...
Home News National മന്ത്രി പുത്രനെ കുരുക്കി ലഖിംപൂർ ഖേരി കേസ്; ഗൂഢാലോചനയെന്ന് അന്വേഷണസമിതിയുടെ റിപ്പോർട്ട്

മന്ത്രി പുത്രനെ കുരുക്കി ലഖിംപൂർ ഖേരി കേസ്; ഗൂഢാലോചനയെന്ന് അന്വേഷണസമിതിയുടെ റിപ്പോർട്ട്

അതൊരു അപകടമാണെന്ന രീതിയിൽ അന്വേഷണം മുന്നോട്ട് പോയപ്പോൾ സുപ്രീം കോടതി ഇടപെടുകയും ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു

200

യുപിയിലെ ലഖിംപൂർ ഖേരി കൊലക്കേസിൽ കേന്ദ്ര മന്ത്രിപുത്രൻ ആശിഷ് മിശ്രയെ കുരുക്കിലാക്കി അന്വേഷണസമിതി റിപ്പോർട്ട്. ഈ സംഭവത്തിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സ്വാഭാവികമായി നടന്നതാണെന്ന് കരുതാനാവില്ലെന്നുമാണ് റിപ്പോർട്ട് പറയുന്നത്.

കേന്ദ്ര നിയമങ്ങൾക്കെതിരായ കർഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി, കർഷകരെ കൊലപ്പെടുത്തിയ കേസിലാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെപ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നത്.

അന്വേഷണത്തിൽ ആരംഭം മുതൽ ആശിഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു യു.പി പൊലീസിന്റെത്. അതൊരു അപകടമാണെന്ന രീതിയിൽ അന്വേഷണം മുന്നോട്ട് പോയപ്പോൾ സുപ്രീം കോടതി ഇടപെടുകയും ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു.

ഇതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സമിതി സൂക്ഷ്മവും വിശദവുമായ അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.മാത്രമല്ല, ലഖിംപൂർ കേസിൽ പൊലീസും സർക്കാരും അലംഭാവം കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.