എന്താണ് സംസ്ഥാന – കേന്ദ്ര സർവകലാശാലകളിലെ ഗവർണറുടെ പങ്ക്?

2009-ലിറങ്ങിയ കേന്ദ്ര സർവ്വകലാശാലാ നിയമ പ്രകാരം, രാജ്യത്തിന്റെ രാഷ്ട്രപതി കേന്ദ്ര സർവ്വകലാശാലയുടെ വിസിറ്ററായിരിക്കും

സാധാരണ ഗതിയിൽ ഒരു സംസ്ഥാന ഗവർണർ ആ സംസ്ഥാനത്തെ സർവ്വകലാശാലകളുടെ എക്സ്-ഓഫീഷ്യോ ചാൻസലറാണ്. ഔദ്യോഗികമായി ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങളും പ്രവർത്തനങ്ങളും ഒരു പ്രത്യേക സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവ്വകലാശാലകളെ നിയന്ത്രിക്കുന്ന ചട്ടങ്ങളിൽ പ്രതിപാദിക്കുന്നു.

മിക്കപ്പോഴും വൈസ് ചാൻസലർമാരെ നിയമിക്കുന്നതിലെ അവരുടെ പങ്ക് പലപ്പോഴും രാഷ്ട്രീയ ഭരണ നിർവഹണ നേതൃത്വവുമായുള്ള തർക്കങ്ങൾക്ക് കാരണമായി മാറിയിട്ടുമുണ്ട്. ഇവിടെ കേരളത്തിൽ ഗവർണറുടെ ഔദ്യോഗിക വെബ് പോർട്ടലിൽ പറയുന്നത് “ഗവർണർ എന്ന നിലയിൽ മന്ത്രിമാരുടെ ഉപദേശവും സഹായവും നേടിയാണ് പ്രവർത്തിക്കുന്നത്,” എന്നാണ്.

അതേസമയം, സർവകലാശാലകളുടെ “ചാൻസലർ എന്ന നിലയിൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുകയും എല്ലാ സർവകലാശാലാ കാര്യങ്ങളിലും സ്വന്തം തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു,” എന്നും പറയുന്നു. എന്നാൽ ഇതിനെല്ലാം വിപരീതമായി, രാജസ്ഥാനിലെ രാജ്ഭവന്റെ വെബ്‌സൈറ്റിൽ “ഗവർണർ വൈസ് ചാൻസലറെ നിയമിക്കുന്നത് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ്,” എന്നാണ് പറയുന്നത്.

2009-ലിറങ്ങിയ കേന്ദ്ര സർവ്വകലാശാലാ നിയമ പ്രകാരം, രാജ്യത്തിന്റെ രാഷ്ട്രപതി കേന്ദ്ര സർവ്വകലാശാലയുടെ വിസിറ്ററായിരിക്കും. കേന്ദ്ര സർവ്വകലാശാലകളിലെ ചാൻസലർമാർ പേരിന് അവിടത്തെ മേധാവികളാണ്. കോൺവൊക്കേഷനുകളുടെ അധ്യക്ഷത ഉൾപ്പെടെയുള്ള കാര്യങ്ങളിലായി അവരുടെ പങ്ക് ചുരുങ്ങുന്നു. അതേപോലെ തന്നെ വിസിറ്റർ എന്ന നിലയിൽ രാഷ്ട്രപതിയാണ് അവരെ നിയമിക്കുന്നത്.

കേന്ദ്ര സർക്കാർ രൂപീകരിച്ച സെർച്ച്, സെലക്ഷൻ കമ്മിറ്റികൾ തിരഞ്ഞെടുത്ത പേരുകളുടെ പാനലുകളിൽ നിന്നാണ് വിസിമാരെ വിസിറ്റർ നിയമിക്കുക. ഇതോടൊപ്പം തന്നെ വിസിറ്റർ എന്ന നിലയിൽ, സർവകലാശാലകളുടെ അക്കാദമിക്, നോൺ-അക്കാദമിക് വശങ്ങളുടെ പരിശോധനകൾക്ക് അംഗീകാരം നൽകാനും അന്വേഷണങ്ങൾക്ക് അംഗീകാരം നൽകാനും രാഷ്ട്രപതിക്ക് അവകാശമുണ്ടെന്ന് നിയമം കൂട്ടിച്ചേർക്കുന്നു.

2019ൽ പശ്ചിമ ബംഗാളിൽ മമതയുടെ കീഴിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ സർവകലാശാലകളിൽ വിസിമാരെ നിയമിക്കുന്നതിലും അവർക്കെതിരെ നടപടിയെടുക്കുന്നതിലും ഗവർണറുടെ അധികാരം വെട്ടിക്കുറച്ചിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂരും ജനറൽ സെക്രട്ടറി എസ്.സജീവും അറിയിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാക്കൾ എഴുതി നൽകുന്നതിന് അനുസരിച്ച്...

Keep exploring...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

More News

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...