...
Home Entertainments കമൽഹാസൻ-ശങ്കർ ചിത്രം ‘ഇന്ത്യൻ 2’വിന്റെ ടീസർ എത്തി

കമൽഹാസൻ-ശങ്കർ ചിത്രം ‘ഇന്ത്യൻ 2’വിന്റെ ടീസർ എത്തി

'ഇന്ത്യൻ' ആദ്യഭാഗം അവസാനിക്കുന്നിടത്തുനിന്നാണ് ഇന്ത്യൻ 2 തുടങ്ങുന്നത്. ഈ സമൂഹത്തിലെ കാര്യങ്ങൾ വീണ്ടും മോശമായാൽ താൻ മടങ്ങിവരുമെന്ന വാഗ്ദാനം സേനാപതി പാലിക്കുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്.

245

ദക്ഷിണേന്ത്യൻ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കമൽഹാസൻ-ശങ്കർ ചിത്രം ‘ഇന്ത്യൻ 2’ന്റെ ടീസർ എത്തി. ഈ സിനിമയുടെ പ്രഖ്യാപന സമയം മുതൽ ഓരോ അപ്ഡേറ്റുകൾക്കുമായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

‘ഇന്ത്യൻ’ ആദ്യഭാഗം അവസാനിക്കുന്നിടത്തുനിന്നാണ് ഇന്ത്യൻ 2 തുടങ്ങുന്നത്. ഈ സമൂഹത്തിലെ കാര്യങ്ങൾ വീണ്ടും മോശമായാൽ താൻ മടങ്ങിവരുമെന്ന വാഗ്ദാനം സേനാപതി പാലിക്കുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്. രണ്ട്മ ഭാഗത്തിൽ സമ്പന്നരായ രാഷ്ട്രീയക്കാരും സമരം ചെയ്യുന്ന സാധാരണക്കാരുമായി അശാന്തി നിറയുമ്പോൾ, ഇന്ത്യന്റെ തിരിച്ചുവരവിനായി ആളുകൾ സോഷ്യൽ മീഡിയകളിൽ ഹാഷ്ടാഗ് ക്യാമ്പെയ്ൻ തുടങ്ങുന്നു. പിന്നാലെ ഇന്ത്യൻ മടങ്ങിവരുന്നു.

തമിഴിൽ ടീസർ വീഡിയോ പുറത്തിറക്കിയത് രജനികാന്ത് ആണ്. മലയാളത്തില്‍ സൂപ്പർ തരാം മോഹൻലാലും കന്നഡയിൽ കിച്ച സുദീപും ഹിന്ദിയിൽ ആമിർ ഖാനും തെലുങ്കിൽ എസ് എസ് രാജമൗലിയുമാണ് തങ്ങളുടെ ഔദ്യോഗിക പേജുകൾ വഴി വീഡിയോ പങ്കുവെച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.