14 March 2026

ഇഷ്ടമായില്ലെങ്കിൽ വിമർശിക്കാം; ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കരുത്; കൂലിവേലയാകരുത് സിനിമ റിവ്യൂ

സൂപ്പർ താരങ്ങളുടെ സിനിമകളെ വിമർശിച്ചതിന് ഫാൻസുകാരുടെ ആക്രമണങ്ങൾക്ക് ഇരയായവരും ഈ റിവ്യൂവേഴ്സിന്റെ ഇടയിലുണ്ട്

| ബേസിൽ നെല്ലിമറ്റത്തിൽ

മാന്യമായ രീതിയിൽ അഭിപ്രായം പറയുന്നതിന് സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. ഒരു പുസ്തകം വായിക്കുമ്പോൾ, ഒരു സിനിമ കാണുമ്പോൾ, ഒരു നാടകം കാണുമ്പോഴൊക്കെ നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. കുറെയാളുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു ഉത്പന്നമായതുകൊണ്ട് അത് മോശമായാൽ ഉപഭോക്താവിന് മോശമായി എന്ന് പറയാതിരിക്കേണ്ട ആവശ്യമില്ല.

യൂട്യൂബ് ചാനലുകൾ സജീവമായതോടെയാണ് സിനിമ റിവ്യൂകൾ കൂടിയത്. സിനിമ കണ്ട് അതിന്റെ എല്ലാ വശങ്ങളെയുംകുറിച്ച് ആരോഗ്യപരമായ വിമർശനം നടത്തുന്നവർ നമുക്ക് ചുറ്റും ഉണ്ട്. ചിലരുടെ റിവ്യൂകൾ കണ്ട് മാത്രം സിനിമകൾ കാണാറുണ്ട്. കാരണം അവരോടുള്ള വിശ്വാസമാണ്. എന്നാൽ പണത്തിന് വേണ്ടി നല്ല സിനിമയെ മോശമായും മോശം സിനിമയെ നല്ലതാക്കിയും അവതരിപ്പിക്കുന്നവരും ഇത്തരം യൂട്യൂബ് ചാനലുകളിൽ ഇടം പിടിച്ചു എന്നത് ഒരു ദുരന്തമാണ്.

സൂപ്പർ താരങ്ങളുടെ സിനിമകളെ വിമർശിച്ചതിന് ഫാൻസുകാരുടെ ആക്രമണങ്ങൾക്ക് ഇരയായവരും ഈ റിവ്യൂവേഴ്സിന്റെ ഇടയിലുണ്ട്. സിനിമ നിരൂപണം നടത്താൻ സിനിമ പഠിക്കണം എന്ന് നിർബന്ധമില്ല. അങ്ങനെ വേണം എന്ന് വാശി പിടിച്ചാൽ അങ്ങനെ ഉള്ളവർ മാത്രമേ സിനിമ കാണാവൂ. സിനിമ തിയേറ്ററിൽ ഓടിയില്ലെങ്കിൽ അത് നിരൂപകരുടെ കുഴപ്പമാണെന്ന നിലപാടാണ് ചില സിനിമാക്കാർക്ക് ഉള്ളത്.

സിനിമ നല്ലതാണെങ്കിൽ അത് വിജയം നേടും. അതിനി എത്ര ആളുകൾ മോശമായി അവതരിപ്പിച്ചാലും പ്രേഷകർക്ക് ഇഷ്ടപെട്ടാൽ പടം വിജയിക്കും. കണ്ണൂർ സ്ക്വാഡ്, ഭീഷ്മ, കുറുപ്പ്, മാളികപ്പുറം, ആർ.ഡി.എക്സ്, തല്ലുമാല, 2018, റോഷാക്ക് ഒക്കെ സമീപ കാലത്ത് തീയേറ്ററിൽ വിജയിച്ച സിനിമകളാണ്. നിർമാതാവിന്റെ കാശും സിനിമപ്രവർത്തകരുടെ അധ്വാനവും പോലെതന്നെ പ്രധാനപ്പെട്ടതാണ് പ്രേക്ഷകൻ്റെ 150 രൂപയും സമയവും. മൂന്ന് മണിക്കൂർ പണം കൊടുത്ത് തിയേറ്ററിൽ ഇരിക്കുന്ന പ്രേഷകന് സംതൃപ്തി നൽകിയില്ലെങ്കിൽ അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പണത്തിന് വേണ്ടി അതിനെ മോശമായി അവതരിപ്പിക്കാതെ ഇരുന്നാൽ മതി.

Share

More Stories

ഇന്ത്യയിലെ വ്യാജ വാർത്താ പ്രതിസന്ധിക്ക് എഐ ദുരുപയോഗം ഇന്ധനമാകുന്നു

0
ആശയ വിനിമയ മാർഗങ്ങൾ വളരുന്നതിന് അനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വളരുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും, രാജ്യത്ത് വ്യാജ വാർത്തകളുടെ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുതൽ...

ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ ഡ്രോൺ, മിസൈൽ ചാവേർ ആക്രമണം

0
യുഎസ് എംബസിയിലെ 'റഡാർ സംവിധാനം' ലക്ഷ്യമിടാൻ ബാഗ്‌ദാദിൽ ഒരു 'ചാവേർ ഡ്രോൺ' ഉപയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. നയതന്ത്ര ദൗത്യസംഘത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് ഡിറ്റക്ഷൻ ഉപകരണങ്ങളിലാണ്...

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

0
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ...

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

0
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ...

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

0
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക്...

കേസിൽ അനിൽ അംബാനിയുടെ മകനെ എന്തിനാണ് ചോദ്യം ചെയ്യുന്നത്?

0
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 228 കോടി രൂപയുടെ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അംബാനിയെ വെള്ളിയാഴ്‌ച സിബിഐ ചോദ്യം ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്‌ച വീണ്ടും ചോദ്യം...

Featured

More News