ചോദ്യമുന്നയിക്കാൻ കോഴ: തൃണമൂൽ എംപി മഹുവ മൊയ്‌ത്ര കൈപ്പറ്റിയ ആഢംബര സമ്മാനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് അഭിഭാഷകൻ

ബിജെപി എംപി നിഷികാന്ത് ദുബെയും മൊയ്ത്രയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും ചേർന്നാണ് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയ്ത്ര ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത്

പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദനിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ വീണ്ടും കുരുക്ക് മുറുകുന്നു. ടിഎംസി എംപി വിലയേറിയ ആഢംബര വസ്‌തുക്കൾ, ഡൽഹിയിൽ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവ് പുതുക്കിപ്പണിയാനുള്ള ചെലവ്, മറ്റ് യാത്രാ ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ തന്നിൽ നിന്ന് കൈപ്പറ്റിയതായി ദർശൻ അവകാശപ്പെട്ടു. ഇന്ത്യക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ആളാണ് മൊയ്ത്ര എന്നും ഇതിനുവേണ്ട ചെലവുകൾ താൻ വഹിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയെ പ്രണയം നടിച്ച് വഞ്ചിച്ച പങ്കാളി എന്ന് മൊയ്ത്ര വിശേഷിപ്പിച്ചു. ‘അദ്ദേഹം (ദേഹാദ്രായി) എങ്ങനെയെങ്കിലും എന്റെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ ആഗ്രഹിച്ച ഒരു വ്യക്തി ആണ്. എന്റെ എല്ലാ അഴിമതികൾക്കും അയാൾ സാക്ഷിയായിരുന്നെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നത്. ഇത് പരസ്യമാക്കാൻ എന്തിനാണ് അദ്ദേഹം ഇതുവരെ കാത്തിരുന്നത്” എന്നും എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മൊയ്‌ത്ര ചോദിച്ചു.

ബിജെപി എംപി നിഷികാന്ത് ദുബെയും മൊയ്ത്രയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും ചേർന്നാണ് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയ്ത്ര ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി മൊയ്‌ത്ര കൈപ്പറ്റിയ ആഡംബര വസ്തുക്കളുടെ ലിസ്റ്റും അഭിഭാഷകനായ ദേഹാദ്രായി പുറത്തു വിട്ടിട്ടുണ്ട്. ലിസ്റ്റുചെയ്ത ഉൽപ്പന്നങ്ങളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചും പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

ഈ പട്ടികയിൽ ആദ്യം കൈപ്പറ്റിയ ആഡംബര സമ്മാനം ഐഫോൺ ആണെന്നാണ് പറയപ്പെടുന്നത്. ഇതിൽ മഹുവ മൊയ്‌ത്രയുടെ ഫേസ്ബുക്ക് പേജിലെ സമീപകാല ഫോട്ടോഗ്രാഫുകളിൽ ഒന്നിൽ 14 പ്രോ മോഡലിന് സമാനമായ ഒരു ഐഫോൺ അവർ കൈവശം വച്ചിരിക്കുന്നത് തെളിവായും സൂചിപ്പിച്ചിട്ടുണ്ട് . ആമസോണിൽ ഈ മോഡൽ ഫോണിന്റെ വില ഏകദേശം 1,39,900 രൂപയോളം വരും. രണ്ടാമത്തെ ഇനം ഹെർമിസിന്റെ സ്കാർഫുകളാണ് എന്നാണ് റിപ്പോർട്ട്‌.

ഹെർമിസിന്റെ യുഎസ് വെബ്‌സൈറ്റിൽ ഒരു ചെറിയ സ്കാർഫിന് ഏകദേശം 510 ഡോളർ വിലയുണ്ട്. ഇവ ഇന്ത്യയിൽ 30,000 രൂപ മുതൽ 38,000 രൂപ വരെ വിലയിൽ ലഭ്യമാണ്. എന്നാൽ ഈ ഇനത്തിൽപ്പെട്ട സ്കാർഫുകളുടെ എണ്ണം അഭിഭാഷകൻ ദേഹാദ്രായി പരാമർശിച്ചിട്ടില്ല.

ലൂയിസ് വിറ്റണിൽ നിന്നുള്ള സ്കാർഫുകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ള മൂന്നാമത്തെ ആഡംബര സമ്മാനം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ത്യൻ സ്റ്റോറുകളിൽ ലൂയിസ് വിറ്റണിന്റെ സ്കാർഫുകൾക്ക് 50,000 മുതൽ 4,95,000 രൂപ വരെയാണ് വില.

കൂടാതെ സാൽവറ്റോർ ഫെറാഗമോയിൽ നിന്നുള്ള 35 ജോഡി ഷൂകളും മൊയ്ത്ര വാങ്ങിയതായി ആരോപിക്കുന്നുണ്ട്. ഫാഷിയോല പോലെയുള്ള ലക്ഷ്വറി ബ്രാൻഡ് വെബ്സൈറ്റുകളിൽ ആണ് ഈ ഷൂസ് ലഭ്യമാവുക. ഇതിന്റെ വില 70000 മുതൽ 1,10,000 രൂപ വരെയാണ് കണക്കാക്കുന്നത്. കൂടാതെ ഒരു ജോഡിക്ക് ശരാശരി 80,000 രൂപ വില കണക്കാക്കിയാൽ ഷൂസിന്റെ ആകെ മൂല്യം മാത്രം 28 ലക്ഷം രൂപ വരും.

ഈ ലിസ്റ്റിലെ അടുത്ത ഇനം ഫ്രാൻസിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള വൈനുകൾ ആണ്. ഒരു കുപ്പിക്ക് 5,000 മുതൽ 50,000 രൂപ വരെ ഇതിന് ചെലവ് വരും. ഗൂച്ചിയുടെ ബാഗുകളും സമ്മാനമായി നൽകിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ ബാഗുകൾക്ക് ഇന്ത്യയിൽ 2,00,000 രൂപ വരെ വിലയുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ചൈനീസ് വ്യാപ്തിക്ക് തടയിടാൻ കടലിലെ ‘ഗ്രേറ്റ് വാൾ’; മലാക്കയെ ലക്ഷ്യമിട്ട് ആൻഡമാനിൽ ഇന്ത്യയുടെ 11 ബില്യൺ ഡോളറിന്റെ മെഗാ പ്രൊജക്റ്റ്

ആഗോള വ്യാപാരത്തിലും ഇന്ധന വിതരണത്തിലും ഇറാന് ഹോർമുസ് കടലിടുക്ക് എത്രത്തോളം തന്ത്രപ്രധാനമാണോ, അത്രയും തന്നെ പ്രാധാന്യമുണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ മലാക്ക കടലിടുക്കിനും (Strait of Malacca)....

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

ചൈനീസ് വ്യാപ്തിക്ക് തടയിടാൻ കടലിലെ ‘ഗ്രേറ്റ് വാൾ’; മലാക്കയെ ലക്ഷ്യമിട്ട് ആൻഡമാനിൽ ഇന്ത്യയുടെ 11 ബില്യൺ ഡോളറിന്റെ മെഗാ പ്രൊജക്റ്റ്

ആഗോള വ്യാപാരത്തിലും ഇന്ധന വിതരണത്തിലും ഇറാന് ഹോർമുസ് കടലിടുക്ക് എത്രത്തോളം തന്ത്രപ്രധാനമാണോ, അത്രയും തന്നെ പ്രാധാന്യമുണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ...

ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരം: ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട ഇസ്രയേൽ പിടിച്ചെടുത്തു; തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ പതാക

തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തമായ താവളമായിരുന്ന ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട (Beaufort Castle) ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ദിവസങ്ങൾ...

റീലുകളുടെ എപ്പിസോഡ് ഇനി തിരഞ്ഞുപിടിച്ച് കാണേണ്ട; ‘സീരീസ്’ ഫീച്ചർ മെറ്റ‌ എത്തിക്കും

ഇൻസ്റ്റയിലും ഫേസ്ബുക്കിലും പുത്തൻ ഫീച്ചർ എത്തിക്കുന്ന പരീക്ഷണത്തിലാണ് മെറ്റ. എപ്പിസോഡുകളായി പോസ്റ്റ് ചെയ്യുന്ന റീലുകൾ കണ്ടെത്താൻ ഉപയോക്താക്കൾ മെനക്കെടാറുണ്ട്....

കർണാടകയിൽ ഇനി ‘ഡികെ യുഗം’; ശിവകുമാർ മുഖ്യമന്ത്രിയായി

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോടെ പുതിയ യുഗം. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു....

‘ഗൾഫിൽ സംഘർഷം’; മൂന്ന് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം വളരെ അപകടകരമായ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച പുലർച്ചെ കുവൈറ്റ്, ഇറാഖ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ്...

കലാപം രൂക്ഷമായതോടെ ബംഗാളിലെ എല്ലാ കമ്മിറ്റികളെയും ടിഎംസി പിരിച്ചുവിട്ടു

പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ സമിതികളെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ബുധനാഴ്‌ച പിരിച്ചുവിടുകയും പാർട്ടി ഘടനയുടെ സമഗ്രമായ അവലോകനം...

ഹൈഡൽ ടൂറിസം അഴിമതി ശരിവെച്ച് കെ.എസ്.ഇ.ബി വിജിലൻസ് റിപ്പോർട്ട് പുറത്ത്

ഹൈഡൽ ടൂറിസം പദ്ധതിയിലെ ക്രമക്കേടുകൾ ശരിവെച്ച് കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട്. ടെണ്ടറിൽ നടന്നത് വ്യാപക ക്രമക്കേടെന്നും ടെണ്ടർ അടിയന്തരമായി...

ഇന്ത്യ vs ന്യൂസിലൻഡ് പരമ്പര ഷെഡ്യൂൾ; മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ആരാധകർക്ക് ചില വലിയ വാർത്തകളുണ്ട്. ടീം ഇന്ത്യയുടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൻ്റെ ഔദ്യോഗിക ഷെഡ്യൂൾ...