...
Home News Kerala ഓൺലൈൻ തട്ടിപ്പുകൾ പലവിധം; സൂക്ഷിച്ചാൽ കാശ് പോകില്ല

ഓൺലൈൻ തട്ടിപ്പുകൾ പലവിധം; സൂക്ഷിച്ചാൽ കാശ് പോകില്ല

സാമൂഹികമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ കൂടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ

143

ഓൺലൈൻ തട്ടിപ്പുകൾ ഓരോ ദിവസവും പുതിയ രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എത്രയൊക്കെ തട്ടിപ്പുകൾ നടന്നാലും ആളുകൾ വീണ്ടും അത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടുകയും ചെയ്യും. സാമൂഹികമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ കൂടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

സാമൂഹികമാധ്യമങ്ങളിൽ സജീവരായവർക്ക് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. ജോലി, ലോൺ, ഓൺലൈൻ ഉത്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയവയിലൂടെയാണ് കൂടുതൽ തട്ടിപ്പും നടന്നിരുന്നത്. കൃത്രിമ വെബ്സൈറ്റ് സൃഷ്ടിച്ചാണ് പുതിയ തട്ടിപ്പുകൾ നടക്കുന്നത്.

സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ തയ്യാറാക്കുന്ന കണ്ടെന്റുകൾ കമ്യൂണിറ്റി സ്റ്റാൻഡേഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്നും കോപ്പിറൈറ്റ് നിയമലംഘനം ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കുന്നത്. സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസ്സ്‌വേർഡ്‌ ഉൾപ്പടെയുള്ള വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുകയും അതുവഴി അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ചെയ്യും. അക്കൗണ്ടുകൾ തിരികെ കൊടുക്കാൻ വലിയ തുകയാണ് ആവശ്യപ്പെടുന്നത് എന്നാണ് പരാതികൾ.

ഉപഭോക്താക്കൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കും അതിനോട് ബന്ധപ്പെടുത്തിയ ഇ-മെയിൽ അക്കൗണ്ടിനും സുദൃഢമായ പാഡ് ഉപയോഗിക്കുകയും അവ അടിക്കടി മാറ്റുകയും ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.