Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത | Nalamidam
20 September 2026
Home News Kerala മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത

മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത

രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഇടുക്കി രൂപത ആവശ്യപ്പെട്ടു

247

മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്ന ന്യൂയോർക് ടൈംസ് വാർത്ത ജനങ്ങളെ വളരെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. 35 ലക്ഷത്തോളം ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വാൻ വിപത്തതാണ് ഇതെന്നും ഇടുക്കി രൂപത പത്രക്കുറിപ്പിൽ പറഞ്ഞു.

കേരള തമിഴ്‌നാട് സർക്കാരുകൾ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നും വേണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ഇടുക്കി രൂപത മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് ആവശ്യപ്പെട്ടു.

രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഇടുക്കി രൂപത ആവശ്യപ്പെട്ടു.

വരാൻ പോകുന്ന പാർലമെന്റ് ഇലക്ഷന് മുൻപ് ഉയർന്നുവരുന്ന മുല്ലപ്പെരിയാർ വിഷയം കേരള തമിഴ്നാട് രാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന ഇമ്പാക്ട് വളരെ പ്രാധാന്യമർഹിക്കുന്നതാണ്.