...
Home News അഹ്മദ് സാഹിബിന്റെ കുടുംബത്തെ നോക്കി, അതാ വ്യഭിചാരം നടക്കുന്നെ എന്ന് ലീഗുകാർ പറയുമോ?

അഹ്മദ് സാഹിബിന്റെ കുടുംബത്തെ നോക്കി, അതാ വ്യഭിചാരം നടക്കുന്നെ എന്ന് ലീഗുകാർ പറയുമോ?

പെൺവാണിഭആരോപണം നേരിടുന്ന പാണക്കാട്ടെ ബശീറലിയെ ഇരുത്തിയിട്ടാണ് മുഹമ്മദ് റിയാസിനെ ചീത്ത വിളിക്കുന്നത്

436

| സയിദ് അബി

ഇസ്ലാം, മുസ്ലിം, ഉമ്മത്ത്, ദീൻ, വിശ്വാസം, ബിസ്മിമില്ലാ, അള്ളാഹു അക്ബർ, അല്ലാഹുവിന്റെ നാമത്തിൽ ഇങ്ങനെ തുടരുന്ന ഇസ്ലാം മത വിശ്വാസത്തിന്റെ പ്രയോഗങ്ങളും വാക്കുകളും നിരന്തരം ഉപയോഗിച്ച് ഒരു രാഷ്ട്രീയ വേദി ഇപ്പോഴും സൃഷ്ടിക്കാൻ ലീഗിന് ആവുന്നുണ്ട് എന്ന് ഓർക്കേണ്ടത് മുസ്ലിങ്ങളാണ്. അവരെ ഇനിയും ഈ വേലത്തരം കാണിക്കാൻ അനുവദിക്കരുത്.

അള്ളാഹുവിന്റെ നാമത്തിൽ ഉൽഘാടനം ചെയ്യുന്നു എന്നാണ്‌ സാദിക്കലി പറഞ്ഞത്. അല്ലാഹുവിന്റെ നാമത്തിൽ നടന്ന ഒരു പരിപാടിക്ക് അകത്താണ് ഇതര മതത്തിൽ പെട്ട ഒരു സ്ത്രീ വ്യഭിചാരി എന്ന് ഒരാൾ അലറിയത്! മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിക്ക് ഒരു രാഷ്ട്രീയ പ്രചാരണ വേദിയിൽ മഹത്തായി ഉച്ചരിക്കാൻ അല്ലാഹുവിനെ ഏത് മുസ്ലിമാണ് വിട്ട് കൊടുത്തത്? ഏത് കിതാബിൽ ഇതിനൊക്കെ ന്യായീകരണമുണ്ട്?

പ്രവാചകന്റെ വാചകങ്ങൾ ഉച്ചരിച്ചിട്ടാണ് ലീഗിന്റെ സെക്രട്ടറി സംസാരിക്കുന്നത്. ഹദീസ് ഓതുന്നുണ്ട്, അടുത്ത വാചകം തെറിയാണ്.ഒരു അന്യസമുദായത്തിലെ പെണ്ണിനെ പറ്റിയുള്ള പുലഭ്യമാണ്. ഇസ്ലാമിനെയും മുസ്ലിമിനെയും ഏറ്റവും വൃത്തിഹീനമായി തെറ്റിദ്ധാരണ പരത്തി പൊതു സമൂഹത്തിൽ അപമാനിക്കുകയാണ് ലീഗ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടവർക്ക് ഉണ്ടാകണം.സമസ്തയിലെ ഉസ്താദുമാർക്ക് ഇനിയും അവസരമുണ്ട്. എന്താണ് ദീനിന്റെ വിലാസത്തിൽ ലീഗ് സമൂഹത്തിൽ ചെയ്യുന്നത് എന്ന് അറിയേണ്ടതാണ്.

വഖഫ് വിഷയത്തിൽ ലീഗിനൊപ്പം നിന്ന ഹുസ്സൈൻ മടവൂരൊക്കെ എന്താണ് ലീഗ് ദീനിന്റെ പേരിൽ നടത്തുന്ന അപവാദങ്ങളെന്ന് അറിയണം. അല്ലാഹുവിന്റെ സ്വത്താണ് വഖഫ് സ്വത്ത് എന്നാണ് സാദിക്കലി പറഞ്ഞത്.അത് ഇസ്ലാമുള്ളവർ നോക്കണമത്രേ! അല്ലാഹുവിന്റെ ഏത് മാർഗത്തിലാണ് അല്ലാഹുവിന്റെ സ്വത്ത് കമറുദീനും ഷാജിയും മായിൻ ഹാജിയും ഉപയോഗിച്ചത് എന്ന് സാദിക്കലി പറയണം. കൃത്യമായൊരു വ്യാജനിർമിതി ഉണ്ടാക്കി, ദീനിനെ വലിച്ചിട്ട് തന്റെ പാർട്ടിക്ക് നാണം ഉണ്ടാക്കുന്ന ഇയാളെ ഒക്കെ കൈകാര്യം ചെയ്തിട്ടേ പരലോകത്ത് ദൈവത്തിന് വേറെ പണി കാണൂ.

അഹ്മദ് സാഹിബിന്റെ കുടുംബത്തെ നോക്കി, അതാ വ്യഭിചാരം നടക്കുന്നെ എന്ന് ലീഗുകാർ പറയുമോ? പെൺവാണിഭആരോപണം നേരിടുന്ന പാണക്കാട്ടെ ബശീറലിയെ ഇരുത്തിയിട്ടാണ് മുഹമ്മദ് റിയാസിനെ ചീത്ത വിളിക്കുന്നത്.

ഇന്നലെ കണ്ടൊരു മറ്റൊരു കാഴ്ചയുണ്ട്. പാണക്കാട്ടെ നാവുറക്കാത്ത കുട്ടികളെ കൊണ്ട് വന്ന് ‘ആത്മീയ സദസി’ ന് ശ്രമിച്ചു ലീഗ്.ജനിക്കുമ്പോഴേ തങ്ങള് കുട്ടികൾക്ക് ആത്മീയത കൈവരുന്ന മാജിക് എന്താണ് എന്ന് അറിയില്ല.

നബിയുടെ ഉപ്പയുടെ പേര് അബ്ദുല്ല എന്നാണ്, ഒരു തങ്ങള് കുടുംബത്തിലുമല്ല പുന്നാര നബി പിറന്നത്.നബിയോട് വിശ്വാസപരമായി അറബികൾക്ക് വിയോജിപ്പ് ഉണ്ടായിരുന്ന കാലത്തും നബി സത്യസന്ധനല്ല എന്ന് ഖുറൈശികൾ പറഞ്ഞിട്ടില്ല.അൽ അമീൻ എന്ന് പേരുടെത്ത് വളർന്ന ആളാണ് നബി.കളവ് പറയില്ല എന്ന ഉറപ്പാണ് നബിക്കുള്ള സ്വീകാര്യതക്കുള്ള ആദ്യ കാരണം. ജനിക്കുമ്പോൾ തന്നെ, എല്ലാ വിധ ആദരവും ലഭിച്ച് സുഖിച്ച് ജീവിക്കുന്ന കുട്ടികൾക്ക് എന്ത് ആത്മീയത! എന്താണ് അവരുടെ ഒക്കെ ത്യാഗവും അധ്വാനവും.

ഈ ‘തങ്ങൾ’ തട്ടിപ്പ് മുസ്ലിം ലീഗ് തുടർന്നാലും സമസ്തയും മുസ്ലിങ്ങളും ഇത് അനുവദിക്കരുത്, സാദിഖലിയെ പോലെ നുണയും രാഷ്ട്രീയവും പറയുന്ന വ്യക്തിത്വത്തെ ആത്മീയതയായി അവതരിപ്പിക്കരുത്. പണ്ഡിതന്മാരുടെ പേരോട് ചേർത്ത് ഉച്ചരിക്കരുത്, അയാളൊരു മുസ്ലിം ലീഗ് നേതാവാണ് അത്ര തന്നെ!
മുസ്ലിം ലീഗ് വിട്ടാൽ അയാൾ ഇസ്ലാം മതം വിട്ടതാണ് എന്ന ഷാജിയുടെ പ്രയോഗത്തോട് പ്രതികരിക്കാനും ബാധ്യതയുണ്ട്, ഏത് ഇസ്ലാമാണ് ലീഗിനൊപ്പം ശരീരത്തിൽ നിന്ന് ഇറങ്ങി പോവുക എന്ന് ഷാജിയോട് ചോദിക്കേണ്ടത് ലീഗിനെ സഹായിക്കുന്ന മുസ്ലിങ്ങളാണ്.

സ്വന്തം വിശ്വാസത്തെയും നബിയെയും അല്ലാഹുവിനെയും ഏതോ ഒരു ഇന്ത്യൻ യൂണിയൻ രാഷ്ട്രീയ പാർട്ടിയിൽ കെട്ടിയിട്ട്, അപമാനിക്കുമ്പോൾ ഇറങ്ങി പോടാ എന്ന് പറയേണ്ടത് 5 നേരം നിസ്കരിക്കുന്ന മുസ്ലിങ്ങളായ ലീഗുകാരാണ്.നിങ്ങൾ ഷാജിയിൽ ഇനിയും രാഷ്ട്രീയ അഭയം തേടി കൊള്ളൂ, പക്ഷെ, ലീഗ് വിട്ടാൽ നിങ്ങൾ ഖുർആനെ കൂടി ധിക്കരിച്ചു എന്ന വർത്തമാനമൊക്കെ അടി കൊടുത്ത് നിർത്തേണ്ടതാണ്. പിണറായി 10 വട്ടം തോറ്റാലും ആ പ്രയോഗമൊക്കെ നിങ്ങളെന്ന ഇസ്ലാം മത വിശ്വാസിക്ക് സമൂഹത്തിൽ വരുത്തി വെച്ച അപമാനം മായില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.