...
Home News International ഉയരത്തിൽ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ജിദ്ദയിലെ കിംഗ്ഡം ടവർ

ഉയരത്തിൽ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ജിദ്ദയിലെ കിംഗ്ഡം ടവർ

ആഡംബര ഹോട്ടൽ, ഓഫീസ്, താമസസ്ഥലം തുടങ്ങി നിരവധി സവിശേഷതകൾ ജിദ്ദ ടവറിൽ ഉണ്ടാകും. 2011ൽ പ്രഖ്യാപിക്കുകയും 2013ൽ നിർമാണം ആരംഭിക്കുകയും ചെയ്ത ടവർ 2019ൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.

193

1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കിങ്ഡം ടവറിന്റെ നിർമാണം നിലവിൽ പുനരാരംഭിച്ചു. ജിദ്ദയിലെ കിംഗ്ഡം ടവർ പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് ജിദ്ദ ടവറാകും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ്.

ജിദ്ദ ടവറിലെ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ 2 മുതൽ 6 വരെ കിടപ്പുമുറികളുള്ള ഫ്ലാറ്റുകളും താമസക്കാർക്ക് ഉയർന്ന ജീവിത നിലവാരവും ഉറപ്പാക്കും. കൂടാതെ, ഷോപ്പിംഗ് മാൾ, ലക്ഷ്വറി ബോട്ടിക്, റെസ്റ്റോറന്റ്, ടെന്നീസ് കോർട്ട് തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ ടവറിൽ ഉണ്ടാകും. കൂടാതെ ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ കേന്ദ്രവും ഇതിനായി ഒരുക്കും.

ആഡംബര ഹോട്ടൽ, ഓഫീസ്, താമസസ്ഥലം തുടങ്ങി നിരവധി സവിശേഷതകൾ ജിദ്ദ ടവറിൽ ഉണ്ടാകും. 2011ൽ പ്രഖ്യാപിക്കുകയും 2013ൽ നിർമാണം ആരംഭിക്കുകയും ചെയ്ത ടവർ 2019ൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.അമ്പതു നിലകളുള്ള കെട്ടിടത്തിന്റെ നിർമാണം ചില കാരണങ്ങളാൽ വൈകുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.