ചൈനീസ് ബന്ധം: ബിജെപി ദേശീയ പ്രസിഡണ്ട് ജെ.പി നഢ്ഡയെ അറസ്റ്റു ചെയ്യാത്തതെന്തുകൊണ്ട്?

2017ൽ, ചൈനയിലേക്ക് ഇന്ത്യൻ ഡാറ്റ അയച്ചതിന് യുസി വെബ് ബ്രൗസറിനെ മോദി സർക്കാർ ഫ്ലാഗ് ചെയ്തതായി കാണുന്നു. എന്നു മാത്രമല്ല, 2020ൽ ചൈനീസ് സൈന്യവുമായി ബന്ധമുള്ളതിനാൽ ഇത് നിരോധിക്കുകയും ചെയ്തു.

| കെ സഹദേവൻ

‘ന്യൂസ് ക്ലിക്ക് ‘ പോർട്ടൽ എഡിറ്ററെ അറസ്റ്റ് ചെയ്യാനും 46ഓളം പത്രപ്രവർത്തകരുടെ ഓഫീസും വീടും റെയ്ഡുചെയ്യാനും കാരണമായി മോദിയും സംഘവും ചൂണ്ടിക്കാട്ടുന്നത് ‘ന്യൂസ് ക്ലിക്കി’ൻ്റെ ചൈനീസ് ബന്ധമാണ്. അത്തരത്തിൽ ആശാസ്യകരമല്ലാത്ത ഏതെങ്കിലും ബന്ധം ‘ന്യൂസ് ക്ലിക്കി’നുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് പ്രധാനം തന്നെയാണ്. അത് രാജ്യത്ത് നിലവിലുള്ള നിയമക്രമങ്ങൾ അനുസരിച്ചായിരിക്കണം എന്നത് സുപ്രധാനമായ കാര്യമാണ്.

ഇനി, ന്യൂസ് ക്ലിക്ക് ‘ന് ചൈനീസ് ബന്ധം ആരോപിക്കുന്ന മോദി സംഘത്തിന് ഇതിനുള്ള ധാർമ്മികത എന്താണെന്ന് കൂടി നാം നോക്കേണ്ടതുണ്ട്. 2019ലെ തെരഞ്ഞെടുപ്പിനായി ബി ജെ പി വാടകക്കെടുത്ത കമ്പനികളെക്കുറിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച കണക്കുകളിൽ സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച്, യുസി വെബ് ബ്രൗസർ എന്ന കമ്പനിയെ ബി ജെ പി ഉപയോഗപ്പെടുത്തിയതായി കാണാം.

2017ൽ, ചൈനയിലേക്ക് ഇന്ത്യൻ ഡാറ്റ അയച്ചതിന് യുസി വെബ് ബ്രൗസറിനെ മോദി സർക്കാർ ഫ്ലാഗ് ചെയ്തതായി കാണുന്നു. എന്നു മാത്രമല്ല, 2020ൽ ചൈനീസ് സൈന്യവുമായി ബന്ധമുള്ളതിനാൽ ഇത് നിരോധിക്കുകയും ചെയ്തു. എന്നിട്ടും, 2019 ലെ പൊതുതിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി യുസി വെബ് ബ്രൗസറിനെ നിയമിക്കുകയുണ്ടായി.

ബി ജെ പി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയ മറ്റൊരു കമ്പനി ഗാമ ഗാന ലിമിറ്റഡ് (Tencent of China) ആണ്. ഗാമാ ഗാന ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാൾ പോ ഷു യുങ് എന്ന ചൈനീസ് പൗരനാണ്. പോ ഷു യുവെങ് “10c ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ” ഡയറക്ടറാണ്. 10c എന്നാൽ “ടെൻസെന്റ്” – എന്ന ചൈനീസ് കമ്പനിയാണ്.

ചൈനീസ് കമ്പനികളായ ആലിബാബയ്ക്കും ടെൻസെന്റിനും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) ആഴത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയത് മോദി സർക്കാരാണ്. എന്നിട്ടും – ഈ കമ്പനികൾ 2019-ൽ ബി.ജെ.പിക്ക് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി. ഈ ചൈനീസ്-പിഎൽഎ ബന്ധമുള്ള കമ്പനികൾക്ക് ബിജെപി 1.15 കോടി രൂപ നൽകിയതായി ഇലക്ഷൻ കമ്മീഷനു നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നു.

ചോദ്യങ്ങൾ ഇവയാണ്:

നിരോധിത കമ്പനികളെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ആര് അനുവാദം നൽകി?

ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളെ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ പ്രചരണ പ്രവർത്തനങ്ങൾക്കായി ബിജെപി ഉപയോഗപ്പെടുത്തിയതെന്തിന്?

ഈ നിയമ വിരുദ്ധ / ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബിജെപി ദേശീയ പ്രസിഡണ്ട് ജെ.പി.നഢ്ഡയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ട്?

റഫറൻസ്: 2019ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച കണക്കുകൾ സംബന്ധിച്ച് വിശദാംശങ്ങൾക്ക് ഈ ലിങ്ക് ഉപയോഗിക്കുക .
https://t.co/IQnv8ayTxJ

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും പ്രതിസന്ധി സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്നത് ഒഴിവാക്കാനുളള നടപടി അദ്ദേഹം സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സാധാരണക്കാരായ പൗരന്മാരെ അസൗകര്യത്തിലേക്ക് തളളിവിടുക ആണെന്നും സര്‍ക്കാരിൻ്റെ നീക്കം ലജ്ജാകരവും വീണ്ടുവിചാരം ഇല്ലാത്തതും അധാര്‍മ്മികവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി...

Keep exploring...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

More News

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...