| കെ സഹദേവൻ
ജി-20 ഉച്ചകോടിയുടെ ‘ഉപശാല ചർച്ചകളെ’ (sideline discussions) കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കുക. രാജ്യത്തിൻ്റെ ഭാവിയെ പല രീതിയിൽ ബാധിക്കുന്ന തീരുമാനങ്ങൾ, കരാറുകൾ രൂപപ്പെടുന്ന ഇടങ്ങളാണത്. അത്തരമൊരു ഉപശാലാ ചർച്ചകളിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ‘ഇന്ത്യാ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് കോറിഡോർ’.
കരയിലൂടെയും കടലിലൂടെയും ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഈ ഇടനാഴി സംബന്ധിച്ച പ്രഖ്യാപനത്തിൽ മധ്യപൂർവ്വ, യൂറോപ്യൻ രാജ്യങ്ങളും പങ്കാളികളായി. മോദിയുടെ ‘ഭൗമരാഷ്ട്രീയ ‘ തന്ത്രജ്ഞതയുടെ തെളിവായി ഈ ഇടനാഴി പ്രഖ്യാപനത്തെ വാഴ്ത്താൻ ഗോദി മീഡിയ മത്സരിക്കുകയാണ്.
വാസ്തവത്തിൽ ‘ഇന്ത്യ – മധ്യപൂർവ്വ- യൂറോപ്പ് ഇടനാഴി’ എന്ന സങ്കൽപ്പം പുതിയതല്ല. ഇറാൻ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളുമായി കരാർ ഉറപ്പിച്ച ഈ പദ്ധതിയുടെ മുൻകാല രൂപം ‘ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസിസ്റ്റ് കോറിഡോർ ‘ (International North South Transist Corridor -INSTC) എന്നായിരുന്നു.
എഴുപതോളം രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചൈനയുടെ ‘ബെൽറ്റ് ആൻ്റ് റോഡ് ഇനീഷ്യേറ്റീവ്’ (Belt and Road Initiative -BRI) നിലവിലെ ഭൗമ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കും എന്ന അമേരിക്കൻ ആലോചനയിൽ നിന്ന് ഉയർന്നു വന്നതാണ് ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസിസ്റ്റ് കോറിഡോർ എന്ന ആശയം. (ജി 20 ഉച്ചകോടിയുടെ തൊട്ട് മുമ്പുള്ള ദിവസം തന്നെ യു എസ് പ്രസിഡണ്ട് ജോ ബൈഡനും സംഘവും ഇന്ത്യയിൽ തമ്പടിച്ചിരിക്കുന്നത് ഈ സൈഡ് ലൈൻ ചർച്ചകൾക്ക് ശക്തി പകരുന്നതിനാണ്).
ഇന്തോ-പസഫിക് , മധ്യപൂർവ്വ മേഖലയിൽ ചൈന സ്വാധീനം നേടുന്നതിന് തടയിടാൻ വിവിധങ്ങളായ മാർഗ്ഗങ്ങൾ അമേരിക്ക അമേരിക്ക അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. 2012 ൽ തുടങ്ങിയ ഈ ആലോചന പല രൂപങ്ങളിലൂടെ ഇന്ന് ഇവിടെ എത്തി എന്ന് മാത്രം.
മോദി ബുദ്ധിയിൽ ഉരുത്തിരിഞ്ഞതെന്ന് ഗോദി മീഡിയയും സംഘി ഭക്തന്മാരും കൊട്ടിഘോഷിക്കുന്ന ‘ഇന്ത്യാ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് കോറിഡോർ’ എന്ന ആശയത്തെക്കുറിച്ചും അതിന് പിന്നിലെ അമേരിക്കൻ താൽപ്പര്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ ജിയോ പൊളിറ്റിക്കൽ അനലിസ്റ്റായ Michael Tanchum 2021 ൽ എഴുതിയ ‘India’s Arab Mediterranean Corridor:A strategic connectivity to Europe’ എന്ന 52 പേജുള്ള നോട്ട് വായിച്ചാൽ മതിയാകും.
Read more: ഇന്ത്യാ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് കോറിഡോർ: ആരുടെ താൽപ്പര്യം? Read more: ഇന്ത്യാ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് കോറിഡോർ: ആരുടെ താൽപ്പര്യം? Read more: ഇന്ത്യാ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് കോറിഡോർ: ആരുടെ താൽപ്പര്യം?


