മൾ മലയാളികൾ ആദ്യം കാണുന്നത് സൂര്യ ടിവിയുടെ വരവോടെയാണ്. സൂര്യ മ്യൂസിക്കിൽ സിനിമാ പാട്ടുകൾ കാണിക്കുമ്പോൾ നടീനടൻമാരുടെ dress ൻ്റെ കളർ മാത്രം സെക്കൻ്റുകൾ കൊണ്ട് മാറ്റി കാണിക്കുന്ന രീതി അവർ ആണ് കൊണ്ടുവന്നത്.

415

| രാഹുൽ ഹമ്പിൾ സനൽ

ഒരേ വിഷ്വൽ തന്നെ രണ്ടു ചാനലിൽ വരുമ്പോൾ തുണിയുടെ നിറം മാറുന്നു. മാത്രമല്ല മീഡിയാ വണ്ണിൽ ആ ദൃശ്യം എത്തുമ്പോൾ ആർ എസ് എസിന്റെ കാവി കൊടി കെട്ടി ഗണഗീതം പാടി സിപിഎം പ്രവർത്തകർ എന്ന് തലക്കെട്ടും വരുന്നു. പിന്നീട് തലക്കെട്ട് തിരുത്തുന്നു. അപ്പോൾ ഈ നിറം മാറ്റം സാങ്കേതിക തകരാർ അല്ല എന്നു മനസിലാക്കാമല്ലോ.

ഇനി മറ്റൊരു കാര്യം, ഇങ്ങനെ ഒരു കളർ മാത്രം മാറ്റാൻകഴിയുമോ എന്നാണ് ചോദ്യമെങ്കിൽ…, അതേ എന്നാണ് ഉത്തരം. ഒരു കാമറാമാൻ ദൃശ്യം പകർത്തും മുൻപ് ആദ്യം ചെയ്യുന്ന കാര്യമാണ് white balancing. News കാമറാമാനെ Crewൽ ഉള്ള റിപ്പോർട്ടറോ, ഡ്രൈവറോ ആണ് ഇതിനായി സഹായിക്കുന്നത്… ഇതിനായി ഒരു വെള്ള പേപ്പർ സഹായി കാമറക്ക് മുൻപിൽ പിടിക്കുന്നു. കാമറാമാൻ വെള്ള പേപ്പറിലേക്ക് ഫോക്കസ് ചെയ്തു കാമറയുടെ visual Colour tone ക്രമീകരിക്കുന്നു. കൃത്യമായ Colour ൽ ദൃശ്യം കിട്ടാൻ ആണിത്. ഇത് ചെയ്തില്ലങ്കിൽ ചുവപ്പ്, പച്ചയാകും, പച്ച വയലറ്റ് ആകും. അങ്ങനെ മാറും.

പെട്ടെന്ന് ചിലപ്പോൾ white balance ചെയ്യാൻ സമയം കിട്ടിയില്ലങ്കിൽ പരിസരത്തുള്ള ഏതെങ്കിലും വെള്ളപ്രതലം ഇതിനായി ഉപയോഗിക്കുന്നു. ഉദാഹരണം: white balance ചെയ്യാൻ പറ്റിയ തലമുടിയാണ് കെ കരുണാകരൻ്റെ എന്ന് ഒരു കാമറാമാൻ പറഞ്ഞത് കേട്ടിട്ടുണ്ട്. കാമറയിൽ തന്നെയും നിറങ്ങൾ ഇങ്ങനെ മാറ്റാനും കഴിയും. ഇനി editing ലും ഇങ്ങനെ നിറം മാറ്റാം.. അതിനാണ് കളർ ബാലൻസ് ,കളർ കറക്ഷൻ, കളർ ഗ്രേഡിയൻ്റ് എന്നീ options എഡിറ്റിങ്ങ് software ൽ ഉള്ളത്.

കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ , ഈ രീതിയൊക്കെ നമ്മൾ മലയാളികൾ ആദ്യം കാണുന്നത് സൂര്യ ടിവിയുടെ വരവോടെയാണ്. സൂര്യ മ്യൂസിക്കിൽ സിനിമാ പാട്ടുകൾ കാണിക്കുമ്പോൾ നടീനടൻമാരുടെ dress ൻ്റെ കളർ മാത്രം സെക്കൻ്റുകൾ കൊണ്ട് മാറ്റി കാണിക്കുന്ന രീതി അവർ ആണ് കൊണ്ടുവന്നത്. അതൊരു കൗതുകത്തിന് മാത്രം ആയിരുന്നു. പക്ഷേ, ഇവിടെ മീഡിയാവൺ കാണിച്ചത് ശുദ്ധ കുത്തിതിരുപ്പ് മാത്രം ആണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.