...
Home News International സമാധാന നൊബേൽ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്

സമാധാന നൊബേൽ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്

13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്

167

ഓസ്ലോ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്കാണ് പുരസ്കാരം. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്.

13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്. 12 വർഷത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നർഗസ്. വധശിക്ഷയ്ക്കെതിരെ നർഗസ് നിരന്തരം പോരാടി. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗസിനെ ഇറാൻ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്.

ഇറാന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ചരിത്രപരവും അഗാധവുമായ നിമിഷമാണ് പുരസ്‌കാരമെന്ന് അവരുടെ കുടുംബം പറഞ്ഞു.

കഴിഞ്ഞ വർഷം, റഷ്യൻ മനുഷ്യാവകാശ ഗ്രൂപ്പായ മെമ്മോറിയൽ, യുക്രെയ്‌നിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ്, ജയിലിൽ കിടന്ന ബെലാറഷ്യൻ റൈറ്റ്സ് വക്താവ് അലസ് ബിയാലിയാറ്റ്‌സ്‌കി എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, “സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന്” അവർ സംയുക്തമായി അംഗീകരിക്കപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.