കലാപം: തടവുകാരെ പാര്‍പ്പിക്കാന്‍ ഇടമില്ല; മണിപ്പൂരില്‍ താത്കാലിക ജയിൽ നിർമ്മിക്കാൻ അനുമതി

കഴിഞ്ഞ മെയ് മൂന്നിനാരംഭിച്ച സംഘര്‍ഷത്തില്‍ നാല് മാസത്തില്‍ ചുരാചന്ദ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത 2700 കേസുകളില്‍ വെറും 25 ആളുകളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഓൺലൈൻ മാധ്യമമായ ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വർഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ ഇടമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മലയോര മേഖലയില്‍ താത്കാലിക ജയിലിന് അനുമതി നല്‍കി ഗവര്‍ണര്‍. കുകി-മെയ്തി എന്നീ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം കെട്ടടങ്ങാത്ത സാഹചര്യത്തില്‍ അറസ്റ്റിലാകുന്ന അക്രമികളെ പാര്‍പ്പിക്കാന്‍ പോലീസ് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ്‌ ഗവര്‍ണര്‍ അനസൂയ ഉയ്‌കെ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ ചുരാചന്ദ്പൂരിലെ ഗാന്‍പിമുളിലുള്ള അതിര്‍ത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) സബ്സിഡിയറി ട്രെയിനിങ് സെന്ററില്‍ (എസ്ടിസി)ആണ് താത്കാലിക ജയില്‍ അനുവദിച്ചിരിക്കുന്നത്. മലയോരമേഖലയില്‍ തടങ്കല്‍ സൗകര്യം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഈ ഉത്തരവ്.

കഴിഞ്ഞ മെയ് മൂന്നിനാരംഭിച്ച സംഘര്‍ഷത്തില്‍ നാല് മാസത്തില്‍ ചുരാചന്ദ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത 2700 കേസുകളില്‍ വെറും 25 ആളുകളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഓൺലൈൻ മാധ്യമമായ ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായ അക്രമകാരികളെ മലനിരകളിലേക്ക് കൊണ്ട് പോവുന്നത് കൂടുതല്‍ ആക്രമണങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത എല്ലാവരേയും അന്നേ ദിവസം തന്നെ ജാമ്യത്തില്‍ വിട്ടയക്കേണ്ട സ്ഥിതി വന്നുവെന്നും പോലീസ് പറയുന്നു.

എന്നാൽ, ഇത്തരത്തിൽ മോചിപ്പിച്ചവരില്‍ ആയുധ നിയമം , നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തവരും ഉള്‍പ്പെടുന്നുവെന്നാണ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജയിലുകള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് മടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്ന്.

‘ബിഎസ്എഫ് സബ്സിഡിയറി ട്രെയിനിങ് സെന്റര്‍ വളരെ വലുതാണ്. തടങ്കല്‍ കേന്ദ്രമാക്കി മാറ്റാവുന്ന കെട്ടിടങ്ങളുടെ ഭാഗങ്ങളും മനസിലാക്കിയിട്ടുണ്ട്. പ്രദേശം ജയിലാക്കി മാറ്റാനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കും. ‘ മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഓൺലൈൻ മാധ്യമമായ ദ പ്രിന്റിനോട് പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...